Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ ജേതാക്കൾക്ക്​...

ഐ.പി.എൽ ജേതാക്കൾക്ക്​ കിട്ടുന്നത്​ പാറ്റ്​കുമ്മിൻസിനേക്കാൾ കുറഞ്ഞ തുക​!

text_fields
bookmark_border
ഐ.പി.എൽ ജേതാക്കൾക്ക്​ കിട്ടുന്നത്​ പാറ്റ്​കുമ്മിൻസിനേക്കാൾ കുറഞ്ഞ തുക​!
cancel

ദുബൈ: ചൊവ്വാഴ്​ച നടക്കുന്ന ഐ.പി.എൽ 13ാം സീസണിൻെറ ഫൈനലിൽ ആരു ജേതാക്കളായാലും വിജയികൾക്ക്​ ലഭിക്കുക കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിൻെറ പാറ്റ്​ കുമ്മിൻസിനേക്കാൾ കുറഞ്ഞ തുക. ഞെ​ട്ടേണ്ട, കോവിഡ്​ പശ്ചാത്തലത്തിൽ ജേതാക്കൾക്കുള്ള സമ്മാനത്തുക 20 കോടിയിൽ നിന്നും 10 കോടിയായി ബി.സി.സി.ഐ കുറച്ചിരുന്നു. റണ്ണേഴ്​സ്​ അപ്പിന്​ 12.50 കോടിക്ക്​ പകരം 6.35 കോടിയാണ്​ ലഭിക്കുക.

കഴിഞ്ഞ വർഷത്തെ ഐ.പി.എൽ ലേലത്തിൽ ആസ്​ട്രേലിയൻ ഫാസ്​റ്റ്​ ബൗളിങ്​ ആൾറൗണ്ടറായ കുമ്മിൻസിനെ 15.5 കോടിക്കാണ്​ കൊൽക്കത്ത സ്വന്തമാക്കിയത്​. അതായത്​ ഐ.പി.എൽ ചാമ്പ്യമാർക്ക്​ കിട്ടുന്നതിനേക്കാൾ അഞ്ചുകോടിയിലേറെ കൂടുതലാണ്​ കുമ്മിൻസിൻെറ വില. െഗ്ലൻ മാക്​സ്​വെലിന്​ 10.75 കോടിയും ​ക്രിസ്​ മോറിസിന്​ 10 കോടിയും ലഭിച്ചിരുന്നു.

​േപ്ല ഓഫിലെത്തുന്ന ടീമുകൾക്ക്​ 8.75 കോടിക്ക്​ പകരം ഇക്കുറി 4.375 കോടിയാണ്​ ലഭിക്കുക. എന്നാൽ സ്​പോൺസർഷിപ്പ്​ തുകയിലുടെ ഐ.പി.എൽ ടീമുകൾ വൻ തുക സമ്പാദിക്കുന്നുണ്ട്​. മുംബൈ ഇന്ത്യൻസ്​ നൂറകോടിയും ചെന്നൈ സൂപ്പർകിങ്​സ്​ 90-95 കോടിയും നേടുമെന്നാണ്​ വിവരം. റോയൽ ചാലഞ്ചേഴസ്​ ബാംഗ്ലുർ 60മുതൽ 70 കോടി വരെയാണ്​ വരുമാനം നേടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pat CumminsIPL 2020
News Summary - IPL 2020 Prize Money: Winners To Take Home Less Than Pat Cummins’ Fee And All Other Details
Next Story