Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടോസ് ഭാഗ്യം ഗില്ലിനൊപ്പം, പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഭേദപ്പെട്ട തുടക്കം

text_fields
bookmark_border
ടോസ് ഭാഗ്യം ഗില്ലിനൊപ്പം, പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ; രണ്ടാം ടെസ്റ്റിൽ ഭേദപ്പെട്ട തുടക്കം
cancel
camera_altകെ.എൽ. രാഹുലും യശസ്വി ജയ്സ്വാളും ബാറ്റിങ്ങിനിടെ

ന്യഡൽഹി: വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. 18 ഓവർ പിന്നിടുമ്പോൾ ആതിഥേയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് നേടിയിട്ടുണ്ട്. ഓപണർ യശസ്വി ജയ്സ്വാളും (21*) സായ് സുദര്ഡശനുമാണ് (4*) ക്രീസിൽ. 38 റൺസ് നേടിയ കെ.എൽ. രാഹുലാണ് (26*) പുറത്തായത്. ടെസ്റ്റ് ക്യാപ്റ്റനായ ശേഷം ആദ്യമായാണ് ഗില്ലിന് ടോസ് നേടാനായത്. ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ച് ടെസ്റ്റിലും വിൻഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റിലും ടോസ് ഭാഗ്യം എതിരാളികൾക്കായിരുന്നു.

പരമ്പരയിലെ അവസാന ടെസ്റ്റിനാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്ന് തുടക്കമായത്. ആ​ദ്യ മ​ത്സ​രം ഇ​ന്നി​ങ്സി​ന് ജ​യി​ച്ച ഇ​ന്ത്യ ഫി​റോ​സ് ഷാ ​കോ​ട്​​ല​യി​ലെ ക​ളി​യും അ​നാ​യാ​സം പി​ടി​ച്ച​ട​ക്കി പ​ര​മ്പ​ര തൂ​ത്തു​വാ​രാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ജയിച്ചാൽ വെസ്റ്റിൻഡീസിനെതിരെ തുടർച്ചയായ പത്താം ടെസ്റ്റ് പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. സ്പിന്നിനെ കാര്യമായി പിന്തുണക്കുന്ന ഡൽഹിയിലെ പിച്ചിൽ കാര്യങ്ങൾ ഇന്ത്യക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനുമായാണ് ടീം ഇന്ത്യ വിൻഡീസിനെ നേരിടുന്നത്.

പ്ര​തി​ഭ​ക​ൾ കൈ​യാ​ളി​യ മൂ​ന്നാം ന​മ്പ​റി​ൽ ഇ​റ​ങ്ങു​ന്ന സാ​യി സു​ദ​ർ​ശ​ൻ ഇ​നി​യും വ​ലി​യ സ്കോ​റു​ക​ൾ ക​ണ്ടെ​ത്താ​ത്ത​താ​ണ് ഇ​ന്ത്യ​യു​ടെ ബാ​റ്റി​ങ് നി​ര​യി​ലെ ഏ​ക പോ​രാ​യ്മ. നാ​ല് ടെ​സ്റ്റി​ൽ ഏ​ഴ് ഇ​ന്നി​ങ്സി​ലും ബാ​റ്റ് ചെ​യ്ത സാ​യി ആ​കെ നേ​ടി​യ​ത് ഒ​രു അ​ർ​ധ​ശ​ത​ക​മാ​ണ്. ശ​രാ​ശ​രി 21 മാ​ത്രം. സെ​ഞ്ച്വ​റി​ക​ളു​മാ​യി കെ.​എ​ൽ. രാ​ഹു​ലും ധ്രു​വ് ജു​റ​ലും ര​വീ​ന്ദ്ര ജ​ദേ​ജ​യും ഫോ​മി​ലു​ണ്ട്. സ്പി​ന്ന​ർ ജ​ദേ​ജ ബൗ​ളി​ങ്ങി​ലും മി​ന്നി. പേ​സു​മാ​യി മു​ഹ​മ്മ​ദ് സി​റാ​ജും ജ​സ്പ്രീ​ത് ബും​റ​യും മ​റ്റു സ്പി​ന്ന​ർ​മാ​രാ​യ കു​ൽ​ദീ​പ് യാ​ദ​വും വാ​ഷി​ങ്ട​ൺ സു​ന്ദ​റും വി​ശ്വാ​സം കാ​ത്തു.

അ​ഹ്മ​ദാ​ബാ​ദ് ടെ​സ്റ്റി​ലെ ര​ണ്ട് ഇ​ന്നി​ങ്സി​ലും 150 റ​ൺ​സി​ന്റെ പ​രി​സ​ര​ത്ത് പു​റ​ത്താ​യ വി​ൻ​ഡീ​സി​നെ സം​ബ​ന്ധി​ച്ച് ആ​ശ്വാ​സ ജ​യ​മാ​ണ് ല​ക്ഷ്യം. ഇ​തോ​ടെ പ​ര​മ്പ​ര സ​മ​നി​ല​യി​ൽ പി​ടി​ക്കാ​നും ക​ഴി​യും. പ്ര​താ​പ​കാ​ല​ത്തി​ന്റെ നി​ഴ​ൽ മാ​ത്ര​മാ​യ ടീം ​പി​ടി​ച്ചു​നി​ൽ​ക്കാ​ൻ പാ​ടു​പെ​ടു​ക​യാ​ണ്. നേ​ര​ത്തേ കീ​ഴ​ട​ങ്ങാ​തി​രി​ക്കാ​ൻ​പോ​ലും ക​രീ​ബി​യ​ൻ സം​ഘ​ത്തി​ന് വ​ലി​യ പ​രി​ശ്ര​മം വേ​ണ്ടി​വ​രും.

  • ഇന്ത്യ പ്ലേയിങ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രവീന്ദ്ര ജദേജ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
  • വെസ്റ്റിൻഡീസ് പ്ലേയിങ് ഇലവൻ: ടഗെനരെയ്ൻ ചന്ദർപോൾ, ജോൺ കാംപ്ബെൽ, അലിക് അതനേസ്, ഷായ് ഹോപ്, റോസ്റ്റൺ ചേസ് (ക്യാപ്റ്റൻ), ടെവിൻ ഇംലാഷ്, ജസ്റ്റിൻ ഗ്രീവ്സ്, ഖാരി പിയറി, ജോമെൽ വാരികൻ, ആൻഡേഴ്സൺ ഫിലിപ്, ജെയ്ഡൻ സീൽസ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India vs West Indies LIVE Score, 2nd Test Day 1 Updates
Next Story