Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെന്നൈയെ നിലംപരിശാക്കി...

ചെന്നൈയെ നിലംപരിശാക്കി ധവാൻ 'ഷോ'; ക്യാപ്​റ്റൻസിയിൽ ജയത്തോടെ അരങ്ങേറി പന്ത്​

text_fields
bookmark_border
shaw and dhawan
cancel
camera_alt

ധവാനും ഷായും ബാറ്റിങ്ങിനിടെ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ്​ 14ാം സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ഡൽഹി കാപിറ്റൽസിന്​ ഉജ്വല വിജയം. എം.എസ്​. ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്​സിനെ ഏഴു വിക്കറ്റിന്​ തകർത്ത്​ ഋഷഭ്​ പന്ത് ക്യാപ്​റ്റൻസിയിൽ വിജയ​േത്താടെ അരങ്ങേറ്റം കുറിച്ചു.

ആദ്യം ബാറ്റുചെയ്​ത ചെന്നൈ ഏഴുവിക്കറ്റ്​ നഷ്​ടത്തിൽ 188 റൺസെടുത്തു. സുരേഷ്​ റെയ്​ന (36 പന്തിൽ 54), മുഈൻ അലി (24 പന്തിൽ 36), സാം കറൻ(15 പന്തിൽ 34), അമ്പാട്ടി റായുഡു (23), രവീന്ദ്ര ജദേജ (26) എന്നിവരാണ്​ ചെന്നൈക്ക്​ മികച്ച സ്​കോർ സമ്മാനിച്ചത്​.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ഓപണർമാരായ ശിഖർ ധവാന്‍റെയും (53 പന്തിൽ 85) പൃഥ്വി ഷായുടെയും (38 പന്തിൽ 72) വെടിക്കെട്ട്​ അർധശതകങ്ങളുടെ ബലത്തിൽ അനായാസം ലക്ഷ്യം എത്തിപ്പിടിച്ചു. സ്​കോർ: ചെന്നൈ 188/7 (20 ഓവർ) ഡൽഹി 190/3 (18.4 ഒാവർ)

വീണ്ടും റെയ്​ന

ടോസ്​ നേടി ബൗളിങ്​ തെരഞ്ഞെടുത്ത ഡൽഹിയുടെ തീരുമാനം ശരിവെച്ചായിരുന്നു ചെന്നൈ ബാറ്റിങ്​ തുടങ്ങിയത്​. റൺസെടുക്കും മു​േമ്പ ഫാഫ്​ ഡു​െപ്ലസിസും അഞ്ചു റൺസുമായി ഋഥുരാജ്​ ഗെയ്​ക്​വാദും വേഗം മടങ്ങി. അവസാന ഓവറുകളിൽ റൺ നിരക്ക്​ ഉയർത്തുമെന്ന്​ കരുതിയ ചെന്നൈ നായകൻ മഹേന്ദ്ര സിങ്​​ ധോണി നേരിട്ട രണ്ടാം പന്തിൽ തന്നെ കുറ്റിതെറിച്ച്​ മടങ്ങി.

സുരേഷ്​ റെയ്​നയുടെ ബാറ്റിങ്​

കഴിഞ്ഞ സീസണിൽ വ്യക്തിപരമായ കാരണങ്ങളാൽ കളിക്കാതിരുന്ന റെയ്​നയുടെ ഗംഭീര തിരിച്ചുവരവിനാണ്​ വാംഖഡെ സ്​റ്റേഡിയം സാക്ഷിയായത്​. നാലു സിക്​സറുകളും മൂന്ന്​ ബൗണ്ടറികളും റെയ്​നയു​െട ബാറ്റിൽ നിന്നും പെയ്​തിറങ്ങി. ഡൽഹിക്കായി ക്രിസ്​ വോക്​സും ആവേശ്​ ഖാനും രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തി. നാലോവറിൽ 47 റൺസ്​ വഴങ്ങിയ രവിചന്ദ്രൻ അശ്വിനാണ്​ ഡൽഹി നിരയിൽ ഏറ്റവും തല്ല്​ വാങ്ങിയത്​.

അനായാസം ഡൽഹി

ചെന്നൈ മുന്നോട്ട്​ വെച്ച ഭേദപ്പെട്ട സ്​കോർ പിടിച്ചെടുക്കാൻ ഉറച്ച്​ തന്നെയാണ്​ ഡൽഹി ഓപണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ഇറങ്ങിയത്​. തുടക്കത്തിലേ ആക്രമിച്ച്​ കളിച്ച ഇരുവരും ചേർന്ന്​ ആദ്യ നാല്​ ഓവറിൽ തന്നെ സ്​കോർബോർഡിൽ 41 റൺസ്​ ചേർത്തു. ആഭ്യന്തര സീസണിൽ മിന്നും പ്രകടനവുമായി കളംനിറഞ്ഞ ഷാ തന്‍റെ ഫോം ഐ.പി.എല്ലിലേക്കും നീട്ടുകയായിരുന്നു.

പവർ​പ്ലേയിൽ ധവാൻ-ഷാ സഖ്യം 65 റൺസാണ്​ ചേർത്തത്​. ഇതിനിടെ ഷായെ റുതുരാജ്​ ഗെയ്​ക്​വാദ്​ നിലത്തിട്ടു. ഷായാണ്​ ആദ്യം അർധശതകം തികച്ചത്​. 27 പന്തിൽ നിന്നാണ്​ ഷാ ഫിഫ്​റ്റിയിലെത്തിയത്​. 10.1 ഓവറിൽ ഡൽഹി 100ലെത്തി. ഇതിനിടെ 35 പന്തിൽ നിന്ന്​ ധവാനും ഫിഫ്​റ്റി സ്വന്തമാക്കി. 14ാം ഓവറിന്‍റെ മൂന്നാം പന്തിൽ ഷായെ മുഈൻ അലിയുടെ കൈകളിലെത്തിച്ച്​ ഡ്വൈൻ ബ്രാവോയാണ്​ ചെന്നൈക്ക്​ ആദ്യ വിക്കറ്റ്​ സമ്മാനിച്ചത്​.

ടീമിനെ വിജയത്തിന്​ തൊട്ടടുത്ത്​ എത്തിച്ച ശേഷമാണ ധവാൻ മടങ്ങിയത്​. സെഞ്ച്വറിയിലേക്ക്​ കുതിക്കുകയായിരുന്ന ധവാനെ ശർദുൽ ഠാക്കുർ വിക്കറ്റിന്​ മുന്നിൽ കുടുക്കുകയായിരുന്നു. എട്ട്​ പന്തുകൾ ബാക്കി നിൽക്കേ ഡൽഹി വിജയത്തിലെത്തി. ഋഷഭ്​ പന്തും (15) ഷിംറോൻ ഹെറ്റ്​മെയറും (0) പുറത്താകാതെ നിന്നു. മാർകസ്​ സ്​റ്റോയ്​നിസ്​ 14 റൺസെടുത്ത്​ പുറത്തായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingsshikhar dhawanDelhi CapitalsIPL 2021
News Summary - IPL 2021 delhi capitals beat Chennai Super Kings by 7 wickets
Next Story