Begin typing your search above and press return to search.
exit_to_app
exit_to_app
91 റൺസിന് ലങ്കയെ തകർത്തു; ഇന്ത്യക്ക് പരമ്പര
cancel
Homechevron_rightSportschevron_rightCricketchevron_right91 റൺസിന് ലങ്കയെ...

91 റൺസിന് ലങ്കയെ തകർത്തു; ഇന്ത്യക്ക് പരമ്പര

text_fields
bookmark_border

രാ​ജ്കോ​ട്ട്: ക​ഴി​ഞ്ഞ ദി​വ​സം മി​ക​ച്ച ബാ​റ്റി​ങ് പു​റ​ത്തെ​ടു​ത്തി​ട്ടും ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​തി​ന്റെ നി​രാ​ശ ഇ​ന്ത്യ​ൻ ഉ​പ​നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ശ​നി​യാ​ഴ്ച തീ​ർ​ത്തു. ശ്രീ​ല​ങ്ക​ക്കെ​തി​രാ​യ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ സെ​ഞ്ച്വ​റി​യു​മാ​യി സൂ​ര്യ നി​റ​ഞ്ഞാ​ടി​യ​പ്പോ​ൾ ആ​തി​ഥേ​യ​ർ​ക്ക് 91 റ​ൺ​സ് ജ​യ​വും 2-1ന് ​പ​ര​മ്പ​ര​യും.

ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ 20 ഓ​വ​റി​ൽ അ​ഞ്ചു വി​ക്ക​റ്റി​ന് 228 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. ല​ങ്ക 16.4 ഓ​വ​റി​ൽ 137 റ​ൺ​സി​ന് പു​റ​ത്താ​യി. 51 പ​ന്തി​ൽ ഏ​ഴു ഫോ​റും ഒ​മ്പ​തു സി​ക്സും പ​റ​ത്തി അ​പ​രാ​ജി​ത​നാ​യി സൂ​ര്യ 112 റ​ൺ​സ് നേ​ടി. താ​ര​ത്തി​ന്റെ മൂ​ന്നാം അ​ന്താ​രാ​ഷ്ട്ര ട്വ​ന്റി20 സെ​ഞ്ച്വ​റി​യാ​ണി​ത്. 36 പ​ന്തി​ൽ 46 റ​ൺ​സെ​ടു​ത്ത ഓ​പ​ണ​ർ ശു​ഭ്മാ​ൻ ഗി​ല്ലും 16 പ​ന്തി​ൽ 35 റ​ൺ​സ് നേ​ടി​യ രാ​ഹു​ൽ ത്രി​പാ​ഠി​യും ഒ​മ്പ​തു പ​ന്തി​ൽ 21 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്ന അ​ക്സ​ർ പ​ട്ടേ​ലും മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

ക​ളി തു​ട​ങ്ങി ദി​ൽ​ഷ​ൻ മ​ധു​ശ​ങ്ക എ​റി​ഞ്ഞ ആ​ദ്യ ഓ​വ​റി​ൽ​ത്ത​ന്നെ ഇ​ന്ത്യ​ക്ക് ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​വു​ന്ന​താ​ണ് ക​ണ്ട​ത്. നാ​ലാം പ​ന്തി​ൽ ഇ​ഷാ​ൻ കി​ഷ​നെ (ഒ​ന്ന്) ധ​ന​ഞ്ജ​യ ഡീ ​സി​ൽ​വ പി​ടി​ച്ചു. സ്കോ​ർ ബോ​ർ​ഡി​ൽ അ​പ്പോ​ൾ മൂ​ന്നു റ​ൺ​സ് മാ​ത്രം.

തു​ട​ർ​ന്നെ​ത്തി​യ രാ​ഹു​ൽ ത്രി​പാ​ഠി ആ​ളി​ക്ക​ത്തി​യ​തോ​ടെ ഇ​ന്ത്യ മു​ന്നോ​ട്ടു​കു​തി​ച്ചു. ആ​റാം ഓ​വ​റി​ൽ ത്രി​പാ​ഠി മ​ധു​ശ​ങ്ക​ക്ക് ക്യാ​ച്ചും ക​രു​ണ​ര​ത്നെ​ക്ക് വി​ക്ക​റ്റും ന​ൽ​കി മ​ട​ങ്ങു​മ്പോ​ൾ ഇ​ന്ത്യ ര​ണ്ടി​ന് 52. അ​ഞ്ചു ഫോ​റും ര​ണ്ടു സി​ക്സും ചേ​ർ​ന്ന​താ​യി​രു​ന്നു ത്രി​പാ​ഠി​യു​ടെ 35 റ​ൺ​സ്.

മ​റു​ത​ല​ക്ക​ലു​ണ്ടാ​യി​രു​ന്ന ഓ​പ​ണ​ർ ശു​ഭ്മാ​ൻ ഗി​ല്ലി​ന് കൂ​ട്ടാ​യെ​ത്തി​യ​ത് സൂ​ര്യ​കു​മാ​ർ. ക​ഴി​ഞ്ഞ ക​ളി​യി​ൽ നി​ർ​ത്തി​യ​യി​ട​ത്തു​നി​ന്നാ​ണ് സൂ​ര്യ തു​ട​ങ്ങി​യ​ത്. ഗി​ല്ലി​നെ കാ​ഴ്ച​ക്കാ​ര​നാ​ക്കി ത​ക​ർ​ത്ത​ടി​ച്ച​തോ​ടെ 11ാം ഓ​വ​റി​ൽ ഇ​ന്ത്യ മൂ​ന്ന​ക്കം ക​ട​ന്നു.

നേ​രി​ട്ട 26ാം പ​ന്തി​ൽ സൂ​ര്യ​യു​ടെ അ​ർ​ധ​ശ​ത​ക​മെ​ത്തി. തീ​ക്ഷ്ണ​യെ​റി​ഞ്ഞ 14ാം ഓ​വ​റി​ൽ പി​റ​ന്ന​ത് 23 റ​ൺ​സ്. സ്കോ​ർ 150ഉം ​ക​ട​ന്നു മു​ന്നോ​ട്ട്. വാ​നി​ന്ദു ഹ​സ​ര​ങ്ക ഡീ ​സി​ൽ​വ​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. 15ാം ഓ​വ​റി​ൽ ഗി​ല്ലി​നെ വാ​നി​ന്ദു ക്ലീ​ൻ ബൗ​ൾ​ഡാ​ക്കി. ര​ണ്ടു ബൗ​ണ്ട​റി​യും മൂ​ന്നു സി​ക്സും ഉ​ൾ​പ്പെ​ട്ട​താ​യി​രു​ന്നു ഗി​ല്ലി​ന്റെ പ്ര​ക​ട​നം. ഇ​ന്ത്യ മൂ​ന്നി​ന് 163. നാ​ലു പ​ന്തി​ൽ നാ​ലു റ​ൺ​സെ​ടു​ത്ത പാ​ണ്ഡ്യ​യെ ക​സു​ൻ ര​ജി​ത മ​ട​ക്കി.

ബൗ​ണ്ട​റി​യു​മാ​യി അ​ക്കൗ​ണ്ട് തു​റ​ന്ന ദീ​പ​ക് ഹൂ​ഡ​യെ (നാ​ല്) മ​ധു​ശ​ങ്ക പു​റ​ത്താ​ക്കു​മ്പോ​ൾ ഇ​ന്ത്യ 16.4 ഓ​വ​റി​ൽ അ​ഞ്ചി​ന് 189. അ​ക്സ​റി​നെ കൂ​ട്ട് നി​ർ​ത്തി സൂ​ര്യ​കു​മാ​ർ ശ​ത​ക​ത്തി​ലേ​ക്ക് നീ​ങ്ങി, ടീം ​ടോ​ട്ട​ൽ 200ലേ​ക്കും. 18 ഓ​വ​റി​ൽ ഇ​ന്ത്യ 200 ക​ട​ന്നു. 19ാം ഓ​വ​റി​ലെ ആ​ദ്യ പ​ന്തി​ൽ സൂ​ര്യ​യു​ടെ മൂ​ന്നാം അ​ന്താ​രാ​ഷ്ട്ര സെ​ഞ്ച്വ​റി​യെ​ത്തി. നേ​രി​ട്ട 45ാം പ​ന്തി​ലാ​യി​രു​ന്നു ഇ​ത്. അ​പ്പു​റ​ത്ത് അ​ക്സ​റും ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലേ​തി​നു സ​മാ​ന​മാ​യി ക​ത്തി​ക്ക​യ​റി. നാ​ലു ഫോ​റ​ട​ക്ക​മാ​ണ് അ​ക്സ​ർ 21 റ​ൺ​സെ​ടു​ത്ത​ത്. മൂ​ന്നു ട്വ​ന്റി20 സെ​ഞ്ച്വ​റി നേ​രി​ടു​ന്ന ഇ​ന്ത്യ​യി​ലെ ര​ണ്ടാ​മ​ത്തെ ബാ​റ്റ​റാ​ണ് സൂ​ര്യ. നാ​ലു ത​വ​ണ മൂ​ന്ന​ക്കം തി​ക​ച്ച രോ​ഹി​ത് ശ​ർ​മ​യാ​ണ് ലോ​ക​ത്തു​ത​ന്നെ ഒ​ന്നാ​മ​ൻ.

മ​റു​പ​ടി​യി​ൽ ല​ങ്ക​ൻ ഓ​പ​ണ​ർ​മാ​ർ ന​ന്നാ​യി തു​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ട് വി​ക്ക​റ്റു​ക​ൾ മു​റ​ക്ക് വീ​ണു. 23 വീ​തം റ​ൺ​സെ​ടു​ത്ത കു​ശാ​ൽ മെ​ൻ​ഡി​സും ക്യാ​പ്റ്റ​ൻ ദാ​സു​ൻ ശാ​ന​ക​യു​മാ​ണ് ഇ​വ​രു​ടെ ടോ​പ് സ്കോ​റ​ർ​മാ​ർ. ഇ​ന്ത്യ​ക്കു​വേ​ണ്ടി അ​ർ​ഷ്ദീ​പ് സി​ങ് മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി.

Show Full Article
TAGS:Suryakumar Yadav IND vs SL century india vs sri lanka 
News Summary - india vs sri lanka 3rd t20
Next Story