Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
india england
cancel
Homechevron_rightSportschevron_rightCricketchevron_rightമോദി സ്​റ്റേഡിയത്തിൽ...

മോദി സ്​റ്റേഡിയത്തിൽ ഇന്ത്യയുടെ സർജിക്കൽ സ്​ട്രൈക്ക്​;​ ഇംഗ്ലണ്ടിനെതിരെ പത്ത്​ വിക്കറ്റ്​ ജയം

text_fields
bookmark_border

അഹ്​മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ സ്​റ്റേഡിയത്തിൽ ചരിത്ര വിജയം നേടി ഇന്ത്യ. സ​ർ​ദാ​ർ പ​​ട്ടേ​ൽ സ്​​റ്റേ​ഡി​യം എന്നത് ഇന്ത്യൻ പ്രധാനമന്ത്രി​ നരേന്ദ്ര മോദിയുടെ പേരിലേക്ക്​ മാറ്റിയതിന്‍റെ വിവാദങ്ങൾ കെട്ടടങ്ങും മു​േമ്പ ഇംഗ്ലണ്ടിനെ ഇന്ത്യ തരിപ്പണമാക്കി കളഞ്ഞു. രണ്ടാം ഇന്നിങ്​സിൽ 49 റൺസ്​ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർ 7.4 ഓവറിൽ വിജയം കണ്ടു. മൂന്ന്​ ദിവസം ബാക്കിനിൽക്കെയാണ്​ ഇന്ത്യയുടെ ജയം. രോഹിത്​ ശർമ (25), ശുഭ്​മാൻ ഗിൽ (15) എന്നിവരാണ്​ ഇന്ത്യയെ വിജയത്തി​േലക്ക്​ നയിച്ചത്​. ജയിക്കാൻ ആറ്​ റൺസ്​ ബാക്കിനിൽക്കെ ക്യാപ്​റ്റൻ ജോ റൂട്ടിന്‍റെ പന്തിൽ സിക്​സടിച്ച്​​​​ രോഹിത്​ ഇന്ത്യയുടെ വിജയം ആഘോഷമാക്കി.

നേരത്തെ അക്​സർ പ​േട്ടലും അശ്വിനും തനിസ്വരൂപം പുറത്തെടുത്തപ്പോൾ ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിങ്​സ്​ 81 റൺസിൽ അവസാനിച്ചിരുന്നു. അഞ്ച്​ വിക്കറ്റ്​ വീഴ്​ത്തിയ അക്​സർ പ​േട്ടലും നാല്​ വിക്കറ്റ്​ നേടിയ രവിചന്ദ്രൻ അശ്വിനുമാണ് രണ്ടാം ഇന്നിങ്​സിൽ​ ഇംഗ്ലണ്ടിന്‍റെ ന​ട്ടെല്ല്​ തകർത്തത്​. വാഷിങ്​ടൺ സുന്ദറിനാണ്​ ഒരു വിക്കറ്റ്​. ഇംഗ്ലണ്ട്​ നിരയിൽ മൂന്നുപേർ മാത്രമാണ്​ രണ്ടക്കം കടന്നത്​. ജോ റൂട്ട്​ (19), ബെൻസ്​റ്റോക്​സ്​ (25), ഒലീ പോപ്​ (12) എന്നിവരാണ്​ അൽപ്പമെങ്കിലും പിടിച്ചുനിന്നത്​.

നേരത്തെ ഇന്ത്യയുടെ മധ്യനിരയെയും വാലറ്റത്തെയും ചുരുട്ടിക്കൂട്ടിയ ഇംഗ്ലണ്ട്​ ഇന്ത്യയെ ഒന്നാം ഇനിങ്​സിൽ 145 റൺസിലൊതുക്കിയിരുന്നു. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്​സ്​ സ്​കോറായ 112 റൺസിനെതിരെ വൻ ലീഡ്​ ​തേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക്​ നേടാനായത്​ 33 റൺസിന്‍റെ ലീഡ്​ മാത്രമായിരുന്നു.

മൂന്ന്​ വിക്ക്​റ്റ്​ നഷ്​ടമാക്കി രണ്ടാം ദിനം ബാറ്റിങ്​ തുടങ്ങിയ ഇന്ത്യക്ക്​ ആദ്യം നഷ്​ടമായത്​ ഏഴ്​ റൺസെടുത്ത അജിൻക്യ രഹാനെയെയാണ്​. തൊട്ടുപിന്നാലെ തലേദിവസം അനായാസകരമായി ബാറ്റുവീശിയ രോഹിത്​ ശർമയും തിരിഞ്ഞു നടന്നു. ഇരുവരെയും ജാക്ക്​ ലീഷ്​ വിക്കറ്റിന്​ മുമ്പിൽ കുടുക്കുകയായിരുന്നു.

പിച്ച്​ സ്​പിന്നർമാരെ തുണക്കുന്നതാണെന്ന്​ മനസ്സിലാക്കി പന്ത്​ കൈയ്യിലെടുത്ത ഇംഗ്ലീഷ്​ നായകൻ ജോറൂട്ടിന്‍റെ കണക്ക്​കൂട്ടൽ അക്ഷരാർഥത്തിൽ ശരിയായി. ഋഷഭ്​ പന്ത്​ (1), വാഷിങ്​ടൺ സുന്ദർ (0), അക്​സർ പ​േട്ടൽ (0), ജസ്​പ്രീത്​ ബുംറ (1) എന്നിവർ റൂട്ടിന്​ മുമ്പിൽ നിരായുധരായി മടങ്ങി. ഒരറ്റത്ത്​ പിടിച്ചുനിന്ന 17 റൺസെടുത്ത ആർ. അശ്വിനെയും റൂട്ട്​ കറക്കി വീഴ്​ത്തി. 10​ റൺസെടുത്ത ഇശാന്ത്​ ശർമ പുറത്താകാതെ നിന്നു. 100ാം ടെസ്റ്റിനിങ്ങിയ ഇശാന്തിന്‍റെ അന്താരാഷ്​ട്ര കരിയറിലെ ഏക സിക്​സറിനും സ്​റ്റേഡിയം സാക്ഷിയായി. രണ്ടാം ഇന്നിങ്​സിൽ ജോഫ്ര ആർച്ചറിനെ പുറത്താക്കി ടെസ്റ്റ്​ ക്രിക്കറ്റിൽ അശ്വിൻ 400 വിക്കറ്റ്​ തികക്കുകയും ചെയ്​തു.

നാല്​ ടെസ്റ്റുകളുള്ള പരമ്പരയിൽ ജയത്തോടെ ഇന്ത്യ മുന്നിലെത്തി (2-1). അവസാന ടെസ്റ്റ്​ മാർച്ച്​ നാലിന്​ അഹ്​മദാബാദിൽ തുടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india england test
News Summary - India's Surgical Strike at Modi Stadium: Ten-wicket win over England
Next Story