Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഷാർജയിൽ റൺമഴ;...

ഷാർജയിൽ റൺമഴ; വിജയക്കുട ചൂടി ഡൽഹി

text_fields
bookmark_border
ഷാർജയിൽ റൺമഴ; വിജയക്കുട ചൂടി ഡൽഹി
cancel

ഷാർജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിൽ റൺമഴ ​െപഴ്​ത മത്സരത്തിൽ ഡൽഹി കാപിറ്റൽസ്​ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിനെ 18 റൺസിന്​ തോൽപിച്ചു.

229 റൺസ്​ വിജയലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്തക്കായി ഓയിൻ മോർഗൻ (18 പന്തിൽ 44), രാഹുൽ ത്രിപതി (16 പന്തിൽ 36) പൊരുതിയെങ്കിലും അവസാന ഓവറുകളിൽ അതിശക്​തമായി തിരിച്ചുവന്ന ഡൽഹി വിജയം പിടിച്ചെടുക്കുകയായിരുന്നു.

ആദ്യം ബാറ്റുചെയ്​ത ഡൽഹി യുവതാരങ്ങളായ ശ്രേയസ്​ അയ്യർ (38 പന്തിൽ 88 നോട്ടൗട്ട്​), പൃഥ്വി ഷാ (41പന്തിൽ 66), ഋഷഭ്​ പന്ത്​ (17 പന്തിൽ 38) എന്നിവരുടെ പ്രകടന മികവിൽ 20 ഓവറിൽ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ 228 റൺസെടുത്തു.

കൊൽക്കത്തക്ക്​ നിശ്ചിത ഓവറിൽ എട്ടിന്​ 210 റൺസെടുക്കാനേ​ സാധിച്ചുള്ളൂ​. മോർഗനും ത്രിപതിക്കും പുറമെ നിതീഷ്​ റാണയും (35 പന്തിൽ 58), ശുഭ്​മാൻ ഗില്ലും (28) കൊൽക്കത്തക്കായി പൊരുതി. അവസാന ഓവറിൽ 26 റൺസ്​ വേണ്ടിയിരുന്ന കൊൽക്കത്തക്ക്​ ഏഴ്​ റൺസ്​ മാത്രമാണ്​ നേടാനായത്​.

നാല്​ മത്സരങ്ങളിൽ നിന്നും ആറ്​ പോയൻറുമായി ഡൽഹി പോയൻറ്​ പട്ടികയിൽ ഒന്നാം സ്​ഥാനത്തേക്ക്​ ഉയർന്നു. നാല്​ കളികളിൽ നിന്ന്​ അത്രയും തന്നെ പോയൻറുമായി കൊൽക്കത്ത അഞ്ചാമതാണ്​.

പ്രതീക്ഷ നകി മോർഗൻ- ത്രിപതി സഖ്യം

കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ കൊൽക്കത്തയുടെ ഓപണർ സുനിൽ നരെയ്​ൻ (3) വീണ്ടും പരാജയമായി. ശുഭ്​മാൻ ഗില്ലും നിതീഷ്​ റാണയും ചേർന്ന്​ ടീമിനെ പവർപ്ലേ പിന്നിടു​േമ്പാൾ ഒന്നിന്​ 59 റൺസെന്ന നിലയിലെത്തിച്ചു. സ്​കോർ 72ൽ എത്തി നിൽക്കേ ഗിൽ പന്തിന് പിടി നൽകി മടങ്ങി. ​

നാലാമനായി ക്രീസിലെത്തിയ ആ​േ​ന്ദ്ര റസലും (13) അഞ്ചാമനായെത്തിയ നായകൻ ദിനേഷ്​ കാർത്തിക്കും (6) എളുപ്പം മടങ്ങി. അർധസെഞ്ച്വറി പൂർത്തിയാക്കി ഉടൻ 12.4 റാണ മടങ്ങു​േമ്പാൾ സ്​കോർ നാലിന്​ 117. ശേഷം മോർഗനും ത്രിപതിയും മത്സരിച്ച്​ അടി തുടങ്ങി. 17ാം ഓവറിൽ സ്​റ്റോയ്​നിസിനെതിരെ ഇരുവരും ചേർന്ന്​ 24 റൺസ്​ വാരി.

ആ ഓവറിൽ ത്രിപതിയായിരുന്നു സ്​റ്റാറായത്​. തൊട്ടടുത്ത ഓവറിലും 23 റൺസ്​ പിറന്നു. റബാദക്കെതിരെ മോർഗൻ ഹാട്രിക്​ സിക്​സടിച്ചു. എന്നാൽ19ാം ഒാവറിൽ മോർഗനെ ആൻറിച്​ നോർയെ പുറത്താക്കിയതോടെ കളി തിരിയുകയായിരുന്നു. അവസാന ഓവറിൽ അവശേഷിച്ച പ്രതീക്ഷയായ ത്രിപതിയെ സ്​റ്റോയ്​നിസ്​ ബൗൾഡാക്കിയതോടെ കൊൽക്കത്തയുടെ പ്രതീക്ഷകൾ അസ്​തമിക്കുകയായിരുന്നു.

അയ്യർ ഷോ

ടോസ്​ നേടിയ കൊൽക്കത്ത ഫീൽഡിങ്​ തെരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിക്കായി ഓപണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ഒന്നാം വിക്കറ്റിൽ അർധസെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി.

ധവാൻ 26 റൺസെടുത്ത്​ പുറത്തായി. ശേഷം വന്ന നായകൻ ശ്രേയസ്​ അയ്യരും (38 പന്തിൽ 88 നോട്ടൗട്ട്​) ഋഷഭ്​ പന്തും (17 പന്തിൽ 38) മധ്യനിരയിൽ കൊൽക്കത്തൻ ബൗളർമാരെ തൂക്കിയടിച്ചു.

26 പന്തിലാണ്​ അയ്യർ ഫിഫ്​റ്റി തികച്ചത്​. ഏഴ്​ ഫോറും ആറ്​ സിക്​സും അടങ്ങുന്നതായിരുന്നു അയ്യരുടെ മാസ്​മരിക ഇന്നിങ്​സ്​. മാർകസ്​ സ്​റ്റോയ്​നിസ്​ ഒരു റൺസെടുത്ത്​ പുറത്തായി. ഷിംറോൺ ഹെറ്റ്​മെയർ (7) നായകനൊപ്പം പുറത്താകാതെ നിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kolkata knight ridersdelhi capitalsipl 2020
Next Story