Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യൻ വനിത...

ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന് വിമാന ടിക്കറ്റിന് പണമില്ല, ബോളിവുഡ് നടി തന്റെ മുഴുവൻ പരസ്യവരുമാനവും നൽകി, അദൃശ്യ സ്പോൺസറായി

text_fields
bookmark_border
ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന് വിമാന ടിക്കറ്റിന് പണമില്ല, ബോളിവുഡ് നടി തന്റെ മുഴുവൻ പരസ്യവരുമാനവും നൽകി, അദൃശ്യ സ്പോൺസറായി
cancel

മുംബൈ: ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങൾ തങ്ങളുടെ കന്നി ലോകകപ്പ് ട്രോഫി ഉയർത്തി ദേശീയ ഐക്കണുകളായി മാറുന്നതിന് വളരെ മുമ്പുതന്നെ, ടീമിന്റെ ദൈനംദിന ചെലവുകൾക്കു പണമില്ലാതെയും അഭിപ്രായ പോരാട്ടങ്ങളുടെയും ഇരുണ്ട യുഗത്തിലൂടെയാണ് കടന്നുപോയത്. ഇന്ത്യയിലെ വനിത ക്രിക്കറ്റിന് സ്പോൺസർമാരോ സ്ഥാപന പിന്തുണയോ ഇല്ലാതിരുന്ന ആ വർഷങ്ങളിൽ, ഒരു സാധ്യതയില്ലാത്ത ടീമിനായി ഒരു ചാമ്പ്യൻ നിശ്ശബ്ദമായി സഹായത്തിനായി മുന്നോട്ടുവന്നു: മന്ദിര ബേദി.

2003 മുതൽ 2005 വരെ ഇന്ത്യൻ വനിത ക്രിക്കറ്റിന്റെ താങ്ങും തണലുമായിരുന്നു അവർ. ടീമിനായി സ്പോൺസർഷിപ്പുകൾ നേടി, തന്റെ പരസ്യ വരുമാനം മുഴുവൻ സംഭാവന ചെയ്തു. ബോളിവുഡ് നടി, ടെലിവിഷൻ താരം, ക്രിക്കറ്റ് പ്രക്ഷേപണത്തിലെ ആദ്യ വനിത മുഖങ്ങളിൽ ഒരാൾ എന്നീ നിലകളിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് പരിചിതയായ മന്ദിര ബേദി, ആർക്കും അറിയാത്തനിലയിൽ ഒരു പങ്ക് വഹിച്ചു - 2003 നും 2005 നുമിടയിൽ ഇന്ത്യൻ വനിത ക്രിക്കറ്റിന്റെ പറയാത്ത സ്പോൺസറായി. തന്റെ സ്വാധീനം, വരുമാനം, ബന്ധങ്ങൾ എന്നിവ ഉപയോഗിച്ച്, രാജ്യത്തെ പ്രതിനിധീകരിക്കുന്നതിന് പലപ്പോഴും പണം നൽകേണ്ടി വന്ന സമയത്ത് ഇന്ത്യൻ വനിത ടീമിന് വിദേശ യാത്ര ചെയ്യാനും മത്സരിക്കാനും അവർ പണം സ്വരൂപിച്ചു നൽകി.

വനിത ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (WCAI) മുൻ സെക്രട്ടറി നൂതൻ ഗവാസ്‌കർ അന്നത്തെ ടീമിന്റെ ദുഷ്‍കരമായ അവസ്ഥയെ കുറിച്ച് പറയുകയാണ്. അസൗകര്യങ്ങളുടെ നടുവിൽ ക്രിക്കറ്റ് എന്ന ആവേശം കൊണ്ടുമാത്രമാണ് അന്ന് ടീം നിലനിന്നത്. ‘WCAI(വിമൻസ് ​ക്രിക്കറ്റ് അസോസി​യേഷൻ ഓഫ് ഇന്ത്യ) 1973ലാണ് രൂപവത്കരിക്കപ്പെട്ടത് 2006 വരെ ദേശീയ ടീമിനെ അസോസിയേഷനാണ് കൈകാര്യം ചെയ്തിരുന്നത്, ഒടുവിൽ ബി.സി.സി.ഐ വനിത ക്രിക്കറ്റ് ഏറ്റെടുത്തു. ആ സമയത്ത്, പണമില്ലായിരുന്നു - പക്ഷേ ആ സ്ത്രീകളെല്ലാം കളിയോടുള്ള സ്നേഹവും അഭിനിവേശവും കൊണ്ടാണ് കളിച്ചതെന്ന് ’ നൂതൻ പറഞ്ഞു.

അത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലാണ് മന്ദിര ബേദിയുടെ ഇടപെടലുണ്ടായത്. ആസ്മി ജ്വല്ലറിയുടെ പരസ്യ ചിത്രീകരണത്തിനുശേഷം, തന്റെ മുഴുവൻ പരസ്യ ഫീസും ഒഴിവാക്കി അതിൽ നിന്നുള്ള വരുമാനം WCAI-ക്ക് സംഭാവന ചെയ്യാൻ അവർ തീരുമാനിച്ചു. സാമ്പത്തിക പരിമിതികൾക്കിടയിലും അത്‌ലറ്റുകൾക്ക് അന്താരാഷ്ട്ര തലത്തിൽ മത്സരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കിക്കൊണ്ട്, ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള വിമാന ടിക്കറ്റുകൾക്കായി പണം ചെലവഴിച്ചതായി നൂതൻ വെളിപ്പെടുത്തി.‘മറ്റൊരവസരത്തിൽ, മന്ദിര ബേദി ഒരു പ്രശസ്ത വജ്ര ബ്രാൻഡിന്റെ പരസ്യ ചിത്രീകരണത്തിന് ലഭിച്ച പരസ്യ ഫീസും അവർ WCAI-ക്ക് സംഭാവന ചെയ്ത് ഞങ്ങളെ സഹായിച്ചു"

മന്ദിരയുടെ നീക്കം ഒറ്റത്തവണ സംഭാവനയായിരുന്നില്ല, മറിച്ച് കായികരംഗത്തെ സജീവമായി നിലനിർത്താനുള്ള അവരുടെ ദൃഢനിശ്ചയത്തിന്റെ ഭാഗമായിരുന്നു. 2003 നും 2005 നും ഇടയിൽ, വനിത ടീമിന് സ്പോൺസർഷിപ് ഉറപ്പാക്കാൻ അവർ കമ്പനികളെയും ബ്രാൻഡുകളെയും വ്യക്തിപരമായി സമീപിച്ചു, ഇന്ത്യൻ വനിത ക്രിക്കറ്റ് താരങ്ങളുടെ സാമ്പത്തിക സഹായത്തിനും അവരുടെ ഉയർച്ചക്കും വേണ്ടി വാദിച്ച ആദ്യത്തെ പൊതു വ്യക്തികളിൽ ഒരാളായി.

കുറച്ച് വർഷങ്ങളായി, സ്പോൺസർമാരെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ മന്ദിര ഞങ്ങളുടെ ജോലി ഏറ്റെടുത്തപ്പോൾ മറ്റ് കോർപറേറ്റുകൾ താൽപര്യം കാണിക്കാൻ തുടങ്ങി. ഒരു മത്സരം കാണാൻ വന്നപ്പോൾ അവരോട് ചോദിച്ചു, ‘പുരുഷ ക്രിക്കറ്റിനായി നിങ്ങൾ വളരെയധികം കാര്യങ്ങൾ ചെയ്തിട്ടുണ്ട് - എന്തുകൊണ്ട് ഞങ്ങൾക്കായും എന്തെങ്കിലും ചെയ്തുകൂടാ?' അവർ അത് ഗൗരവമായി എടുക്കുകയും താമസിയാതെ സ്പോൺസർമാരെ സമീപിക്കാൻ തുടങ്ങുകയും ചെയ്തു. മുൻ ഇന്ത്യൻ കളിക്കാരിയും അന്നത്തെ WCAI സെക്രട്ടറിയുമായ ശുഭാംഗി കുൽക്കർണി ​വെളിപ്പെടുത്തി.മന്ദിര തന്നെ അന്ന് ദി ടെലിഗ്രാഫ് ഇന്ത്യയോട് പറഞ്ഞു, "എന്റെ പരസ്യത്തിനായി ഞാൻ സമ്പാദിക്കുമായിരുന്ന പണം ക്രിക്കറ്റ് സ്പോൺസർഷിപ്പുകൾക്കായി ഉപയോഗിക്കും,‘അടുത്ത പരമ്പരയ്ക്കായി മറ്റൊരു സ്പോൺസറെ അണിനിരത്തിയിട്ടുണ്ട്" എന്നും കൂട്ടിച്ചേർത്തു.

വനിത ക്രിക്കറ്റിനോട് ജനങ്ങൾക്ക് താൽപര്യമില്ലാത്ത സമയത്തായിരുന്നു അവരുടെ തീരുമാനം. ക്രിക്കറ്റിനെ വിലയിരുത്തുന്ന ആദ്യ വനിത അവതാരക എന്ന നിലയിൽ വിമർശനങ്ങളും സംശയങ്ങളും നേരിടുന്നതുൾപ്പെടെയുള്ള വെല്ലുവിളികൾ ഉണ്ടായിരുന്നിട്ടും, കായികരംഗത്തെ തുല്യതക്കായി വാദിക്കാൻ മന്ദിര തന്റെ വേദി ഉപയോഗിച്ചു. അവരുടെ പങ്കാളിത്തം വനിത ടീമിന് സാമ്പത്തിക സഹായം നൽകുക മാത്രമല്ല, മുഖ്യധാരാ മാധ്യമങ്ങളിൽനിന്നും പരസ്യദാതാക്കളിൽനിന്നും അംഗീകാരം ലഭിക്കുകയും ചെയ്തു.വർഷങ്ങൾക്കിപ്പുറം, ഇന്ത്യൻ വനിതകൾ ലോകവിജയികളായ​പ്പോൾ, മന്ദിര അഭിമാനത്തോടെ തന്റെ ഇൻസ്റ്റഗ്രാമിൽ, ഇങ്ങനെ കുറിച്ചു ‘നിങ്ങൾ ഒരു രാജ്യത്തിനുവേണ്ടി മാത്രമല്ല കളിച്ചത് , അത് മാറ്റിമറിക്കാനാണ്’എന്നെഴുതിയ കുറിപ്പ് അവർ പങ്കിട്ടു. "ചക് ദേ! ഇന്ത്യ" എന്നതിനൊപ്പം, ആ വിജയം ക്ഷമാപണം കൂടാതെ ഇനി സ്വപ്നം കാണുന്ന ഓരോ കൊച്ചു പെൺകുട്ടിയുടെയും ഹൃദയമിടിപ്പാണ് മാറ്റിമറിച്ച​തെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCICricket NewsMandira Bediindian womens cricket team
News Summary - Indian women's cricket team has no money for plane tickets, Bollywood actress donates her entire advertising income,
Next Story