Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യക്കെതിരായ ഏകദിന...

ഇന്ത്യക്കെതിരായ ഏകദിന പരമ്പര: വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു

text_fields
bookmark_border
west indies
cancel

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കെമര്‍ റോച്ച് പതിനഞ്ചംഗ ടീമില്‍ തിരിച്ചെത്തി. സൂപ്പർ ഓൾ റൗണ്ടർ കീറണ്‍ പൊള്ളാര്‍ഡാണ് ടീമിനെ നയിക്കുന്നത്. ഷിംറോണ്‍ ഹെത്​മയറിന്​ ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ട്വൻറി20 ടീമിനെ പിന്നീട് പ്രഖ്യാപിക്കും. മൂന്നു മത്സരങ്ങളുൾപ്പെട്ട പരമ്പര അടുത്ത മാസം ആറിന് അഹമ്മദാബാദില്‍ നടക്കും. എല്ലാ മത്സരങ്ങളും ഡേ നൈറ്റായിരിക്കും.

ദീപക് ഹൂഡയാണ് ഇന്ത്യയുടെ ഏകദിന ടീമിലെ പുതുമുഖം. കുല്‍ദീപ് യാദവ് ഏകദിന ടീമിലും വാഷിംഗ്ടണ്‍ സുന്ദര്‍ ഏകദിന- ട്വൻറി20 ടീമിലും തിരിച്ചെത്തി. അതേസമയം, വെങ്കിടേഷ് അയ്യരെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി.

ഏകദിന പരമ്പരയ്ക്കു ശേഷം മൂന്ന് ട്വൻറി20കള്‍ കൂടി വിന്‍ഡീസ് ടീം ഇന്ത്യയില്‍ കളിക്കും. 16, 18, 20 തിയ്യതികളിലായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ട്വൻറി20 നടക്കുക. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി ഇന്ത്യയുടെ ഏകദിന, ട്വൻറി20 ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs West Indiessquad selection
News Summary - India vs West Indies series squad selection
Next Story