Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2023ലെ ഏഷ്യാ കപ്പ് മത്സരങ്ങൾക്കായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന് ജയ് ഷാ

text_fields
bookmark_border
jai shah 098687
cancel

മുംബൈ: 2023ൽ പാകിസ്താൻ വേദിയാകുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനായി ഇന്ത്യൻ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന് അറിയിച്ച് ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷാ. മുംബൈയില്‍ നടന്ന ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷമാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ മേധാവി കൂടിയായ ജെയ് ഷാ ഇക്കാര്യമറിയിച്ചത്.

2023 ല്‍ പാകിസ്താനാണ് ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കാന്‍ ടീം ഇന്ത്യയെ അയക്കാന്‍ ബി.സി.സി.ഐ തയ്യാറാണെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നു. ഈ അഭ്യൂഹങ്ങൾ തള്ളിയാണ് ഇന്ത്യന്‍ ടീം പാകിസ്താനിലേക്ക് പോകില്ലെന്ന് ജെയ് ഷാ പറഞ്ഞത്.

അതേസമയം, 2023 ലെ ഏഷ്യാകപ്പ് പാകിസ്താനിൽ നടത്താതെ മറ്റേതെങ്കിലും വേദിയിൽ വച്ചു നടത്താൻ സാധ്യതയുണ്ടെന്നും ജയ് ഷാ അറിയിച്ചു. രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്യാപ്റ്റനായിരുന്ന കാലത്താണ് ഇന്ത്യൻ ടീം ഒടുവിൽ പാക്കിസ്താനിലെത്തി കളിച്ചത്. 2005–06 കാലത്തായിരുന്നു ഇത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India won't travel to Pakistan for 2023 Asia Cup
Next Story