സഞ്ജു സാംസൺ ടീമിൽ; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
text_fieldsടറൂബ: ഇന്ത്യ-വെസ്റ്റിൻഡീസ് മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ വിൻഡീസ് ഫീൽഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും നിർണായകമായ മൂന്നാം മത്സരം ജയിച്ച് പരമ്പര നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും ഇടം ലഭിച്ചിട്ടുണ്ട്. സൂര്യകുമാർ യാദവും പ്ലേയിങ് ഇലവനിൽ ഇടംപിടിച്ചിട്ടുണ്ട്.
ഹാർദിക് പാണ്ഡ്യ തന്നെയാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ആദ്യ കളിയിലെ ജയം നൽകിയ ആത്മവിശ്വാസത്തിന്റെ ബലത്തിൽ നായകനെയടക്കം ബെഞ്ചിലിരുത്തി രണ്ടാം അങ്കത്തിനിറങ്ങിയ സന്ദർശകർക്ക് പക്ഷേ പാളിയിരുന്നു. ആറു വിക്കറ്റ് ജയത്തോടെ പരമ്പര സമനിലയിലാക്കാൻ വിൻഡീസിന് സാധിച്ചിരുന്നു.
ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെപോയ മുൻ ചാമ്പ്യന്മാർക്ക് ഇന്ത്യയെ തോൽപിക്കാനായത് ഊർജവുമേകി. രണ്ടാം മത്സരത്തിലെ ജയം നൽകിയ ആത്മവിശ്വാസവുമായാണ് ഇന്ത്യ മൂന്നാം അങ്കത്തിനിറങ്ങുന്നത്.

