Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹൈദരാബാദിനെതിരെ 34...

ഹൈദരാബാദിനെതിരെ 34 റൺസ്​ ജയം; മുംബൈ ഇന്ത്യൻസ്​ തലപ്പത്ത്​

text_fields
bookmark_border
ഹൈദരാബാദിനെതിരെ 34 റൺസ്​ ജയം; മുംബൈ ഇന്ത്യൻസ്​ തലപ്പത്ത്​
cancel
camera_alt

ഹൈദരാബാദി​െൻറ വിക്കറ്റ്​ വീഴ്​ച ആഘോഷിക്കുന്ന മുംബൈ താരങ്ങൾ

ഷാർജ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്​ മിന്നും ജയം. ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്​സ്​ ഹൈദരാബാദിനെ 34 റൺസിനാണ്​ മുംബൈ തോൽപിച്ചത്​.

ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത മുംബൈ ക്വിൻറൺ ഡികോക്ക്​ (39 പന്തിൽ 67), ഇഷാൻ കിഷൻ (23 പന്തിൽ 31), ഹർദിക് പാണ്ഡ്യ (19 പന്തിൽ 28), കീറൺ പൊള്ളാർഡ്​ (13 പന്തിൽ 25), ക്രുണാൽ പാണ്ഡ്യ (4 പന്തിൽ 20) എന്നിവരുടെ മികവിൽ 20 ഓവറിൽ അഞ്ചു വിക്കറ്റ്​ നഷ്​ടത്തിൽ 208 റൺസെടുത്തു.

ഹൈദരാബാദി​ന്​ മറുപടി ഇന്നിങ്​സിൽ ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 174 റൺസെടുക്കാനാണ്​ സാധിച്ചത്​. ഡേവിഡ്​ വാർണർ (44 പന്തിൽ 60), മനീഷ്​ പാ​ണ്ഡേ (19 പന്തിൽ 30), ജോണി ബെയർസ്​റ്റോ (25) എന്നീ മുന്നേറ്റനിരക്കാർ നൽകിയ മികച്ച തുടക്കം മുതലാക്കാൻ ഹൈദരാബാദി​െൻറ മധ്യനിരക്ക്​ കഴിഞ്ഞില്ല.

ഇതോടെ അഞ്ച്​ മത്സരങ്ങളിൽ നിന്ന്​ ആറ്​ പോയൻറുമായി മുംബൈ പോയൻറ്​ പട്ടികയിൽ ഒന്നാമതെത്തി. നാല്​ പോയൻറുമായി ഹൈദരാബാദ്​ ആറാമതാണ്​. ഷാർജ മൈതാനത്ത്​ എതിർ ടീമിനെ 200 റൺസിൽ തഴെ ഒതുക്കിയ ആദ്യ ടീമായി മുംബൈ മാറി.

സ്​കോർ: മുംബൈ 208/5 ഹൈദരാബാദ്​ 174/7

നടുവൊടിച്ച്​ മധ്യനിര

കൂറ്റൻവിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന്​ ആശിച്ച തുടക്കമാണ്​ ഓപണർമാർ നൽകിയത്​. ആദ്യത്തെ മൂന്നോവറിൽ 30 റൺസ്​ സ്​കോർബോർഡിലേക്ക്​ ഒഴുകി. രണ്ട്​ ബൗണ്ടറിയും സിക്​സറും പറത്തി മുന്നേറുകയായിരുന്ന ജോണി ബെയർസ്​റ്റോയെ ഹർദികി​െൻറ കൈകളിലെത്തിച്ച്​ ട്രെൻറ്​ ബൗൾട്ട്​ മുംബൈക്ക്​ ആദ്യ ബ്രേക്ക്​ത്രൂ നൽകി. രണ്ടാം വിക്കറ്റിൽ വാർണറും പാണ്ഡേയും ചേർന്ന്​ 60 റൺസ്​ ചേർത്തു. പാണ്ഡേയെ പുറത്താക്കി പാറ്റിൻസൺ കൂട്ടുകെട്ട്​ പറിച്ചു.

നാലാമനായി ഇറങ്ങിയ വില്യംസൺ (3) കിവീസ്​ ടീമിലെ സഹതാരം ബൗൾട്ടി​െൻറ വേഗംകുറഞ്ഞ ബൗൺസറിൽ കീപ്പർക്ക്​ ക്യാച്​ നൽകി മടങ്ങി. അർധസെഞ്ച്വറിയുമായി വാർണർ ഒരു വശത്ത്​ കരുത്തോടെ നിലയുറപ്പിച്ചതിനാൽ ഹൈദരാബാദ്​ ജയപ്രതീക്ഷയിലായിരുന്നു. ഇതിനിടെ കഴിഞ്ഞ മത്സരത്തിലെ ഹീറോ യുവതാരം പ്രിയം ഗാർഗ്​ (8) ക്രുണാലിന്​ വിക്കറ്റ്​ സമ്മാനിച്ച്​ മടങ്ങി.

അവസാന അഞ്ചോവറിൽ 70 റൺസായിരുന്നു വിജയലക്ഷ്യം. 16ാം ഓവറിൽ വാർണറെ പാറ്റിൻസണി​െൻറ പന്തിൽ മികച്ച ക്യാചിലൂടെ കിഷൻ പുറത്താക്കിയ​തോടെ മത്സരം മുംബൈ വരുതിയിലാക്കി.

ഡെത്ത്​ ഓവറിൽ മുംബെ ബൗളർമാർ വരിഞ്ഞു മുറുക്കിയതോടെ പിന്നീട്​ വന്ന​ അബ്ദു​ൽ സമദിനും (9 പന്തിൽ 20) അഭിഷേക്​ ശർമക്കും (10) കാര്യമായി ഒന്നും ചെയ്യാനായില്ല. ഇരുവരെയും ജസ്​പ്രീത്​ ബൂംറയാണ്​ ഔട്ടാക്കിയത്​. മുംബൈക്കായി ​ബൗൾട്ട്​, പാറ്റിൻസൺ, ബൂംറ എന്നിവർ രണ്ട്​ വിക്കറ്റ്​ വീതം വീഴ്​ത്തി.

ഷാർജയിൽ സ്​കോർ 200 കടന്നത് തുടർച്ചയായി ഏഴാം തവണ

തുടർച്ചയായി ഏഴാം തവണയാണ്​ ഷാർജയിൽ സ്​കോർ 200 കടക്കുന്നത്​. ടോസ്​ നേടിയ മുംബൈ ഇന്ത്യൻസ്​ നായകൻ രോഹിത്​ ശർമ ബാറ്റിങ്​ തെരഞ്ഞെടുത്തു. മുംബൈ ടീം മാറ്റങ്ങളില്ലാതെയാണ്​ കളത്തിലിറങ്ങിയത്​. ഭുവനേശ്വർ കുമാറിനും ഖലീൽ അഹമദിനും പകരം സന്ദീപ്​ ശർമയും സിദ്ധാർഥ്​ കൗളും സൺറൈസേഴ്​സ്​ നിരയിലെത്തി. ഒന്നാം ഓവറിൽ മത്സരത്തിലെ ആദ്യ സിക്​സർ പറത്തിയ രോഹിത്ത്​ അഞ്ചാം പന്തിൽ പുറത്തായി. സന്ദീപ്​ ശർമക്കായിരുന്നു വിക്കറ്റ്​.

പവർപ്ലേ അവസാനിക്കു​േമ്പാൾ മുംബൈ രണ്ടിന്​ 48 റൺ​​സെന്ന നിലയിലായിരുന്നു. 27 റൺസെടുത്ത സൂര്യകുമാർ യാദവാണ്​ രണ്ടാമനായി പുറത്തായത്​. ശേഷം ഇഷാൻ കിഷനെ കൂട്ടുപിടിച്ച്​ ഡികോക്ക്​ മുംബൈയെ മുന്നോട്ട്​ നയിച്ചു. 10 ഓവർ പിന്നിട്ടപ്പോൾ സ്​കോർ 90ലെത്തി.

ഇതിനിടെ ഡികോക്ക്​ സീസണിലെ ആദ്യ അർധശതകം സ്വന്തമാക്കി. 39 പന്തിൽ നാല്​ വീതം സിക്​സും ബൗണ്ടറിയും സഹിതം 67 റൺസെടുത്ത ഡികോക്കിനെ സ്വന്തം ബൗളിങ്ങിൽ പിടികൂടി റാശിദ്​ ഖാൻ മടക്കി അയച്ചു.

നാല്​ ഓവർ എറിഞ്ഞ റാശിദ്​ 22 റൺസ്​ മാത്രം വിട്ടുകൊടുത്ത്​ ഒരു വിക്കറ്റ്​ വീഴ്​ത്തി. ഇതിനിടെ ന്യൂസിലാൻഡ്​ നായകൻ കെയ്​ൻ വില്യംസൺ രണ്ടോവർ എറിഞ്ഞു. 24 റൺസാണ്​ മുംബൈ അടിച്ചുകൂട്ടിയത്​.

അവസാന ഓവറുകളിൽ ആഞ്ഞടിച്ച പൊള്ളാർഡും പാണ്ഡ്യ സഹോദരൻമാരും ചേർന്നാണ്​ സ്​കോർ 200 കടത്തിയത്​. അവസാന ഓവറിൽ രണ്ട്​ വീതം സിക്​സും ഫോറും പറത്തി ക്രുണാൽ കാണികളെ ത്രസിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indiansIPL 2020sunrisers hyderabad
Next Story