Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദക്ഷിണാഫ്രിക്കക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; സഞ്ജു വീണ്ടും ഓപ്പണിങ് റോളിൽ

text_fields
bookmark_border
ദക്ഷിണാഫ്രിക്കക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; സഞ്ജു വീണ്ടും ഓപ്പണിങ് റോളിൽ
cancel

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് ദക്ഷിണാഫ്രിക്കക്ക്. ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ അയ്ഡെൻ മാക്രം ബൗളിങ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കൻ മണ്ണിൽ മടക്കുന്ന ട്വന്‍റി-20 പരമ്പരയിലെ നാല് മത്സരങ്ങളിലെ ആദ്യ മത്സരമാണിത്.

മഴക്ക് സാധ്യത കൽപിക്കുന്ന ദർബാൻ സ്റ്റേഡിയത്തിൽ ആദ്യ ബൗൾ ചെയ്യുന്നതാണ് നല്ലതെന്നായിരുന്നു പിച്ച് റിപ്പോർട്ട്. ജൂണിൽ നടന്ന ട്വന്‍റി-20 ലോകകപ്പ് ഫൈനലിന് ശേഷം ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുന്ന ആദ്യ മത്സരമാണിത്. വിശ്രമത്തിലുള്ള ഗൗതം ഗംഭീറിന് പകരം വി.വി.എസ് ലക്ഷമണാണ് ഇന്ത്യയുടെ കോച്ച്.



ഇന്ത്യൻ ടീം: അഭിഷേക് ഷർമ, സഞ്ജു സാംസൺ ( വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് ( ക്യാപ്റ്റൻ), തിലക് വർമ, ഹർദിക് പാണ്ഡ്യ, റിങ്കു സിങ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, ആവേഷ് ഖാൻ, വരുൺ ചക്രവർത്തി.

ദക്ഷിണാഫ്രിക്കൻ ടീം: റിയാൻ റിക്കെൽട്ടൺ (വിക്കറ്റ് കീപ്പർ), അയ്ഡെൻ മാക്രം, ട്രിസ്റ്റൻ സ്റ്റബ്സ്, ഹെയ്ൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, പാട്രിക്ക് ക്രൂഗർ, മാർക്കോ ജൻസൻ, ആൻഡിലെ സിമാലാനെ, ഗെറാൾഡ് കൊയിറ്റ്സെ, കേശവ് മഹാരാജ്, ഖബയോസ്മി പീറ്റർ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india vs sa toss
Next Story