Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യൻ താരങ്ങളുടെ...

ഇന്ത്യൻ താരങ്ങളുടെ കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​; മാഞ്ചസ്റ്റർ ടെസ്റ്റ്​ നടക്കും

text_fields
bookmark_border
indian cricket team
cancel

മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട്​ ടെസ്റ്റ്​ പരമ്പരയിലെ അവസാന ടെസ്റ്റ്​ മത്സരം മുൻനിശ്ചയപ്രകാരം തന്നെ നടക്കുമെന്ന്​ ഇംഗ്ലണ്ട്​ ആൻഡ്​ വെയ്​ൽസ്​ ക്രിക്കറ്റ്​ ബോർഡ്​ അറിയിച്ചു. ഇന്ത്യൻ താരങ്ങൾ എല്ലാവരും കോവിഡ്​ പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്നാണിത്​.

കോ​ച്ച്​ ര​വി ശാ​സ്​​ത്രി​ക്കും ബൗ​ളി​ങ്​ കോ​ച്ച്​ ഭ​ര​ത്​ അ​രു​ണി​നും പി​ന്നാ​ലെ ജൂ​നി​യ​ർ ഫി​സി​യോ യോ​ഗേ​ഷ്​ പാ​ർ​മ​റും പോ​സി​റ്റി​വാ​യ​തോ​ടെ മത്സരത്തിന്‍റെ ഭാവി അനിശ്ചിതത്വത്തിലായിരുന്നു. വ്യാഴാഴ്ച ഇന്ത്യൻ ടീം പരിശീലനത്തിനിറങ്ങിയിരുന്നില്ല.

ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന ഫ​ലം വ​രു​ന്ന​തു​വ​രെ ക​ളി​ക്കാ​ർ സ​മ്പ​ർ​ക്ക​മി​ല്ലാ​തെ തു​ട​ര​ണ​മെ​ന്ന​തി​നാ​ലാണ്​ വ്യാ​ഴാ​ഴ്​​ച ടീം ​പ​രി​ശീ​ല​ന​ം ഒഴിവാക്കിയത്​.

ശാ​സ്​​ത്രി​യും അ​രു​ണും പോ​സി​റ്റി​വാ​യ​തോ​ടെ ഫീ​ൽ​ഡി​ങ്​ കോ​ച്ച്​ ആ​ർ. ശ്രീ​ധ​ർ, ഫി​സി​യോ നി​തി​ൻ പ​​ട്ടേ​ൽ എ​ന്നി​വ​രും സ​മ്പ​ർ​ക്ക​വി​ല​ക്കി​ലാ​യി​രു​ന്നു. പി​ന്നാ​ലെ ജൂ​നി​യ​ർ ഫി​സി​യോ യോ​ഗേ​ഷ്​ പാ​ർ​മ​റും പോ​സി​റ്റി​വാ​യ​തോ​ടെ ടീ​മി​ന്​ ഫി​സി​യോ ഇ​ല്ലാ​താ​യി. പ്ര​ധാ​ന സ​പ്പോ​ർ​ട്ട്​ സ്​​റ്റാ​ഫു​ക​ളി​ൽ ബാ​റ്റി​ങ്​ കോ​ച്ച്​ വി​ക്രം റാ​ത്തോ​ഡ്​ മാ​ത്ര​മാ​ണ്​ ടീ​മി​നൊ​പ്പം തു​ട​രു​ന്ന​ത്.

ടീ​മി​ലെ ക​ളി​ക്കാ​രും സ​പ്പോ​ർ​ട്ട്​ സ്​​റ്റാ​ഫും മു​ഴു​വ​നാ​യും വാ​ക്​​സി​ൻ എ​ടു​ത്ത​വ​രാ​ണെ​ങ്കി​ലും ബ്രി​ട്ട​നി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ശ​ക്ത​മാ​യ ജൈ​വ​വ​ല​യ സം​വി​ധാ​നം ടീം ​തു​ട​രു​ന്നി​ല്ല. ഇ​താ​ണ്​ കോ​വി​ഡ്​ പ​ട​രാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ്​ നി​ഗ​മ​നം. ഹോ​ട്ട​ലി​ൽ ന​ട​ന്ന ശാ​സ്​​ത്രി​യു​ടെ പു​സ്​​ത​ക​പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പു​റ​ത്തു​നി​ന്നു​ള്ള അ​തി​ഥി​ക​ളും പ​​ങ്കെ​ടു​ത്തി​രു​ന്നു. അ​വ​രി​ൽ നി​ന്നാ​വാം ശാ​സ്​​ത്രി​ക്ക്​ കോ​വി​ഡ്​ പ​ക​ർ​ന്ന​തെ​ന്നാ​ണ്​ ക​രു​ത​പ്പെ​ടു​ന്ന​ത്. അ​രു​ൺ, പ​​ട്ടേ​ൽ, ശ്രീ​ധ​ർ എ​ന്നി​വ​രെ​ല്ലാം ആ ​പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചി​രു​ന്നു.

ഓവലിൽ നടന്ന നാലാം ടെസ്റ്റിൽ 157 റൺസിന്​ വിജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന്​ മുമ്പിലെത്തിയിരുന്നു. ഇതോടെ ഇംഗ്ലണ്ടിലെ നാലാമത്തെ പരമ്പര വിജയമാണ്​ ഇന്ത്യ ലക്ഷ്യമിടുന്നത്​. അതേസമയം തുടർച്ചയായി രണ്ടാം ടെസ്റ്റ്​ പരമ്പര തോൽവി ഒഴിവാക്കാനാണ്​ ആതിഥേയരുടെ ശ്രമം. 1986ന്​ ശേഷം ആദ്യമായി ന്യൂസിലൻഡിനെതിരെ ഇംഗ്ലണ്ട്​ സ്വന്തം മണ്ണിൽ തോൽവിയറിഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india-england​Covid 19Manchester United FC
News Summary - Indian Players COVID-19 Test Negative India vs england Manchester Test To Go Ahead
Next Story