Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2021 10:29 AM GMT Updated On
date_range 27 July 2021 10:51 AM GMTക്രൂനാൽ പാണ്ഡ്യക്ക് കോവിഡ്; ഇന്ന് നടക്കാനിരുന്ന ഇന്ത്യ-ശ്രീലങ്ക രണ്ടാം ട്വന്‍റി 20 മാറ്റിവെച്ചു
text_fieldsbookmark_border
കൊളംബൊ: ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിലെ ക്രുനാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ന് നടക്കാനിരുന്ന രണ്ടാം ട്വന്‍റി 20 മത്സരം മാറ്റിവെച്ചു. മത്സരം നാളെ നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ക്രുനാലിന് കോവിഡ് ബാധിച്ചതോടെ മറ്റു താരങ്ങളും നിരീക്ഷണത്തിലായിട്ടുണ്ട്. എട്ട് താരങ്ങൾക്ക് ക്രുനാലുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നതാണ് വിവരം. ആദ്യ ട്വന്‍റി 20യിൽ കളത്തിലിറങ്ങിയ ക്രുനാൽ ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. മത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യ 38 റൺസിന് തകർത്തിരുന്നു. മൂന്നാം ട്വന്‍റി 20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്.
Next Story