ഇന്ത്യക്ക് വീണ്ടും ടെസ്റ്റ് കാലം
text_fieldsവെസ്റ്റിൻഡീസ് പര്യടനത്തിനെത്തിയ ഇന്ത്യൻ താരങ്ങളായ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദും
റോസോ (ഡൊമിനിക): ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വെസ്റ്റിൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റിന് ബുധനാഴ്ച തുടക്കം. ടെസ്റ്റ് പരമ്പരയിൽ രണ്ടു മത്സരങ്ങളാണ് വിൻഡീസിനെതിരെ രോഹിത് ശർമയും സംഘവും കളിക്കുന്നത്. തുടർന്ന് മൂന്നു മത്സര ഏകദിന പരമ്പര നടക്കും. ശേഷം ഹാർദിക് പാണ്ഡ്യക്കു കീഴിൽ ഇന്ത്യ കരീബിയൻസിനെതിരെ അഞ്ചു ട്വന്റി20 മത്സരങ്ങളും കളിക്കുന്നുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ ആസ്ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ടതിനുശേഷം ആദ്യമായാണ് ടീം കളത്തിലിറങ്ങുന്നത്. 2023-25ലെ ലോക ചാമ്പ്യൻഷിപ് സൈക്കിളിൽ ഇന്ത്യയുടെ പോരാട്ടവും വെസ്റ്റിൻഡീസിനെതിരായ പരമ്പരയോടെ ആരംഭിക്കുകയാണ്. വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാര, പേസർ മുഹമ്മദ് ഷമി തുടങ്ങിയവരില്ലാത്ത സംഘമാണ് വിൻഡീസിൽ പര്യടനം നടത്തുന്നത്.
ബാറ്റർമാരായ യശസ്വി ജയ്സ്വാളും ഋതുരാജ് ഗെയ്ക്വാദും ടെസ്റ്റ് അരങ്ങേറ്റ പ്രതീക്ഷയിലാണ്. മുഹമ്മദ് സിറാജാണ് പേസ് ബൗളിങ് ഡിപ്പാർട്മെന്റിനെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

