Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവർ വിത്തിട്ടുകഴിഞ്ഞു- ഐ.പി.എല്ലിൽ​ ഇത്തവണ പുതിയ ചാമ്പ്യനെ പ്രവചിച്ച്​ രവിശാസ്​ത്രി
cancel
Homechevron_rightSportschevron_rightCricketchevron_right''അവർ...

''അവർ വിത്തിട്ടുകഴിഞ്ഞു''- ഐ.പി.എല്ലിൽ​ ഇത്തവണ പുതിയ ചാമ്പ്യനെ പ്രവചിച്ച്​ രവിശാസ്​ത്രി

text_fields
bookmark_border

ബംഗളൂരു: ഐ.പി.എൽ 2021 ചാമ്പ്യൻഷിപ്പ്​ പഴയ തമ്പുരാക്കന്മാർ തന്നെ കൊണ്ടുപോകുമോ അതോ അഹ്​മദാബാദിലെ മൊ​ട്ടേര സ്​റ്റേഡിയത്തിൽ പുത്തൻ താരോദയം കാണുമോ? തുടക്കം ഗംഭീരമാക്കി കുതിക്കുന്ന ഐ.പി.എൽ പുതിയ സീസണിൽ പഴയ രാജാക്കന്മാർ വാഴി​ല്ലെന്നും കപ്പുയർത്തുന്നത്​ ആരെന്ന വിളംബരം വന്നുകഴിഞ്ഞെന്നും പറയുന്നു, സാക്ഷാൽ രവിശാസ്​ത്രി.

കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനെ ഒരു റണ്ണിന്​ തോൽപിച്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സ്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയും ഡൽഹി താരം ഋഷഭ്​ പന്തും ഒന്നിച്ചുള്ള ചിത്രം പങ്ക​ുവെച്ചായിരുന്നു ​രവിശാസ്​ത്രിയുടെ പ്രഖ്യാപനം. ഇരു ടീമുകളും ഇനിയും കപ്പുയർത്തിയിട്ടില്ല.

ഇത്തവണയാക​ട്ടെ, കളിച്ച ആറിൽ അഞ്ചും ജയിച്ച്​ ചലഞ്ചേഴ്​സ്​ ഒന്നാം സ്​ഥാനത്താണ്​​- 10 പോയിൻറാണ്​ സമ്പാദ്യം. കഴിഞ്ഞ തവണ റണ്ണേഴ്​സ്​ അപ്പായ ഡൽഹി ആറിൽ നാലു ജയവുമായി മൂന്നാമതുമുണ്ട്​.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്​ ഇതുവരെയും പ്രകടന മികവ്​ പുറത്തെടുത്തിട്ടില്ല. കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സും പിന്നിലാണ്​.

ഡിവിലിയേഴ്​സ്​ കുറിച്ച അർധ സെഞ്ച്വറി മികവിൽ 171 റൺസെടുത്ത ബാംഗ്ലൂരിനെതി​െര ഹെറ്റ്​മിയർ അർധ സെഞ്ചുറി നേടിയിട്ടും ഒരു റൺസിന് ഡൽഹി തോൽക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravi ShastriIPL 2021New Champion
News Summary - IPL 2021: Ravi Shastri makes bold prediction on IPL 2021 winner, says, ‘seeds being sowed’; check out
Next Story