Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഹാപ്പി ബർത്ത്ഡേ സഞ്ജു ചേട്ടാ'; ദക്ഷിണാഫ്രിക്കയിൽ സഞ്ജുവിന്‍റെ പിറന്നാൾ ആഘോഷിച്ച് ഇന്ത്യൻ ടീം-Video

text_fields
bookmark_border
ഹാപ്പി ബർത്ത്ഡേ സഞ്ജു ചേട്ടാ; ദക്ഷിണാഫ്രിക്കയിൽ സഞ്ജുവിന്‍റെ പിറന്നാൾ ആഘോഷിച്ച് ഇന്ത്യൻ ടീം-Video
cancel

ഇന്ത്യൻ ക്രിക്കറ്റിന്‍റെ ട്വന്‍റി-20 ഓപ്പണിങ് ബാറ്ററും വിക്കറ്റ് കീപ്പർ ബാറ്ററുമായ സഞ്ജു സാംസണിന്‍റെ പിറന്നാൾ ആഘോഷിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള ഇന്ത്യൻ ടീം സെഞ്ചൂറിയനിൽ വെച്ചാണ് താരത്തിന്‍റെ പിറന്നാൾ ആഘോഷിക്കുന്നത്. ടീമിലെ കളിക്കാരും സ്റ്റാഫുകളും കോച്ച് വി.വി.എസ് ലക്ഷമണുമെല്ലാം ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. കൂടെ സഞ്ജുവിന്‍റെ ഭാര്യ ചാരുലതയുമുണ്ടായിരുന്നു.

താരത്തിന്‍റെ പിറന്നാൾ ആഘോഷത്തിന്‍റെ വീഡിയോ ബി.സി.സി.ഐ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാം ട്വന്‍റി-20 മത്സരം നടന്ന കെബര്ഡഹയിൽ നിന്നും സെഞ്ചൂറിയനിലേക്കുള്ള യാത്രയും സഞ്ജുവിന്‍റെ പിറന്നാൾ ആഘോഷവുമെല്ലാമുള്ള വീഡിയോയാണ് ബി.സി.സി.ഐ പുറത്തുവിട്ടത്. ബസ്സിൽ പോകുന്നതിനിടെ ടീമംഗങ്ങൾ സഞ്ജുവിന് പിറന്നാൾ ആശംസിക്കുന്നത് കാണാൻ സാധിക്കും. നവംബർ 11നാണ് അദ്ദേഹം തന്‍റെ 30ാം പിറന്നാൾ ആഘോഷിച്ചത്.


സെഞ്ചൂറിയനിൽ വെച്ച് നടക്കുന്ന മൂന്നാം മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ മുന്നിലെത്താനായിരിക്കും ഇന്ത്യൻ ടീം ശ്രമിക്കുക.

ആദ്യ മത്സരത്തിൽ സഞ്ജുവിന്‍റെ സെഞ്ച്വറി കരുത്തിൽ ആധികാരികമായി വിജ‍യിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ ബാറ്റിങ് തകർച്ച നേരിടുകയും മത്സരം അടിയറവ് പറയുകയും ചെയ്തിരുന്നു. നാല് മത്സരങ്ങളടങ്ങിയ പരമ്പര നേടണമെങ്കിൽ ഇന്ത്യക്ക് മൂന്നാം മത്സരത്തിൽ വിജയിച്ചെ മതിയാകുള്ളൂ. രണ്ടാം മത്സരത്തിൽ പൂജ്യനായി മടങ്ങി സഞ്ജു ആരാധകരെ നിരാശരാക്കിയിരുന്നു. മൂന്നാം മത്സരത്തിൽ താരത്തിൽ നിന്നും മികച്ച പ്രകടനം ടീമും ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്. 13ാം തിയ്യതിയാണ് മൂന്നാം ട്വന്‍റി-20 നടക്കുക.


Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - indian cricket celebrates Sanju Samson's Birthday
Next Story