Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightടെസ്​റ്റ്​...

ടെസ്​റ്റ്​ ചാമ്പ്യന്മാരെ കണ്ടെത്തേണ്ടത്​ ഒറ്റ മത്സരം കൊണ്ടല്ല –കോഹ്​ലി

text_fields
bookmark_border
ടെസ്​റ്റ്​ ചാമ്പ്യന്മാരെ കണ്ടെത്തേണ്ടത്​ ഒറ്റ മത്സരം കൊണ്ടല്ല –കോഹ്​ലി
cancel

സ​താം​പ്​​ട​ൺ: ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ന്മാ​രെ ക​ണ്ടെ​ത്തേ​ണ്ട​ത്​ ഒ​രു മ​ത്സ​രം കൊ​ണ്ട​ല്ലെ​ന്ന്​ ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട്​ കോ​ഹ്​​ലി. ചു​രു​ങ്ങി​യ​ത്​ മൂ​ന്നു മ​ത്സ​ര​ങ്ങ​ളെ​ങ്കി​ലു​മ​ട​ങ്ങി​യ​താ​യി​രി​ക്ക​ണം ഫൈ​ന​ലെ​ന്ന്​ കോ​ഹ്​​ലി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 'ന​മ്മ​ൾ സാ​ധാ​ര​ണ ടെ​സ്​​റ്റ്​ ക​ളി​ക്കു​ന്ന​ത്​ പ​ര​മ്പ​ര ആ​യാ​ണ്. അ​തു​ത​ന്നെ​യാ​ണ്​ ഇ​തു​പോ​ലൊ​രു ഫൈ​ന​ലി​ലും വേ​ണ്ട​ത്. ഒ​രു മ​ത്സ​രം മാ​ത്ര​മാ​യ​തി​നാ​ൽ തി​രി​ച്ചു​വ​ര​വി​നു​പോ​ലും അ​വ​സ​ര​മി​ല്ലെ​ന്ന​ത്​ ക​ഷ്​​ട​മാ​ണ്​' -കോ​ഹ്​​ലി പ​റ​ഞ്ഞു.

പ്ര​ഥ​മ ലോ​ക ടെ​സ്​​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ് നേ​ടി​യ​ത്​ സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​ണ​മെ​ന്ന്​ ന്യൂ​സി​ല​ൻ​ഡ്​ നാ​യ​ക​ൻ കെ​യ്​​ൻ വി​ല്യം​സ​ൺ പ​റ​ഞ്ഞു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ലോ​ക​കി​രീ​ടം നേ​ടി​യ ടീ​മി​നെ കു​റി​ച്ച്​ ഏ​റെ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫൈ​ന​ലി​ൽ എ​ട്ടു വി​ക്ക​റ്റി​നാ​ണ്​ കി​വീ​സ്​ ഇ​ന്ത്യ​യെ തോ​ൽ​പി​ച്ച​ത്. മ​ഴ​മൂ​ലം റി​സ​ർ​വ്​ ദി​ന​ത്തി​ലേ​ക്ക്​ നീ​ണ്ട ക​ളി​യി​ൽ ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ചെ​റി​യ സ്​​കോ​റി​ൽ ഇ​ന്ത്യ​യെ ഒ​തു​ക്കി​യ ന്യൂ​സി​ല​ൻ​ഡ്​ ര​ണ്ട്​ വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു. സ്​​കോ​ർ: ഇ​ന്ത്യ: 217, 170. ന്യൂ​സി​ല​ൻ​ഡ്​: 249, 140/2.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virat KohliWTC final
News Summary - Indian skipper Virat Kohli calls for best-of-three WTC finals
Next Story