Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ 2021ന്​...

ഐ.പി.എൽ 2021ന്​ ഏ​പ്രിൽ ഒമ്പതിന്​ തുടക്കം; ഉദ്​ഘാടന മത്സരം മുംബൈയും ബാംഗ്ലൂരും തമ്മിൽ

text_fields
bookmark_border
IPL 2021
cancel

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ്​ 2021 പതിപ്പിന്‍റെ മത്സരക്രമം ഇന്ത്യൻ ക്രിക്കറ്റ്​ കൺട്രോൾ ബോർഡ്​ (ബി.സി.സി.ഐ) പുറത്തുവിട്ടു. ഏപ്രിൽ ഒമ്പതിന്​ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരും തമ്മിലാണ്​ ഉദ്​ഘാടന മത്സരം.

അഹ്​മദാബാദിൽ ബാംഗ്ലൂരും പഞ്ചാബ്​ കിങ്​സും തമ്മിലാണ്​ അവസാന ലീഗ്​ മത്സരം. കോവിഡ്​ പശ്ചാത്തലത്തിൽ ആറ്​ വേദികളിലായി ചുരുക്കിയാണ്​ ടൂർണമെന്‍റ്​ ഒരുങ്ങുന്നത്​. അഹ്​മദാബാദ്​, ബംഗളൂരു, ചെന്നൈ, മുംബൈ, കൊൽക്കത്ത, ഡൽഹി നഗരങ്ങളാണ്​ ട്വന്‍റി20 മാമാങ്കത്തിന്​ വേദിയൊരുക്കുക. ​

അഹ്മ​ദാബാദിലെ മൊ​േട്ടര സ്​റ്റേഡിയത്തിൽ തന്നെയാണ്​ ​പ്ലേഓഫ്​ മത്സരങ്ങളും മെയ്​ 30ന്​ ഫൈനലും നടത്തുക. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്​ പരമ്പരയിലെ അവസാന രണ്ട്​ മത്സരങ്ങൾ ലോകത്തിലെ ഏറ്റവും വലിയ സ്​റ്റേഡിയത്തിലായിരുന്നു പൂർത്തിയായത്​.


നാല്​ വേദികളിലായാകു​ം ടീമുകൾ ലീഗ്​ സ്​റ്റേജ്​ മത്സരത്തിൽ മാറ്റുരക്കേണ്ടത്​. 56 ലീഗ്​ മത്സരങ്ങളിൽ ചെന്നൈ, മുംബൈ, കൊൽക്കത്ത, ബംഗളൂരു നഗരങ്ങൾ 10 കളികൾക്ക്​ ആതിഥേയത്വം വഹിക്കും. ഡൽഹിയിലും അഹമദാബാദിലും എട്ട്​ മത്സരങ്ങൾ വീതമാകും നടക്കുക. എല്ലാ മത്സരങ്ങളും നിഷ്​​പക്ഷ വേദികളിലാകും നടത്തുക. ഒരു ടീമിനും ഹോം മത്സരത്തിന്‍റെ ആനുകൂല്യം ലഭ്യമാകില്ല. എല്ലാ ടീമുകൾക്കും ആറിൽ നാല്​ വേദികളിൽ മത്സരങ്ങളുണ്ടാകും.

ലീഗ്​ ഘട്ടത്തിൽ മൂന്ന്​ തവണ മാത്രമാകും ടീമുകൾക്ക്​ വേദി മാറി സഞ്ചരിക്കേണ്ടി വരിക. കോവിഡ്​ പശ്ചാത്തലത്തിൽ ടൂർണമെന്‍റിന്‍റെ തുടക്കത്തിൽ കാണികളെ അനുവദിക്കില്ല. അവസാന ഘട്ടത്തിലെത്തു​േമ്പാൾ സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാമെന്നാണ്​ ബി.സി.സി.ഐ അറിയിച്ചത്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansRoyal Challengers BangaloreIPL 2021
News Summary - IPL 2021 begin on April 9 in Chennai inagural match Mumbai Indians vs Royal Challengers Bangalore
Next Story