Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ-വിൻഡീസ് രണ്ടാം ഏകദിനം ഇന്ന്

text_fields
bookmark_border
https://www.madhyamam.com/tags/cricket-match
cancel

ഗുവാഹതി: കാര്യവട്ടത്തെ ഗംഭീര ജയം നൽകിയ ആത്മവിശ്വാസവുമായി ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീം ഗുവാഹതിയിൽ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം മത്സരം ബുധനാഴ്ച ബർസാപാര സ്റ്റേഡിയത്തിൽ നടക്കും. മൂന്ന് കളികളടങ്ങിയ പരമ്പരയിൽ ആതിഥേയർ 1-0 ന് മുന്നിലാണ്. അതിനാൽ തന്നെ ജീവൻ നിലനിർത്താൻ വിൻഡീസിന് ഈ മത്സരം ജയിച്ചേ തീരൂ.

ബൗളിങ് ഡിപ്പാർട്ട്മെന്റ് മാത്രമാണ് ഇന്ത്യക്ക് തലവേദന. ജസ്പ്രീത് ബുംറയുടെയും ഹാർദിക് പാണ്ഡ്യയുടെയും അഭാവം പ്രകടമാണ്. ഒന്നാം ഏകദിനത്തിൽ നിതീഷ് കുമാർ റെഡ്ഡി, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ എന്നിവരടങ്ങിയ പേസ് നിരയുമായാണ് ഇന്ത്യ ഇറങ്ങിയത്. എന്നാൽ, കരീബിയൻ ഓപണിങ് സഖ്യം 135 റൺസ് അടിച്ചെടുത്തതോടെ ഈ പരീക്ഷണം പൂർണ വിജയമായില്ല. ഗുവാഹതിയിൽ ബൗളിങ് ശക്തമാക്കാൻ പരിചയസമ്പന്നനായ മുഹമ്മദ് സിറാജിനെ തിരികെ വിളിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ പുതുതായി ടീമിലെത്തിയ ആഖിബ് നബിയുടെ അരങ്ങേറ്റമുണ്ടായേക്കും.

ബാറ്റിങ്ങിൽ ഇന്ത്യ അതീവ ശക്തരാണ്. ഒന്നാം ഏകദിനത്തിൽ വെറും 88 പന്തിൽ നിന്ന് 139 റൺസ് നേടിയ വിരാട് കോഹ്‌ലി മികച്ച ഫോമും സെഞ്ച്വറിയുമായി മിന്നിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും പ്രതീക്ഷ നൽകുന്നു. ഓപണർ രോഹിത് ശർമയടക്കം അവസരത്തിനൊത്തുയരുക കൂടി ചെയ്താൽ ആശങ്ക തെല്ലുമില്ല. 2002നുശേഷം ഇന്ത്യയിൽ ഒരു ഏകദിന പരമ്പര പോലും നേടാനാകാത്ത നാണക്കേട് മാറ്റാനുള്ള ശ്രമത്തിലാണ് ഷായ് ഹോപ്പിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന വിൻഡീസ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India-West Indies 2nd match
Next Story