Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊടുങ്കാറ്റായി ശർദുൽ;...

കൊടുങ്കാറ്റായി ശർദുൽ; ദ​ക്ഷി​ണാ​ഫ്രി​ക്ക 229; ഇ​ന്ത്യ ര​ണ്ടി​ന്​ 85

text_fields
bookmark_border
കൊടുങ്കാറ്റായി ശർദുൽ; ദ​ക്ഷി​ണാ​ഫ്രി​ക്ക 229; ഇ​ന്ത്യ ര​ണ്ടി​ന്​ 85
cancel

ജൊ​ഹാ​ന​സ്​​ബ​ർ​ഗ്​: 'ലോ​ർ​ഡ്​' ശ​ർ​ദു​ൽ ഠാ​കു​റി​ന്‍റെ ത​ക​ർ​പ്പ​ൻ ബൗ​ളി​ങ്ങി​ന്‍റെ ക​രു​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ വ​ൻ ലീ​ഡി​ൽ​നി​ന്ന്​ ത​ട​ഞ്ഞ ഇ​ന്ത്യ ര​ണ്ടാം ടെ​സ്റ്റി​ൽ ഒ​പ്പ​ത്തി​നൊ​പ്പം. 61 റ​ൺ​സ്​ വ​ഴ​ങ്ങി ഏ​ഴു വി​ക്ക​റ്റ്​ പി​ഴു​ത ശ​ർ​ദു​ൽ ആ​തി​ഥേ​യ​രു​ടെ ഒ​ന്നാ​മി​ന്നി​ങ്​​സ്​ 229ൽ ​അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ വ​ട്ടം 202ന്​ ​പു​റ​ത്താ​യി​രു​ന്ന സ​ന്ദ​ർ​ശ​ക​ർ 27 റ​ൺ​സ്​ ലീ​ഡ്​ വ​ഴ​ങ്ങി​​യ​ശേ​ഷം ര​ണ്ടാം ഇ​ന്നി​ങ്​​സി​ൽ ര​ണ്ടു വി​ക്ക​റ്റി​ന്​ 85 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

ര​ണ്ടാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ എ​ട്ടു വി​ക്ക​റ്റ്​ കൈ​യി​ലി​രി​ക്കെ 58 റ​ൺ​സ്​ മു​ന്നി​ലാ​ണ്​ ഇ​ന്ത്യ. പ​തി​വു​ശൈ​ലി വി​ട്ട്​ ഏ​ക​ദി​ന സ്​​റ്റൈ​ലി​ൽ ബാ​റ്റേ​ന്തു​ന്ന ചേ​ത​ശ്വേ​ർ പു​ജാ​ര (42 പ​ന്തി​ൽ 35), അ​ജി​ൻ​ക്യ ര​ഹാ​നെ (11) എ​ന്നി​വ​രാ​ണ്​ ക്രീ​സി​ൽ. ക്യാ​പ്​​റ്റ​ൻ ലോ​കേ​ഷ്​ രാ​ഹു​ലും (8) മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളും (23) ആ​ണ്​ പു​റ​ത്താ​യ​ത്.

ഒ​ന്നി​ന്​ 35 എ​ന്ന നി​ല​യി​ൽ ര​ണ്ടാം​ദി​നം ബാ​റ്റി​ങ്​ തു​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ശ​ർ​ദു​ൽ കൊ​ടു​ങ്കാ​റ്റി​ൽ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. മു​മ്പു​ക​ളി​ച്ച അ​ഞ്ചു ടെ​സ്റ്റു​ക​ളി​ൽ 16 വി​ക്ക​റ്റു​ക​ൾ നേ​ടി​യി​രു​ന്ന ശ​ർ​ദു​ലി​ന്‍റെ ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്.

ടെ​സ്റ്റ്​ ഇ​ന്നി​ങ്​​സി​ൽ അ​ഞ്ചു വി​ക്ക​റ്റ്​ ശ​ർ​ദു​ൽ വീ​ഴ്ത്തു​ന്ന​തും ആ​ദ്യ​മാ​യാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ ഇ​ന്ത്യ​ക്കാ​ര​ന്‍റെ ഏ​റ്റ​വും മി​ക​ച്ച ബൗ​ളി​ങ്​ പ്ര​ക​ട​ന​വു​മാ​ണി​ത്. 2015ൽ ​നാ​ഗ്​​പൂ​രി​ൽ 66 റ​ൺ​സി​ന്​ ഏ​ഴു വി​ക്ക​റ്റ്​ വീ​ഴ്ത്തി​യ ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ന്‍റെ പ്ര​ക​ട​ന​മാ​ണ്​ ശ​ർ​ദു​ൽ മ​റി​ക​ട​ന്ന​ത്.

കീ​ഗ​ൻ പീ​റ്റേ​ഴ്​​സ​ൺ (62), തെം​ബ ബാ​വു​മ (51) എ​ന്നി​വ​രാ​ണ്​ ചെ​റു​ത്തു​നി​ന്ന​ത്. ക്യാ​പ്​​റ്റ​ൻ ഡീ​ൻ എ​ൽ​ഗ​ർ (28), റാ​സി വാ​ൻ​ഡ​ർ ഡ്യൂ​സ​ൻ (1), കെ​യ്​​ൽ വെ​റെ​യ്​​നെ (21), മാ​ർ​കോ യാ​ൻ​സ​ൻ (21), കാ​ഗി​സോ റ​ബാ​ദ (0), കേ​ശ​വ്​ മ​ഹാ​രാ​ജ്​ (21), ലു​ൻ​ഗി എ​ൻ​ഗി​ഡി (0), ഡു​വാ​ൻ ഒ​ലി​വ​ർ (1) എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റു​ള്ള​വ​രു​ടെ സ്​​കോ​ർ. മു​ഹ​മ്മ​ദ്​ ഷ​മി ര​ണ്ടും ജ​സ്​​പ്രീ​ത്​ ബും​റ ഒ​രു വി​ക്ക​റ്റും നേ​ടി.

കോവിഡ്​: രഞ്​ജി ട്രോഫി നീട്ടി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ കോ​വി​ഡ്​ വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന്​ ര​ഞ്​​ജി ട്രോ​ഫി നീ​ട്ടി. ഈ​മാ​സം 13ന്​ ​തു​ട​ങ്ങേ​ണ്ടി​യി​രു​ന്ന ടൂ​ർ​ണ​മെ​ന്‍റ്​ ത​ൽ​ക്കാ​ലം നീ​ട്ടി​വെ​ക്കു​ന്ന​താ​യും പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കു​മെ​ന്നും ബി.​സി.​സി.​ഐ ടൂ​ർ​ണ​മെ​ന്‍റ്​ ക​മ്മി​റ്റി അ​റി​യി​ച്ചു. ആ​റു ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ്​ ര​ഞ്​​ജി ട്രോ​ഫി ന​ട​ക്കേ​ണ്ട​ത്. കേര​ള​ത്തി​ന്‍റെ മ​ത്സ​ര​ങ്ങ​ൾ ബം​ഗ​ളൂ​രു​വി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Africa2nd Testshardul thakurIndia
News Summary - India vs South Africa 2nd Test: India 85/2 At Stumps
Next Story