വെടിക്കെട്ട് തുടരും; ഇന്ത്യ x വിൻഡീസ് ഒന്നാം ട്വന്റി20 ഇന്ന്
text_fieldsലഖ്നോ: സെഞ്ച്വറികളും റൺ പെരുമഴയും കണ്ട ഏകദിന പോരാട്ടങ്ങൾക്കുശേഷം ഇന്ത്യയും വിൻഡീസും ട്വന്റി20 പോർക്കളത്തിൽ. അഞ്ച് ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ അങ്കത്തിന് ലഖ്നോ വേദിയാകും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ 2-1നായിരുന്നു ഇന്ത്യൻ ജയം. ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ച്വറി ഉൾപ്പെടെ, മൂന്ന് കളിയിൽ പിറന്ന പത്ത് സെഞ്ച്വറിയുമായി ബൗളർമാരുടെ ശവപ്പറമ്പായി മാറിയ പരമ്പരക്കൊടുവിലാണ് കളി 20 ഓവർ ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് മാറുന്നത്.
കളി മാത്രമല്ല, ടീമും കോച്ചും തന്ത്രവും വരെ മാറുന്നതാവും ഇനിയുള്ള പോരാട്ടം. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ടീം ഇന്ത്യ ലഖ്നോവിലെത്തുമ്പോൾ കോച്ചിന്റെ കുപ്പായത്തിൽ വി.വി.എസ്. ലക്ഷ്മണിന് പകരം ഗൗതം ഗംഭീറെത്തും. ഗെയിംസിൽ വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നി മൂന്നു താരങ്ങളെയും അണിനിരത്തിയായിരുന്നു ലക്ഷ്മണിന്റെ കളി. എന്നാൽ, മൂവരെയും ഒന്നിച്ചിറക്കുന്ന പതിവ് ഗംഭീറിനില്ല. അഭിഷേക് ഇടം ഉറപ്പിക്കുമ്പോൾ, വൈഭവോ, അല്ലെങ്കിൽ സഞ്ജു സാംസൺ മാത്രമാവും ഗംഭീറിന്റെ ചോയ്സ്. ജപ്പാനിൽ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യൻ മണ്ണിൽ നന്നായി ബാറ്റുവീശിയ സഞ്ജുവിന് തന്നെയാവും മുൻഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

