Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം ഇന്ന്

text_fields
bookmark_border
രാത്രി 7 മണി മുതൽ ഡി.ഡി സ്പോർട്സിലും ഫാൻകോഡ് ആപിലും തത്സമയം
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം ഇന്ന്
cancel
Listen to this Article

പോർട്ട് ഓഫ് സ്പെയിൻ: പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ബുധനാഴ്ച വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ഏകദിനത്തിനിറങ്ങുന്നു. ആദ്യ രണ്ടു കളികളും ജയിച്ച ശിഖർ ധവാനും സംഘവും പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ടുമത്സരങ്ങളിലും ഇരുടീമുകളും മുന്നൂറിലധികം റൺസ് സ്കോർ ചെയ്തപ്പോൾ ഇന്ത്യയുടെ വിജയം മൂന്നുറൺസിനും രണ്ടു വിക്കറ്റിനുമായിരുന്നു.

അതിനിടെ, ഏകദിനത്തിൽ വിശ്രമം ലഭിച്ച് ട്വന്റി20 പരമ്പരക്കായി ടീമിൽ ചേരുന്ന നായകൻ രോഹിത് ശർമയും സംഘവും വിൻഡീസിലെത്തി. ആർ. അശ്വിൻ, ദിനേശ് കാർത്തിക്, കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ, ഋഷഭ് പന്ത്, ഹർഷൽ പട്ടേൽ തുടങ്ങിയവർ എത്തിയിട്ടുണ്ട്. ഏകദിന പരമ്പരക്കുപിന്നാലെ വെള്ളിയാഴ്ചയാണ് അഞ്ച് മത്സര ട്വന്റി20 പരമ്പരയിലെ ആദ്യ കളി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India-Windies 3rd ODI today
Next Story