Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightജയിക്കാൻ 263;...

ജയിക്കാൻ 263; ലങ്കക്കെതിരെ അടിച്ചുതുടങ്ങി ഇന്ത്യ

text_fields
bookmark_border
ജയിക്കാൻ 263; ലങ്കക്കെതിരെ അടിച്ചുതുടങ്ങി ഇന്ത്യ
cancel

കൊളംബോ: രണ്ടാംനിരയുമായി മരതകദ്വീപിലെത്തിയ ഇന്ത്യക്ക് ആദ്യ ഏകദിനത്തിൽ തകർപ്പൻ തുടക്കം. ലങ്ക ഉയർത്തിയ 263 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ​ഇന്ത്യ 6.4 ഓവറിൽ ഒരു വിക്കറ്റ്​ നഷ്​ടത്തിൽ 71 റൺസ്​ എന്ന നിലയിലാണ്​​. 23 പന്തിൽ 43 റൺസുമായി മിന്നൽ തുടക്കം നൽകിയ പൃഥ്വി ഷായാണ്​ ഇന്ത്യ​ൻ സ്​കോർബോർഡിനെ അതിവേഗത്തിൽ ചലിപ്പിച്ചത്​.അതിവേഗ അർധ ശതകത്തിലേക്ക്​ മുന്നേറവേ ധനഞ്​ജയുടെ പന്തിൽ അവിഷ്​ക ഫെർണാണ്ടോക്ക്​​ പിടികൊടുത്ത്​ ഷാ മടങ്ങു​കയായിരുന്നു.ഒൻപത്​ റൺസുമായി നായകൻ ശിഖർ ധവാനും 12 റൺസുമായി അരങ്ങേറ്റക്കാരൻ ഇഷാൻ കിഷനുമാണ്​ ക്രീസിൽ.

ടോസ്​ നേടി ആദ്യം ബാറ്റുചെയ്​ത ലങ്ക ചെറുതും വലുതുമായ സംഭാവനകളിലൂടെയാണ്​ ഭേദപ്പെട്ട സ്​കോർ ഉയർത്തിയത്​. ലങ്കൻ നിരയിൽ ഒരാൾക്കും അർധ സെഞ്ച്വറി പിന്നിടാനായില്ല. 43 റൺസെടുത്ത കരുണരത്​നെയാണ്​ ടോപ്പ്​ സ്​കോറർ.ദേഭപ്പെട്ട തുടക്കം കിട്ടിയ ബാറ്റ്​സ്​മാൻമാരെയെല്ലാം വലിയ സ്​കോറിലേക്ക്​ കുതിക്കും മു​േമ്പ ഇന്ത്യൻ ബൗളർമാർ പുറത്താക്കുകയായിരുന്നു. ആവിഷ്​ക ഫെർണാണ്ടോ (32), ബനുക (27), രാജപക്​സ (24), അസലങ്ക (38), ഷനക (39) എന്നിങ്ങനെയാണ്​ മറ്റുപ്രധാനപ്പെട്ട സ്​കോറുകൾ.


ഭുവനേശ്വർ കുമാർ എറിഞ്ഞ 50ഓവറിൽ രണ്ട്​ സിക്​സറുകളക്കം കരുണരത്​നെ അടിച്ചുകൂട്ടിയ 19 റൺസാണ്​ ലങ്കൻ സ്​കോർ 262ലെത്തിച്ചത്​. ഇന്ത്യക്കായി ദീപക്​ ചഹാർ, യുസ്​വേന്ദ്ര ചഹൽ, കുൽദീപ്​ യാദവ്​ എന്നിവർ രണ്ടുവിക്കറ്റ്​ വീതം വീഴ്​ത്തി. മുംബൈ ഇന്ത്യൻസിന്‍റെ മിന്നും നക്ഷത്രങ്ങളായ ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും ഇന്ത്യൻ ടീമിൽ ഇത്​ അരങ്ങേറ്റ മത്സരമാണ്​. കാൽമുട്ടിന്​ പരിക്കേറ്റ മലയാളി താരം സഞ്​ജു സാംസൺ ആദ്യ ഏകദിനത്തിൽ കളത്തിലിറങ്ങിയില്ല. താരം വൈദ്യ നിരീക്ഷണത്തിലാണെന്ന്​ ബി.സി.സി.ഐ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithvi ShawIndia vs Sri Lanka
News Summary - India vs Sri Lanka Shaw falls for 43 in 263-run chase
Next Story