ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ടെസ്റ്റ് ഇന്നുമുതൽ
text_fieldsഹർമൻപ്രീത് കൗറും സൈക ഇഷാഖും പരിശീലനത്തിൽ
ചെന്നൈ: ദക്ഷിണാഫ്രിക്കൻ വനിത ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനത്തിലെ ഏക ടെസ്റ്റ് മത്സരം ഇന്നുമുതൽ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കും. ഏകദിന പരമ്പര 3-0ത്തിന് തൂത്തുവാരിയാണ് ഹർമൻപ്രീത് കൗറും സംഘവും ടെസ്റ്റിന് ഇറങ്ങുന്നത്. ട്വന്റി20 പരമ്പരയും കളിക്കാനുണ്ട്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനും ആസ്ട്രേലിയക്കുമെതിരെ ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കിയിരുന്നു ഇന്ത്യ. ഉമ ഛേത്രി, പ്രിയ പുനിയ, സൈക ഇഷാഖ്, അരുന്ധതി റെഡ്ഡി, ഷബ്നം ഷക്കീൽ എന്നിവർ അരങ്ങേറ്റം പ്രതീക്ഷിക്കുന്നുണ്ട്. മലയാളികളാരും ടെസ്റ്റ് ടീമിലില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

