കാര്യവട്ടത്ത് വീണ്ടും ഏകദിന പോരാട്ടം; ഇന്ത്യ-വെസ്റ്റിൻഡീസ് മത്സരം 27ന്
text_fieldsതിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വീണ്ടുമൊരു അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്നു. ഇന്ത്യ -വെസ്റ്റിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം സെപ്റ്റംബർ 27ന് നടക്കും. ടിക്കറ്റ് വിൽപന ഉദ്ഘാടനം വ്യാഴാഴ്ച തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ വൈകുന്നേരം ആറിന് നടക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) അറിയിച്ചു. Ticket Genie.in എന്ന പ്ലാറ്റ്ഫോമിലൂടെ ഓൺലൈനായി ബുക്ക് ചെയ്യാം. നിരക്കുകൾ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കും. ഗാലറി, പവലിയൻ, പവലിയൻ എ, പവലിയൻ ജെ, എലൈറ്റ് പവലിയൻ, കെ.സി.എ ബോക്സ് ഹോസ്പിറ്റാലിറ്റി എന്നീ വിഭാഗങ്ങളിലായാണ് ടിക്കറ്റുകൾ ലഭിക്കുക. ഇത്തവണയും വിദ്യാർഥികൾക്ക് പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും. രണ്ടാം ഏകദിനം 30ന് ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലും മൂന്നാം മത്സരം ഒക്ടോബർ മൂന്നിന് മൊഹാലി പി.സി.എ സ്റ്റേഡിയത്തിലുമാണ് നടക്കുക. ഒക്ടോബർ ആറ് മുതൽ 17 വരെ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലും ഇരുടീമുകളും മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

