Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2022 5:02 PM GMT Updated On
date_range 25 Jun 2022 5:02 PM GMTട്വന്റി20: വനിതകൾക്ക് വിജയപരമ്പര
text_fieldsbookmark_border
Listen to this Article
ദാംബുല്ല: രണ്ടാം മത്സരത്തിൽ അഞ്ചു വിക്കറ്റ് ജയത്തോടെ ശ്രീലങ്കക്കെതിരായ ട്വന്റി20 പരമ്പര (2-0) ഇന്ത്യൻ വനിതകൾ സ്വന്തമാക്കി. ലങ്കയെ അവരുടെ മണ്ണിൽ തോൽപിച്ച് മൂന്ന് മത്സര പരമ്പര തൂത്തുവാരാനും സന്ദർശകർക്ക് അവസരം കൈവന്നിരിക്കുകയാണ്. ടോസ് നേടി ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ ഏഴു വിക്കറ്റിന് 125 റൺസെടുത്തു.
ഇന്ത്യ മറുപടിയിൽ 19.1 ഓവറിൽ അഞ്ചിന് 127 റൺസടിച്ചു. 32 പന്തിൽ 31 റൺസുമായി പുറത്താവാതെ നിൽക്കുകയും മൂന്ന് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുക്കുകയും ചെയ്ത നായിക ഹർമൻപ്രീത് കൗറാണ് വിജയശിൽപി. 34 പന്തിൽ 39 റൺസ് നേടിയ ഓപണർ സ്മൃതി മന്ദാനയാണ് ഇന്ത്യൻ ടോപ് സ്കോറർ. ലങ്കൻ നിരയിൽ ഓപണർമാരായ വിഷ്മി ഗുണരത്നെയും (45) ചമാരി അത്തപ്പത്തുവും (43) തിളങ്ങി. ആദ്യ കളിയിൽ 34 റൺസിനായിരുന്നു ഇന്ത്യൻ ജയം. മൂന്നാം മത്സരം തിങ്കളാഴ്ച ദാംബുല്ലയിൽ നടക്കും.
Next Story