Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹൈദരാബാദിനും ഡൽഹിക്കും...

ഹൈദരാബാദിനും ഡൽഹിക്കും തിരിച്ചടി; പരിക്കേറ്റ ഭുവനേശ്വറും അമിത്​ മിശ്രയും പുറത്ത്​

text_fields
bookmark_border
ഹൈദരാബാദിനും ഡൽഹിക്കും തിരിച്ചടി; പരിക്കേറ്റ ഭുവനേശ്വറും അമിത്​ മിശ്രയും പുറത്ത്​
cancel
camera_alt

ഭുവനേശ്വറും അമിത്​ മിശ്രയും

ദുബൈ: ഇന്ത്യൻ പ്രീമിയർ ലീഗ്​ ടീമുകളായ സൺറൈസേഴ്​സ്​ ഹൈദരാബാദിനും ഡൽഹി കാപിറ്റൽസിനും തിരിച്ചടി. ഹൈദരാബാദി​െൻറ പേസർ ഭുവനേശ്വ​ർ കുമാറും ഡൽഹിയുടെ വെറ്ററൻ സ്​പിന്നർ അമിത്​ മിശ്രയും പരിക്കേറ്റ്​ ടൂർണമെൻറിൽ നിന്നും പുറത്തായി.

ഒക്​ടോബർ രണ്ടിന്​ ദുബൈയിൽ ചെന്നൈ സൂപ്പർ കിങ്​സിനെതിരായ മത്സരത്തിനിടെയാണ്​ ഭുവിക്ക്​ പരിക്കേറ്റത്​. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ഭുവി കളിച്ചിരുന്നില്ല.

ഇതോടെ താരതമ്യേനെ അനുഭവസമ്പത്ത്​ കുറഞ്ഞ പേസ്​ നിരയുമായി സീസണിലെ ബാക്കി മത്സരങ്ങൾ കളിക്കേണ്ട ഗതികേടിലാണ്​ ഹൈദരാബാദ്​.

സന്ദീപ്​ ശർമ, ടി. നടരാജൻ, സിദ്ധാർഥ്​ കൗൾ എന്നിവരാണ്​ ഹൈദരാബാദി​െൻറ പേസർമാർ. ആദ്യ രണ്ട്​ മത്സരങ്ങളിൽ വിക്കറ്റൊന്നും നേടാൻ സാധിക്കാതിരുന്ന ഭ​ുവി ഡൽഹിക്കെതിരെ രണ്ടും ചെന്നൈക്കെതിരെ ഒരു വിക്കറ്റും വിഴ്​ത്തിയിരുന്നു. ആദ്യ അഞ്ച്​ മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ട്​ ജയങ്ങൾ മാത്രമുള്ള ഓറഞ്ച്​ പട ഏഴാം സ്​ഥാനത്താണ്​.

കൈവിരലിനേറ്റ പരിക്കാണ്​ വെറ്ററൻ ലെഗ്​സ്​പിന്നർ മിശ്രക്ക്​ വിനയായത്​. ശനിയാഴ്​ച ഷാർജയിൽ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിനെതിരായ മത്സരത്തിനിടെയാണ്​ പരിക്കേറ്റത്​. സ്വന്തം ബൗളിങ്ങിനിടെ ഡൈവിങ്​ ക്യാച്​ എടുക്കാനുള്ള ശ്രമമാണ്​ പരിക്കിൽ കലാശിച്ചത്​. മൂന്ന്​ മത്സരങ്ങളിൽ മാത്രമാണ്​ താരത്തിന്​ ജഴ്​സിയണിയാനായത്​.

അടുത്തിടെ ഹർഭജൻ സിങ്ങിനെ മറികടന്ന്​ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ്​വേട്ടക്കാരിൽ രണ്ടാമനായി മിശ്ര മാറിയിയിരുന്നു. 160 വിക്കറ്റുകൾ വീഴ്​ത്തിയ 37കാരന്​ 11 വിക്കറ്റുകൾ കൂടി നേടിയിരുന്നെങ്കിൽ ശ്രീലങ്കൻ താരം ലസിത്​ മലിംഗയെ മറികടന്ന്​ ഒന്നാമനാകാമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാൽ മലിംഗ ടൂർണമെൻറി​നില്ലാത്തതിനാൽ മിശ്രക്ക്​ ഇതൊരു സുവർണാവസരം കൂടിയായിരുന്നു.

സന്ദീപ്​ ലാമിച്ചാനെ, അക്​സർ പ​ട്ടേൽ എന്നിവരിൽ ഒരാളാകും മിശ്രയുടെ പകരക്കാരനായി എത്തുക​. നാല്​ മത്സരങ്ങളിൽ നിന്ന്​ ആറ്​ പോയൻറ​ുമായി ഡൽഹി പോയൻറ്​ പട്ടികയിൽ രണ്ടാം സ്​ഥാനത്താണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit MishraBhuvneshwar kumarIPL 2020
Next Story