Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജെമീമക്ക് പരിക്ക്; ഏഷ്യ കപ്പ് സംശയത്തിൽ

text_fields
bookmark_border
ജെമീമക്ക് പരിക്ക്; ഏഷ്യ കപ്പ് സംശയത്തിൽ
cancel

ന്യൂഡൽഹി: ഇംഗ്ലണ്ടിൽ നടക്കുന്ന ദ ഹൺഡ്രഡ് ക്രിക്കറ്റ് ടൂർണമെന്റിൽ സതേൺ ബ്രേവിന്റെ ഇന്ത്യൻ ബാറ്റർ ജെമീമ റോഡ്രിഗ്വസിന് പരിക്ക്. പേശികൾക്കേറ്റ പരിക്കിനെ തുടർന്ന് ജെമീമ പിന്മാറി. ഈ മാസം 28ന് തുടങ്ങുന്ന വനിത ട്വന്റി20 ഏഷ്യ കപ്പിൽ ഇന്ത്യൻ സൂപ്പർ താരം പങ്കെടുക്കുന്നതും സംശയത്തിലാണ്.

ആസ്‌ട്രേലിയൻ ഓൾറൗണ്ടർ ചാർലി നോട്ട് ടൂർണമെന്റിൽ ജെമീമയുടെ പകരക്കാരിയാകുമെന്ന് സതേൺ ബ്രേവ് ടീം അറിയിച്ചു. ജെമീമ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് സതേൺ ബ്രേവ് എക്‌സിൽ കുറിച്ചു.

ബ്രേവിനായി ആറ് ഇന്നിങ്സുകളിൽ നിന്ന് 35.75 ശരാശരിയിലും 131.19 സ്ട്രൈക്ക് റേറ്റിലും ജെമീമ 143 റൺസ് നേടിയിട്ടുണ്ട്. 42 നോട്ടൗട്ട് ആണ് ഉയർന്ന വ്യക്തിഗത സ്കോർ. ആഗസ്റ്റ് 30ന് തായ്‌ലൻഡിനെതിരെയാണ് ഏഷ്യകപ്പിൽ ഇന്ത്യയുടെ ആദ്യകളി. മൂന്നാഴ്ചക്കകം പരിക്ക് ഭേദമാകാൻ സാധ്യതയില്ലെന്നാണ് പറുത്തുവരുന്ന വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Batter Jemimah Rodrigues Ruled Out of The Hundred Due to Injury
Next Story