Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകുറഞ്ഞ ഓവർ നിരക്ക്​;...

കുറഞ്ഞ ഓവർ നിരക്ക്​; സഞ്​ജുവിന്​ പിഴ

text_fields
bookmark_border
rahul-sanju
cancel

ദുബൈ: ചൊവ്വാഴ്ച പഞ്ചാബ്​ കിങ്​സിനെതിരായ ഐ.പി.എൽ മത്സരത്തിലെ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ രാജസ്​ഥാൻ റോയൽസ്​ നായകൻ സഞ്​ജു സാംസണിന്​ പിഴ. ​ഐ.പി.എൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന്​ 12 ലക്ഷം രൂപയാണ്​ സഞ്​ജുവിന്​ പിഴയിട്ടത്​.

അവസാന ഓവറിലെ കാർത്തിക്ക്​ ത്യാഗിയുടെ മാരകമായ ബൗളിങ്​ മികവിൽ പഞ്ചാബിനെ റോയൽസ്​ രണ്ടുറൺസിന്​ തോൽപിച്ചിരുന്നു. അവസാന ഓവറിൽ വെറും നാലുറൺസ് മതിയായിരുന്ന പഞ്ചാബ്​ എളുപ്പം വിജയിക്കുമെന്നായിരുന്നു കരുതിയത്​. എന്നാൽ യു.പിക്കാരനായ 20കാരൻ ഉജ്വല ബൗളിങ്ങിലൂടെ കളിതിരിച്ചു. 11.5 ഒാവറിൽ മായങ്ക്​ അഗർവാളിന്‍റെയും (67) കെ.എൽ. രാഹുലിന്‍റെയും (47) മികവിൽ 120 റൺസെന്ന നിലയിൽ നിന്നാണ്​ പഞ്ചാബ്​ തോൽവിയിലേക്ക്​ കൂപ്പുകുത്തിയത്​. എയ്​ഡൻ മാർക്രം(26*) നികോളസ്​ പുരാൻ (32) എന്നിവർ നന്നായി ബാറ്റുവീശിയെങ്കിലും പഞ്ചാബ്​ പടിക്കൽ കലമുടച്ചു. ​

കാർത്തിക്​ ത്യാഗി എറിഞ്ഞ അവസാന ഓവറിൽ ഒരു റൺ മാത്രമാണ്​ പിറന്നത്. രണ്ടു നിർണായക വിക്കറ്റുകൾ വീഴ്​ത്തിയതിന്​ പുറമെ മൂന്നു ഡോട്ട്​ ബാളുകളും ത്യാഗി എറിഞ്ഞതോടെ വിജയം രാജസ്ഥാൻ സ്വന്തമാക്കുകയായിരുന്നു. നിക്കൊളാസ്​ പുരാൻ ദീപക്​ ഹൂഡ (0) എന്നീ വൻതോക്കുകളെയാണ്​ ത്യാഗി പുറത്താക്കിയത്​. ആദ്യ മൂന്നോവറിൽ 28 റൺസ്​ വഴങ്ങിയതിന്​ ശേഷമാണ്​ നാലാംഓവറിൽ ത്യാഗി ഗംഭീര തിരിച്ചുവരവ്​ നടത്തിയത്​.

ആദ്യം ബാറ്റുചെയ്​ത രാജസ്ഥാൻ മുന്നോട്ടുവെച്ച 186 റൺസ്​ ലക്ഷ്യത്തിനുമുന്നിൽ നാലു വിക്കറ്റിന്​ 183 റൺസിനാണ്​ പഞ്ചാബ്​ പോരാട്ടം അവസാനിച്ചത്​. ഒമ്പത്​ മത്സരത്തിൽ നിന്ന്​ പഞ്ചാബിന്‍റെ ആറാം തോൽവിയാണിത്​. ജയത്തോടെ രാജസ്​ഥാൻ അഞ്ചാം സ്​ഥാനത്തേക്ക്​ കയറി.

നേരത്തേ, മികച്ച തു​ട​ക്ക​ത്തി​ലൂ​ടെ കൂ​റ്റ​ൻ സ്​​കോ​റി​ലേ​ക്ക്​ കു​തി​ക്കു​ക​യാ​യി​രു​ന്ന രാ​ജ​സ്ഥാ​നെ പ​ഞ്ചാ​ബി​െൻറ ഇ​ട​ങ്ക​യ്യ​ൻ പേ​സ​ർ അ​ർ​ശ്​​ദീ​പ്​ സി​ങ്ങാ​ണ്​ അ​ഞ്ചു വി​ക്ക​റ്റ്​ പ്ര​ക​ട​ന​ത്തി​ലൂ​ടെ 200നു ​താ​​ഴെ പി​ടി​ച്ചു​നി​ർ​ത്തി​യ​ത്. മു​ഹ​മ്മ​ദ്​ ഷ​മി മൂ​ന്നു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. യ​ശ​സ്വി ജ​യ്​​സ്വാ​ളും (36 പ​ന്തി​ൽ 49) മ​ഹി​പാ​ൽ ലോം​റോ​റും (17 പ​ന്തി​ൽ 43) ആ​ണ്​ രാ​ജ​സ്ഥാ​ന്​ മി​ക​ച്ച സ്​​കോ​ർ സ​മ്മാ​നി​ച്ച​ത്. എ​വി​ൻ ലൂ​യി​സ്​ (21 പ​ന്തി​ൽ 36), ലി​യാം ലി​വി​ങ്​​സ്​​റ്റ​ൺ (17 പ​ന്തി​ൽ 25) എ​ന്നി​വ​രും തി​ള​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonslow over-rateIPL 2021
News Summary - IPL 2021: Rajasthan Royals captain Sanju Samson fined for slow over-rate
Next Story