Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഐ.സി.സി അംഗത്വമായി; ഇനി ക്രിക്കറ്റിൽ ഉയരങ്ങൾ കുറിക്കാൻ മംഗോളിയയും താജികിസ്​താനും സ്വിറ്റ്​സർലൻഡും
cancel
Homechevron_rightSportschevron_rightCricketchevron_rightഐ.സി.സി അംഗത്വമായി;...

ഐ.സി.സി അംഗത്വമായി; ഇനി ക്രിക്കറ്റിൽ ഉയരങ്ങൾ കുറിക്കാൻ മംഗോളിയയും താജികിസ്​താനും സ്വിറ്റ്​സർലൻഡും

text_fields
bookmark_border

ദുബൈ: അന്താരാഷ്​ട്ര ക്രിക്കറ്റ്​ കൗൺസിലിൽ പുതിയ അംഗങ്ങളായി മംഗോളിയ, താജികിസ്​താൻ, സ്വിറ്റ്​സർലൻഡ്​ എന്നീ രാജ്യങ്ങൾ കൂടി. 78ാമത്​ വാർഷിക യോഗത്തിലാണ്​ ഏഷ്യക്കും യൂറോപിനും പുതിയ പ്രാതിനിധ്യമായത്​. മംഗോളിയയും താജികിസ്​താനും ഏഷ്യയിൽനിന്ന്​ 22, 23ാമത്​ അംഗങ്ങളും സ്വിറ്റ്​സർലൻഡ്​ യൂറോപിലെ 35ാമത്​ അംഗവുമാണ്​. ഇതോടെ മൊത്തം അംഗസംഖ്യ 106 ആയി.

അംഗത്വം ലഭിച്ചെങ്കിലും ഈ രാജ്യങ്ങളിൽ ഇനിയും ക്രിക്കറ്റിന്​ കാര്യമായ ​േ​വരോട്ടമായിട്ടില്ല. മംഗോളിയയിൽ സ്​കൂളുകളിലും മറ്റും കളി തുടങ്ങിയ ക്രിക്കറ്റ്​ മുഖ്യധാരയിലെത്തുമെന്നാണ്​ പ്രതീക്ഷ. സ്വിറ്റ്​സർലൻഡിൽ പക്ഷേ, 1817ൽ തുടങ്ങിയതാണ്​ ഈ കായിക ഇനം. എല്ലാ രാജ്യങ്ങളിലും ദേശീയ കായിക സംഘടനകൾ നിലവിൽ വന്നിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:International Cricket Councilnew membersMongoliaTajikistan and Switzerland
News Summary - International Cricket Council inducts Mongolia, Tajikistan and Switzerland as members
Next Story