ദുബൈ: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിെൻറ വിശ്വസ്തതാരമായിരുന്ന ഡേവിഡ് വാർണറെ ക്ലബ് കൈവിടുകയാണോ? മോശം ഫോമിൽ തുടരുന്ന ഓസീസ് ഓപണറെ കഴിഞ്ഞ കളിയിൽ ടീമിൽനിന്ന് ആദ്യ ഇലവനിൽനിന്ന് ഒഴിവാക്കുക മാത്രമല്ല, ഗ്രൗണ്ടിലേക്കുള്ള സംഘത്തിൽ ഉൾപ്പെടുത്തിയതുമില്ല.
തുടർന്ന് ഹോട്ടൽ മുറിയിലിരുന്ന് കളി കണ്ട വാർണർ, തനിക്ക് പകരം കളിച്ച ജാസൺ റോയ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ സമൂഹമാധ്യമത്തിൽ അഭിനന്ദനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകുന്നതിെൻറ ഭാഗമായാണ് വാർണറെ ഗ്രൗണ്ടിലേക്ക് കൂട്ടാതിരുന്നതെന്ന് കോച്ച് ട്രവർ ബെയ്ലിസ് വ്യക്തമാക്കിയിരുന്നു.