Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right...

ഇ​ന്ത്യ-​വെ​സ്റ്റി​ൻ​ഡീ​സ് പ​ര​മ്പ​ര​ക്ക് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
ഇ​ന്ത്യ-​വെ​സ്റ്റി​ൻ​ഡീ​സ് പ​ര​മ്പ​ര​ക്ക് ഇ​ന്ന് തു​ട​ക്കം
cancel
camera_alt

വിരാട് കോഹ്‍ലി പരിശീലനത്തിൽ

റോ​സോ (ഡൊ​മി​നി​ക്ക): ഇ​ട​വേ​ള​ക്കു​ശേ​ഷം ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​വീ​ണ്ടും മൈ​താ​ന​ത്തേ​ക്ക്. ക​രീ​ബി​യ​ൻ ദ്വീ​പാ​യ ഡൊ​മി​നി​ക്ക​യി​ൽ ഇ​ന്ത്യ-​വെ​സ്റ്റി​ൻ​ഡീ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം ബു​ധ​നാ​ഴ്ച തു​ട​ങ്ങും. ര​ണ്ട് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ് 2023-25 സ​ർ​ക്കി​ളി​ൽ ഇ​രു ടീ​മി​ന്റെ​യും പോ​രാ​ട്ട​ങ്ങ​ളു​ടെ ആ​രം​ഭ​വും കൂ​ടി​യാ​ണ്. ര​ണ്ട് ത​വ​ണ​യും ലോ​ക ചാ​മ്പ്യ​ൻ​ഷി​പ് ഫൈ​ന​ലി​ന് യോ​ഗ്യ​ത നേ​ടി​യ ഇ​ന്ത്യ​ക്ക് ഫൈ​ന​ലി​ൽ തോ​ൽ​ക്കാ​നാ​യി​രു​ന്നു വി​ധി. ക​ഴി​ഞ്ഞ മാ​സം ആ​സ്ട്രേ​ലി​യ​യോ​ട് ദ​യ​നീ​യ​മാ​യി തോ​റ്റ് ഒ​രി​ക്ക​ൽ​കൂ​ടി കി​രീ​ടം അ​ടി​യ​റ​വെ​ച്ച​തി​ന്റെ ക്ഷീ​ണ​ത്തി​ലാ​ണ് രോ​ഹി​ത് ശ​ർ​മ​യും സം​ഘ​വും. ഇ​ന്ത്യ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി യോ​ഗ്യ​ത നേ​ടാ​ത്ത​തി​ന്റെ ആ​ഘാ​തം വി​ൻ​ഡീ​സി​നു​മു​ണ്ട്.

ബാ​റ്റി​ങ് ഓ​ഡ​റി​ല​ട​ക്കം സ​ന്ദ​ർ​ശ​ക​ർ​ക്ക് പ​രീ​ക്ഷ​ണ നാ​ളു​ക​ളാ​ണ്. മു​ൻ​നി​ര ബാ​റ്റ​റും ടെ​സ്റ്റ് സ്പെ​ഷ​ലി​സ്റ്റു​മാ​യ ചേ​തേ​ശ്വ​ർ പു​ജാ​ര​യെ പു​റ​ത്താ​ക്കി പ്ര​ഖ്യാ​പി​ച്ച സം​ഘ​ത്തി​ലേ​ക്ക് ഐ.​പി.​എ​ൽ മി​ക​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ യ​ശ​സ്വി ജ​യ്‍സ്വാ​ളും ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദു​മെ​ത്തി​യി​ട്ടു​ണ്ട്. ജ​യ്‍സ്വാ​ളി​ന് അ​ര​ങ്ങേ​റ്റ​ത്തോ​ടൊ​പ്പം രോ​ഹി​തി​നൊ​പ്പം ഇ​ന്നി​ങ്സ് ഓ​പ​ൺ ചെ​യ്യാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ടാ​വു​മെ​ന്നാ​ണ് അ​ണി​യ​റ വ​ർ​ത്ത​മാ​നം. അ​ങ്ങ​നെ​യെ​ങ്കി​ൽ ശു​ഭ്മ​ൻ ഗി​ൽ താ​ഴേ​ക്ക് ഇ​റ​ങ്ങേ​ണ്ടി​വ​രും. വി​രാ​ട് കോ​ഹ് ലി, ​അ​ജി​ൻ​ക്യ ര​ഹാ​നെ തു​ട​ങ്ങി​യ ലോ​കോ​ത്ത​ര ബാ​റ്റ​ർ​മാ​രു​ടെ നി​ര ഇ​ന്ത്യ​ക്കു​ണ്ടെ​ങ്കി​ലും ക​ള​ത്തി​ലെ പ്ര​ക​ട​നം ക​ണ്ട​റി​യ​ണം. വി​ക്ക​റ്റ് കീ​പ്പ​റു​ടെ റോ​ളി​ൽ കെ.​എ​സ്. ഭ​ര​തി​ന്റെ പേ​രി​നാ​യി​രു​ന്നു മു​ൻ​തൂ​ക്ക​മെ​ങ്കി​ലും ഇ​ശാ​ൻ കി​ഷ​ന് ഗ്ലൗ​സ് ന​ൽ​കാ​നു​ള്ള സാ​ധ്യ​ത​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. സ്പി​ൻ ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യ ര​വീ​ന്ദ്ര ജ​ദേ​ജ​യും ആ​ർ. അ​ശ്വി​നും പ്ലേ​യി​ങ് ഇ​ല​വ​നി​ൽ ഏ​റ​ക്കു​റെ സ്ഥാ​ന​മു​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. മു​ഹ​മ്മ​ദ് സി​റാ​ജ് ന​യി​ക്കു​ന്ന പേ​സ് ബൗ​ളി​ങ് ഡി​പ്പാ​ർ​ട്മെ​ന്റി​ൽ ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ടും ബാ​റ്റി​ങ്ങി​ലും മി​ക​വ് കാ​ണി​ക്കാ​റു​ള്ള ശാ​ർ​ദു​ൽ ഠാ​കു​റും എ​ത്താ​നാ​ണി​ട.

കെ​മ​ർ റോ​ഷും അ​ൽ​സാ​രി ജോ​സ​ഫും ജേ​സ​ൺ ഹോ​ൾ​ഡ​റു​മ​ട​ങ്ങു​ന്ന ആ​ക്ര​മ​ണ​നി​ര ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​ർ​ക്ക് വെ​ല്ലു​വി​ളി​യാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​തി‍ഥേ​യ​ർ. ക്യാ​പ്റ്റ​നും ഓ​പ​ണ​റു​മാ​യ ക്രെ​യ്ഗ് ബ്രാ​ത്ത്‌​വൈ​റ്റും ഉ​പ​നാ​യ​ക​ൻ ജെ​ർ​മെ​യ്ൻ ബ്ലാ​ക്ക്‌​വു​ഡു​മെ​ല്ലാം സ​ന്ദ​ർ​ശ​ക ബൗ​ള​ർ​മാ​രെ കൈ​കാ​ര്യം ചെ​യ്ത് റ​ൺ​സ് ക​ണ്ടെ​ത്തി​യാ​ൽ രോ​ഹി​ത്തി​നും കൂ​ട്ട​ർ​ക്കും പ​ണി​യാ​വും.

ടീം ​ഇ​വ​രി​ൽ നി​ന്ന്:

ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ, യ​ശ​സ്വി ജ​യ്‌​സ്വാ​ൾ, ശു​ഭ്മ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‍ലി, അ​ജി​ൻ ര​ഹാ​നെ, കെ.​എ​സ്. ഭ​ര​ത്, ഇ​ശാ​ൻ കി​ഷ​ൻ, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ദേ​ജ, ശാ​ർ​ദു​ൽ ഠാ​കു​ർ, മു​ഹ​മ്മ​ദ് സി​റാ​ജ്, ജ​യ്ദേ​വ് ഉ​ന​ദ്ക​ട്ട്, അ​ക്സ​ർ പ​ട്ടേ​ൽ, ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ്, മു​കേ​ഷ് കു​മാ​ർ, ന​വ്ദീ​പ് സൈ​നി.

വെ​സ്റ്റി​ൻ​ഡീ​സ്: ക്രെ​യ്ഗ് ബ്രാ​ത്ത്‌​വൈ​റ്റ്, ജെ​ർ​മെ​യ്ൻ ബ്ലാ​ക്ക്‌​വു​ഡ്, ജോ​ഷ്വ ഡ ​സി​ൽ​വ, അ​ലി​ക്ക് അ​ത്നാ​സെ, റ​ഹ്‌​കീം കോ​ൺ​വാ​ൾ, ഷാ​ന​ൻ ഗ​ബ്രി​യേ​ൽ, ജേ​സ​ൺ ഹോ​ൾ​ഡ​ർ, അ​ൽ​സാ​രി ജോ​സ​ഫ്, റെ​യ്‌​മ​ൺ റെ​യ്ഫ​ർ, കെ​മ​ർ റോ​ഷ്, ടാ​ഗ​ന​റൈ​ൻ ച​ന്ദ​ർ​പോ​ൾ, കി​ർ​ക്ക് മെ​ക്കെ​ൻ​സി, ജോ​മെ​ൽ വാ​രി​ക്ക​ൻ.

ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ് 2023-25: ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ൾ

പ​ര​മ്പ​ര 1: വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ ര​ണ്ട് (എ​വേ)

പ​ര​മ്പ​ര 2: ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ര​ണ്ട് (എ​വേ)

പ​ര​മ്പ​ര 3: ഇം​ഗ്ല​ണ്ടി​നെ​തി​രെ അ​ഞ്ച് (ഹോം)

​പ​ര​മ്പ​ര 4: ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ര​ണ്ട് (ഹോം)

​പ​ര​മ്പ​ര 5: ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ മൂ​ന്ന് (ഹോം)

​പ​ര​മ്പ​ര 6: ആ​സ്ട്രേ​ലി​യ​ക്കെ​തി​രെ അ​ഞ്ച് (എ​വേ)

ആ​കെ: 19, എ​വേ: 9, ഹോം: 10

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West IndiesIndia
News Summary - India-West Indies Series Begins Today
Next Story