Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിൻഡീസ് പരമ്പരയിൽ...

വിൻഡീസ് പരമ്പരയിൽ രോഹിത് മടങ്ങിയെത്തും; ഭു​വ​നേ​ശ്വ​ർ കു​മാ​ർ പു​റ​ത്താ​യേ​ക്കും

text_fields
bookmark_border
rohit sharma
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ വൈ​റ്റ് ബാ​ൾ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ തി​രി​ച്ചെ​ത്തും. ​

ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ട​നം ന​ഷ്ട​മാ​വാ​ൻ കാ​ര​ണ​മാ​യ പ​രി​ക്കി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും മോ​ചി​ത​നാ​യ രോ​ഹി​ത് പ​രി​ശീ​ല​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. രോ​ഹി​ത് മും​ബൈ​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​ടു​ത്ത​ദി​വ​സം ബം​ഗ​ളൂ​രു​വി​ലെ ദേ​ശീ​യ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലെ​ത്തി ശാ​രീ​രി​ക​ക്ഷ​മ​ത പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​നാ​വു​മെ​ന്നും ബി.​സി.​സി.​ഐ വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു.

വി​ൻ​ഡീ​സി​നെ​തി​രെ മൂ​ന്നു​വീ​തം ഏ​ക​ദി​ന​ങ്ങ​ളും ട്വ​ന്റി20​യു​മാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ക. ഫെ​ബ്രു​വ​രി ആ​റി​നാ​ണ് ആ​ദ്യ ഏ​ക​ദി​നം. ഏ​ക​ദി​ന​ങ്ങ​ളെ​ല്ലാം അ​ഹ്മ​ദാ​ബാ​ദി​ലും 16ന് ​തു​ട​ങ്ങു​ന്ന ട്വ​ന്‍റി20 പ​ര​മ്പ​ര കൊ​ൽ​ക്ക​ത്ത​യി​ലു​മാ​ണ് ന​ട​ക്കു​ക.

രോ​ഹി​തി​നെ കൂ​ടാ​തെ, ഹ​ർ​ദി​ക് പാ​ണ്ഡ്യ, ര​വീ​ന്ദ്ര ജ​ദേ​ജ തു​ട​ങ്ങി​യ​വ​ർ തി​രി​ച്ചെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ഒ​ട്ടും ഫോ​മി​ല​ല്ലാ​ത്ത ഭു​വ​നേ​ശ്വ​ർ കു​മാ​ർ പു​റ​ത്താ​യേ​ക്കും. ജ​സ് പ്രീ​ത് ബും​റ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ചേ​ക്കും. പ​ക​രം ആ​വേ​ശ് ഖാ​ൻ, ഹ​ർ​ഷ​ൽ പ​ട്ടേ​ൽ തു​ട​ങ്ങി​യ​വ​ർ​ക്ക് അ​വ​സ​രം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit sharmaIndia vs West Indies
News Summary - Indian Captain Rohit Sharma to return for West Indies series
Next Story