Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകമൻററി ഫ്രം ഹോം​,...

കമൻററി ഫ്രം ഹോം​, ചിയർലീഡർമാരില്ല; കോവിഡ്​ കാലത്തെ ​െഎ.പി.എല്ലിലെ അഞ്ച്​ വമ്പൻ മാറ്റങ്ങൾ

text_fields
bookmark_border
കമൻററി ഫ്രം ഹോം​, ചിയർലീഡർമാരില്ല; കോവിഡ്​ കാലത്തെ ​െഎ.പി.എല്ലിലെ അഞ്ച്​ വമ്പൻ മാറ്റങ്ങൾ
cancel

​െഎ.പി.എൽ 13ാം സീസൺ സെപ്​റ്റംബർ 19 മുതൽ നവംബർ 10 വരെ യു.എ.ഇയിൽ നടത്താൻ കേന്ദ്ര സർക്കാറി​െൻറ അനുമതി ലഭിച്ചിരിക്കുകയാണ്​. എന്നാൽ ഇത്തവണത്തെ ടി20 മാമാങ്കത്തിൽ ക്രിക്കറ്റ്​ പ്രേമികളെ കാത്തിരിക്കുന്നത്​ വമ്പൻ മാറ്റങ്ങളാണ്​. കോവിഡ്​ മഹാമാരിയെ തുടർന്ന്​ ഇന്ത്യയിൽ​ ​െഎ.പി.എൽ നടത്താൻ സാധിക്കില്ലെന്നിരിക്കെ യു.എ.ഇയിൽ വലിയ നിയന്ത്രണങ്ങളോടെയായിരിക്കും മത്സരങ്ങൾ അരങ്ങേറുക. പൊതുവെ നടക്കാറുള്ള ടൂർണമെൻറുകളിൽ നിന്നും തീർത്തും വിഭിന്നമായ രീതിയിലായിരിക്കും 2020ലെ ടി20​. ഫ്രാഞ്ചൈസികള്‍ക്കുള്ള എസ്ഒപി ഇതിനകം തന്നെ ബി.സി.സി.ഐ തയ്യാറാക്കിയിട്ടുണ്ട്​. അതിൽ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

ഹസ്​തദാനം വേണ്ട

മത്സരത്തിന്​ മുമ്പ്​ നായകൻമാരും മത്സരത്തിന്​ ശേഷം കളിക്കാരും മറ്റ്​ ടീം സ്റ്റാഫുകളും പരസ്​പരം ഹസ്​തദാനം ചെയ്യുന്ന പതിവുണ്ട്​. എന്നാൽ, കളിക്കാർക്കിടയിലുള്ള സൗഹൃദാന്തരീക്ഷത്തി​െൻറ സന്ദേശം പകരുന്ന ഹസ്​തദാനം ഇത്തവണ ഒഴിവാക്കിയേക്കും. കോവിഡ്​ മാർഗനിർദേശങ്ങളിൽ ​പെടുന്നതിനാൽ ഹസ്​തദാനത്തിനൊപ്പം താരങ്ങൾ പരസ്​പരം കൈമാറുന്ന ഹൈ-ഫൈവുകളും ആലിംഗനങ്ങളും ഒഴിവാക്കാനും നിർദേശമുണ്ട്​.

ചിയർലീഡേഴ്​സുമില്ല

ബാറ്റ്​സ്​മാൻമാർ സിക്​സും ഫോറും വീശിയടിക്കു​േമ്പാൾ ചടുല നൃത്തവുമായി മൈതാനങ്ങളിൽ ആവേശം വിതക്കുന്ന ചിയർലീഡർമാരെയും ഇത്തവണ ഒഴിവാക്കിയേക്കും. ക

കമൻററി വീട്ടിൽ

കമ​േൻററ്റർമാർക്കും ഇത്തവണ യു.എ.ഇയിൽ പൂട്ടുവീണേക്കും. ​െഎ.പി.എല്ലി​െൻറ ടെലിവിഷൻ പ്രേക്ഷകർക്ക്​ ആവേശം നൽകുന്നതിൽ മുഖ്യ പങ്കാണ്​ കമ​േൻററ്റർമാർക്കുള്ളത്​. എന്നാൽ ഇത്തവണ കമൻററി വീട്ടിൽ നിന്ന്​ പറയേണ്ടിവരാനാണ്​ സാധ്യത. കോവിഡ്​ പശ്ചാത്തലത്തിലാണ്​ ബി.സി.സി.​െഎ പുതയ നീക്കത്തിന്​ മുതിരുന്നത്​. ദക്ഷിണാഫ്രിക്കയിൽ നടന്ന 3ടി സോളിഡാരിറ്റി കപ്പിൽ ഇത്തരത്തിൽ കമൻററി പറയുന്നത്​ പരീക്ഷിച്ച്​ വിജയം കണ്ടിരുന്നു.

പന്തിൽ തുപ്പൽ പുരട്ടരുത്​.

പന്ത്​ മിനുസപ്പെടുത്താനായി തുപ്പൽ പുരട്ടുന്നതും നിരോധിച്ചിട്ടുണ്ട്​. നേരത്തെ അന്താരാഷ്​ട്ര മത്സരങ്ങളിൽ ​െഎ.സി.സി അത്തരം രീതികൾ വിലക്കിയിട്ടുണ്ട്​. ഇന്ത്യൻ പ്രീമിയർ ലീഗിലും അത്​ തുടരുമെന്നാണ്​ റിപ്പോർട്ട്​. ആരെങ്കിലും തുപ്പൽ പുരട്ടിയാൽ അംപയർ അത്​ വൃത്തിയാക്കി നൽകുകയും ഒപ്പം വാർണിങ്ങുമുണ്ടായേക്കും. ഒരിന്നിങ്‌സില്‍ രണ്ടു തവണ മുന്നറിയിപ്പ് ലഭിച്ച ശേഷവും ഇതാവര്‍ത്തിച്ചാല്‍ ടീമിന് അഞ്ചു റണ്‍സ് പിഴയായി ചുമത്തും. തുപ്പലിനു പകരം വിയര്‍പ്പ് ഉപയോഗിക്കാൻ അനുമതിയുണ്ട്​​.

താരങ്ങൾ പരസ്യ ഷൂട്ടുകൾ കുറക്കണം

​െഎ.പി.എൽ കാലം താരങ്ങൾക്ക്​ ചാകരയാണ്​. വിവിധ ബ്രാൻഡുകളുടെ പരസ്യങ്ങളിൽ ചെറിയ താരങ്ങൾ മുതൽ വലിയ താരങ്ങൾ വരെ പ്രത്യക്ഷപ്പെടാറുണ്ട്​. വിവിധ ഫ്രാഞ്ചൈസികളും തങ്ങളുടെ താരങ്ങളെ പരസ്യങ്ങളിൽ ഉപയോഗിക്കാറുണ്ട്​. ഇത്തവണ അതിനും നിയന്ത്രണം ഉണ്ടാവും. താരങ്ങളെല്ലാം കൃത്യമായി തന്നെ ബി.സി.സി.​െഎ നിർദേശപ്രകാരണമുള്ള രോഗപ്രതിരോധ ചട്ടങ്ങൾ പാലിക്കണം. ഒാരോ ടീമുകളും അവരുടെ ബയോ സെക്യുവർ ബബ്​ൾസ്​ സ്ഥാപിക്കണം. ഇൗ സംവിധാനം വരുന്നതോടെ പുറത്തുനിന്നുള്ളവർക്ക്​ അകത്തേക്കോ, അകത്തുനിന്നുള്ളവർക്ക്​ പുറത്തേക്കോ പോകുന്നതിൽ വിലക്കുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cskrcbsrhipl 2020
News Summary - IPL 2020 Five Possible Big Changes During The Tournament
Next Story