Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിഷഭ് പന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ

text_fields
bookmark_border
റിഷഭ് പന്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ
cancel
Listen to this Article

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിൽ റിഷഭ് പന്ത് ഇന്ത്യൻ ടീമിനെ നയിക്കും. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ. പരിക്ക് മൂലം കെ.എൽ രാഹുലിനേയും കുൽദീപ് യാദവിനേയും ടീമിൽ നിന്നും ഒഴിവാക്കി. കഴിഞ്ഞ ദിവസം നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെയാണ് കുൽദീപിന് പരിക്കേറ്റത്. അഞ്ച് ട്വന്റി 20 മത്സരങ്ങളുള്ള പരമ്പര വ്യാഴാഴ്ച ഡൽഹിയിൽ തുടങ്ങും. റിഷഭ് പന്തിനെ ക്യാപ്റ്റനായി നിശ്ചയിച്ച വിവരം ബി.സി.സി.ഐയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.


ഒക്ടോബറിൽ ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര. തുടർച്ചയായ 12 മത്സരം ജയിച്ച് മികച്ച ഫോമിലാണ് രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം. ദക്ഷിണാഫ്രിക്കക്കെതിരെ വ്യാഴാഴ്ച നടക്കുന്ന മത്സരം കൂടി ജയിച്ച് റെക്കോർഡ് കുറിക്കുകയാ​ണ് ഇന്ത്യയുടെ ലക്ഷ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - India vs South Africa: Rishabh Pant named India captain
Next Story