Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസംപ്രേക്ഷണാവകാശം...

സംപ്രേക്ഷണാവകാശം ഇന്ത്യൻ കമ്പനികൾക്ക്​; പാകിസ്​താന്‍റെ ഇംഗ്ലണ്ട്​ പര്യടനം രാജ്യത്ത്​ കാണിക്കേണ്ടെന്ന്​ മന്ത്രി

text_fields
bookmark_border
pakistan-england series
cancel
camera_alt

ഫയൽ ഫോ​ട്ടോ

ഇസ്​ലാമാബാദ്​: ഇന്ത്യൻ കമ്പനികൾ ദക്ഷിണേഷ്യയിലെ സംപ്രേക്ഷണാവകാശം കൈയ്യാളിയിരിക്കുന്നതിനാൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പാകിസ്​താന്‍റെ ഏകദിന, ട്വന്‍റി20 പരമ്പരകൾ രാജ്യത്ത്​ സംപ്രേക്ഷണമുണ്ടാകില്ലെന്ന്​​ പാകിസ്​താൻ മന്ത്രി.

2019 ആഗസ്റ്റ്​ അഞ്ചിന്​ ഇന്ത്യയെടുത്ത തീരുമാനം റദ്ദാക്കിയതിന്​ ശേഷം മതി ഇന്ത്യൻ കമ്പനികളുമായി ഇടപാടെന്ന്​​ വാർത്ത വിതരണ-പ്രക്ഷേപണ വകുപ്പ്​ മന്ത്രി ഫവാദ്​ ചൗധരി പറഞ്ഞു. അന്നാണ്​ ഇന്ത്യ ജമ്മു കശ്​മീരിന്‍റെ ​പ്രത്യേക അധികാരങ്ങൾ എടുത്ത്​ കളഞ്ഞ്​ സംസ്​ഥാനത്തെ രണ്ട്​ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചത്​.

മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാൻ അവകാശമുള്ള ഇന്ത്യൻ കമ്പനികളായ സ്റ്റാർ, സോണി എന്നിവരുമായി കരാർ ഒപ്പുവെക്കാനുള്ള പാകിസ്​താൻ ടെലിവിഷൻ കോർപറേഷന്‍റെ (പി.ടി.വി) അപേക്ഷ നിരസിച്ചതായി മന്ത്രി ഇസ്​ലാമാബാദിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. സോണി പിക്​ചർ എന്‍റർടെയ്​ൻമെന്‍റിനാണ്​ ഇംഗ്ലണ്ടിൽ നടക്കുന്ന മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യാനും സ്​ട്രീം ചെയ്യാനുമുള്ള അവകാശം.

'ദക്ഷിണേഷ്യയിൽ മത്സരങ്ങൾ സംപ്രേഷണം ചെയ്യാനുള്ള അവകാശം ഇന്ത്യൻ കമ്പനികൾക്കാണ്​. ഇന്ത്യൻ കമ്പനികളുമായി ഞങ്ങൾ ഇടപാട്​​ നടത്തില്ല' -അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ മറ്റ്​ പരിഹാരങ്ങൾ തേടി ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ബോർഡിനെ സമീപിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ജൂലൈ എട്ടിന്​ കാർഡിഫിലാണ്​ ഏകദിന പരമ്പരയിലെ ആദ്യ മത്സരം. ജൂലൈ 16ന്​ നോട്ടിങ്​ഹാമിലാണ്​ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian companiesPakistancricketbroadcast rights
News Summary - Indian companies holding broadcast rights England series will not be broadcast in Pakistan
Next Story