ഐ.സി.സി അംപയർ ബിസ്മില്ല ജാൻ ഷിൻവാരി അന്തരിച്ചു
text_fieldsകാബൂൾ: അന്താരാഷ്ട്ര ക്രിക്കറ്റ് ബോർഡ് പാനലിലെ അഫ്ഗാനി അംപയർ ബിസ്മില്ല ജാൻ ഷിൻവാരി (41) അന്തരിച്ചു. അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 25 അന്താരാഷ്ട്ര ഏകദിനങ്ങളും 21 അന്താരാഷ്ട്ര ട്വന്‍റി20കളും നിയന്ത്രിച്ചിട്ടുണ്ട്. 2017ൽ അഫ്ഗാനിസ്ഥാൻ-അയർലൻഡ് മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടത്.
അഫ്ഗാനിലെ ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ പ്രചാരകരിലൊരാളാണ് ബിസ്മില്ല ജാൻ ഷിൻവാരിയെന്ന് അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയില്‍ പറഞ്ഞു. അദ്ദേഹത്തിന്‍റെ കുടുംബത്തിനും ബന്ധുക്കൾക്കും ക്രിക്കറ്റ് ലോകത്തിനുമുണ്ടായ നഷ്ടത്തിൽ അങ്ങേയറ്റം ദു:ഖം രേഖപ്പെടുത്തുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
ബിസ്മില്ല ജാൻ ഷിൻവാരിയുടെ വിയോഗത്തിൽ ഐ.സി.സി ചെയർമാൻ ജയ് ഷാ അനുശോചിച്ചു. ക്രിക്കറ്റിന് അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വലുതാണെന്നും ക്രിക്കറ്റ് സമൂഹം അദ്ദേഹത്തിന്‍റെ അഭാവം അറിയുമെന്നും അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഷിൻവാരി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനായി പാകിസ്താനിൽ പോയി ശസ്ത്രക്രിയക്ക് വിധേയനായിരുന്നെന്നും അതിനു ശേഷം അസുഖം വർധിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

