Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സഞ്ജുവും അഭിഷേകും മങ്ങി, അർധ സെഞ്ച്വറിയുമായി ഇഷാൻ കിഷൻ; ശ്രീലങ്കക്ക് മുന്നിൽ 170 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ

text_fields
bookmark_border
സഞ്ജുവും അഭിഷേകും മങ്ങി, അർധ സെഞ്ച്വറിയുമായി ഇഷാൻ കിഷൻ; ശ്രീലങ്കക്ക് മുന്നിൽ 170 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ
cancel

നഗോയ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് രണ്ടാം സെമിഫൈനലിൽ ശ്രീലങ്കക്കെതിരെ 170 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് എടുത്തത്. ഇഷാൻ കിഷന്റെ അർധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.

മത്സരത്തിൽ ഇന്ത്യ അഭിഷേക് ശർമ്മ - വൈഭവ് സൂര്യവംശി കൂട്ടുകെട്ടാണ് ഓപ്പണിങ് പരീക്ഷിച്ചത്. എന്നാൽ രണ്ടാം ഓവറിൽ മൂന്ന് പന്തിൽ ഏഴ് റൺസെടുത്ത് അഭിഷേകും അടുത്ത ഓവറിൽ വൺ ഡൗണായി ഇറങ്ങിയ സഞ്ജു സാംസണും (ഒമ്പത് പന്തിൽ ഏഴ് റൺസ്) മടങ്ങി. 21 പന്തിൽ 38 റൺസുമായി പിടിച്ചുനിൽക്കാൻ വൈഭവ് ശ്രമിച്ചെങ്കിലും ഏഴാം ഓവറിൽ താരവും കൂടാരം കയറി.

പിന്നാലെത്തിയ ക്യാപ്റ്റൻ ശ്രേയസ് അയ്യർ (13 പന്തിൽ 13), അക്‌സർ പട്ടേൽ (13 പന്തിൽ എട്ട്), തിലക് വർമ്മ (നാല് പന്തിൽ രണ്ട്), ശിവം ദുബെ (ഒമ്പത് പന്തിൽ മൂന്ന്) എന്നിവർ വലിയ പ്രകടനം നടത്താതെ പുറത്തായി. എന്നാൽ, അഞ്ചാമനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ അർധ സെഞ്ച്വറി നേടി ടീമിനെ മികച്ച സ്കോറിലെത്തിച്ചു. താരം 46 പന്തിൽ അഞ്ച് സിക്സറുകളും നാല് ഫോറുകളും അടക്കം 80 റൺസെടുത്ത് പുറത്താകാതെ നിന്നു.

ശ്രീലങ്കക്ക് വേണ്ടി സഹാൻ അരച്ചിഗെയും തരിന്ദു രത്നായകെയും രണ്ട് വിക്കറ്റുകൾ വീതമെടുത്തു. ലസിത് ക്രൂസ്ഫുല്ലെ, വാനുജ സഹാൻ, വിജയകാന്ത് വ്യാസ്കാന്ത് എന്നിവർ ഓരോ വിക്കറ്റും നേടി.

സെമിഫൈനലിലെ വിജയികൾ ഫൈനലിൽ പാകിസ്താനെ നേരിടും. ഒക്ടോബർ മൂന്നിന് ഇതേ വേദിയിൽ തന്നെയാണ് കലാശപ്പോരാട്ടം നടക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India set 170 run target against SriLanka in Asian Games semifinal with Ishan Kishan unbeaten fifty
Next Story