Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആസ്​​േട്രലിയൻ...

ആസ്​​േട്രലിയൻ വനിതകളുടെ അപരാജിത കുതിപ്പിന്​ തടയിട്ട്​ ഇന്ത്യ

text_fields
bookmark_border
india womens cricket
cancel

മക്കായ്​ (ആസ്​ട്രേലിയ): ഏകദിന ക്രിക്കറ്റിൽ ആസ്​ട്രേലിയൻ വനിതകളുടെ 26 മത്സരങ്ങൾ പിന്നിട്ട അപരാജിത കുതിപ്പിന്​ അന്ത്യം കുറിച്ച്​ ഇന്ത്യൻ വനിതകൾ. മക്കാ​യിലെ ഹാരപ്പ്​ പാർക്കിൽ ഞായറാഴ്ച നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ രണ്ട്​ വിക്കറ്റ്​ ജയം സ്വന്തമാക്കി.

ആസ്​ട്രേലിയ ഉയർത്തിയ 265 റൺസ്​ വിജയലക്ഷ്യം മൂന്ന്​ പന്ത്​ ശേഷിക്കേ മറികടന്ന ഇന്ത്യ മറ്റെരു നേട്ടം കൂടി സ്വന്തമാക്കി. ഏകദിനത്തിലെ ഇന്ത്യൻ വനിതകൾ പിന്തുടർന്ന്​ ജയിക്കുന്ന ഏറ്റവും ഉയർന്ന സ്​കോർ ആണിത്​.

ആദ്യം ബാറ്റുചെയ്​ത ഓസീസ്​ ആഷ്​ലി ഗാഡ്​നർ (67), ബെത്ത്​ മൂണി (52), തഹ്​ലിയ മഗ്രാത്ത്​ (47), അലീസ ഹീലി (35), എലീസ്​ പെറി (26) എന്നിവരുടെ ബാറ്റിങ്​ മികവിൽ 50 ഓവറിൽ ഒമ്പതിന്​ 264 റൺസെടുത്തു. യസ്​തിക ഭാട്ടിയ (64), ഷഫാലി വർമ (56), ദീപ്​തി ശർമ (31), സ്​നേഹ്​ ​റാണ (30), സ്​മൃതി മന്ദാന (22) എന്നിവർ ഇന്ത്യക്കായി തിളങ്ങി.

ആദ്യ രണ്ട്​ ഏകദിനങ്ങളും ജയിച്ച ആതിഥേയർ പരമ്പര 2-1ന്​ സ്വന്തമാക്കി. ഇതോടെ സെപ്​റ്റംബർ 30 മുതൽ ക്വീൻസ്​ലൻഡിലെ കരാര ഓവലിൽ വെച്ച്​ തുടങ്ങാൻ പോകുന്ന പിങ്ക്​ബാൾ ടെസ്റ്റിലാകും ഏവരുടെയും ശ്രദ്ധ. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ദൈർഖ്യമേറിയ വിജയക്കുതിപ്പിന്​ അന്ത്യം കുറക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ ഡേ-നൈറ്റ്​ ടെസ്റ്റിനിറങ്ങുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:odi cricketIndia WomenAustralia Women
News Summary - India Women End Australia Womens 26 Match Winning Streak in ODI cricket
Next Story