Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എല്ലിൽ ഇവരാണ്​...

ഐ.പി.എല്ലിൽ ഇവരാണ്​ താരങ്ങൾ

text_fields
bookmark_border
ഐ.പി.എല്ലിൽ ഇവരാണ്​ താരങ്ങൾ
cancel
camera_alt

യശസ്വി ജയ്​സ്വാൽ, ഋതുരാജ്​ ഗെയ്​ക്​വാദ്​, രവി ബിഷ്​ണോയ്

ദേശീയ ടീം സ്വപ്​നംകാണുന്ന പുതുമുഖതാരങ്ങളുടെ എക്​സിബിഷനാണ്​ എന്നും ​െഎ.പി.എൽ. ആഭ്യന്തര ക്രിക്കറ്റിലെയും യൂത്ത്​ ലെവൽ ചാമ്പ്യൻഷിപ്പുകളിലെയും മിന്നുംപ്രകടനവുമായി ശ്രദ്ധനേടുന്ന പുതുതാരങ്ങൾക്ക്​ രാജ്യാന്തരതലത്തിൽ മികവ്​ പുറത്തെടുക്കാനുള്ള അവസരം. കോവിഡ്​ കാരണം ആരവംനിലച്ച ഗാലറിക്കു​ മുന്നിൽ കളിക്കുന്നത്​ വലിയ പരീക്ഷണമാണെങ്കിലും ഭാഗ്യംതേടി ഒരുപറ്റം യുവതാരങ്ങൾ ഇൗ ​െഎ.പി.എല്ലിലുമുണ്ട്​. യു.എ.ഇ അവരുടെ ഭാഗ്യപരീക്ഷണത്തി​െൻറ ഇടംകൂടിയാണ്​. 13ാം സീസണിലെ ശ്രദ്ധേയരായ അരങ്ങേറ്റക്കാരെ പരിചയപ്പെടാം.

യശസ്വി ജയ്​സ്വാൽ (രാജസ്​ഥാൻ റോയൽസ്​)

​െഎ.പി.എൽ ലേലമേശയിലെ രാജസ്​ഥാൻ റോയൽസി​െൻറ ദീർഘവീക്ഷണമാണ്​ യശസ്വി ജയ്​സ്വാൾ. കഴിഞ്ഞ ഡിസംബറിൽ നടന്ന ലേലത്തിൽ 2.4 കോടി രൂപക്കാണ്​ ​രാജസ്​ഥാൻ ഇൗ 18കാരനെ സ്വന്തമാക്കിയത്​. ഒരു ഫസ്​റ്റ്​ക്ലാസും 13 ലിസ്​റ്റ്​ 'എ'യും മാത്രം കളിച്ച കൗമാരക്കാര​ൻ ഭാവി ഇന്ത്യൻ താരമെന്ന​ തിരിച്ചറിവായിരുന്നു നീക്കത്തിനു പിന്നിൽ. ​േലലം കഴിഞ്ഞ്​ ഒരു മാസംകൊണ്ട്​ അവൻ അത്​ തെളിയിച്ചു. ജനുവരി-ഫെബ്രുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ 19 ലോകകപ്പി​െൻറ മാൻ ഒാഫ്​ ദ ടൂർണമെൻായി. ആറു​ കളിയിൽ 400 റൺസ്​. ഇന്ത്യ ജേതാക്കളായില്ലെങ്കിലും കൗമാരക്കാരൻ ക്രിക്കറ്റ്​ ലോകത്തി​െൻറ കണ്ണിലുടക്കി. ലോകകപ്പിനുശേഷമായിരുന്നു ലേലമെങ്കിൽ യശസ്വിയുടെ വില ഇനിയും കോടികൾ കടന്നേനെ. ഇടംകൈയ​െൻറ ബിഗ്​ ഹിറ്റ്​ മികവുതന്നെ ശ്രദ്ധേയം.

ഋതുരാജ്​ ഗെയ്​ക്​വാദ്​ (ചെന്നൈ സൂപ്പർ കിങ്​സ്​)

ഒരുപക്ഷേ ചെന്നൈ സൂപ്പർ കിങ്​സിനെ ഏറ്റവും അലട്ടുന്നത്​ ഇൗ അരങ്ങേറ്റക്കാരൻ കോവിഡ്​ പിടിയിലായതാവാം. സുരേഷ്​ റെയ്​ന ഒഴിച്ചിട്ടുപോയ മധ്യനിരയിലേക്ക്​ ക്യാപ്​റ്റൻ ധോണിയും കാത്തുവെച്ചത്​ ഇൗ 23കാരനായ മഹാരാഷ്​ട്ര ബാറ്റ്​സ്​മാനെയാണ്​. മൂർച്ചയേറിയ ക്രിക്കറ്റർ എന്ന്​ ധോണിതന്നെ നേര​േത്ത വിശേഷിപ്പിച്ച താരം. രഞ്​ജിയിൽ മഹാരാഷ്​ട്രക്കായി സ്​ഥിരതയാർന്ന പ്രകടനം കാഴ്​ചവെച്ച താരത്തെ 20 ലക്ഷത്തിനാണ്​ ചെ​െന്നെ സ്വന്തമാക്കിയത്​. 54 കളിയിൽ നേടിയത്​ 2499 റൺസ്​.

രവി ബിഷ്​ണോയ്​ (കിങ്​സ്​ ഇലവൻ )

ലെഗ്​ സ്​പിന്നിൽ ഗൂഗ്ലി പായിക്കുന്ന 20കാരനുവേണ്ടി ലേലമേശയിൽ പഞ്ചാബുകാർ എന്തിന്​ രണ്ടു​ കോടി ചെലവഴിച്ചുവെന്ന്​ ചോദിച്ച്​ മൂക്കത്ത്​ വിരൽവെച്ചവർക്കുള്ള ഉത്തരമായിരുന്നു അണ്ടർ 19 ലോകകപ്പിൽ ഇൗ കൗമാരക്കാരൻ നടത്തിയത്​. ബാറ്റിൽ യശസ്വി നടത്തിയ പ്രകടനം പന്തിൽ രവി ബിഷ്​ണോയ്​ കാഴ്​ചവെച്ചു. ലോകകപ്പിലെ ആറു​ മത്സരത്തിൽ വീഴ്​ത്തിയത്​ 17 വിക്കറ്റുകൾ. എതിരാളികൾക്ക്​ കളിക്കാൻ വിഷമമുള്ള പന്തുകളാണ്​ ജോധ്​പുർകാര​െൻറ പ്രത്യേകത. സ്​പിന്നിനെ തുണക്കുന്ന യു.എ.ഇയിലെ പിച്ചിൽ ബിഷ്​ണോയിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്​ പഞ്ചാബ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2020Ravi Bishnoiruturaj gaikwadYaswasi Jaswal
News Summary - IPL 2020: Ravi Bishnoi, ruturaj gaikwad, Yaswasi Jaswal
Next Story