Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹസ്തദാനമില്ല; ടോസ് പാകിസ്താന്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ജയിക്കുന്ന ടീം സൂപ്പർ എട്ടിൽ

text_fields
bookmark_border
സഞ്ജു സാംസണില്ലാതെ പ്ലേയിങ് ഇലവൻ
ഹസ്തദാനമില്ല; ടോസ് പാകിസ്താന്, ഇന്ത്യയെ ബാറ്റിങ്ങിനയച്ചു; ജയിക്കുന്ന ടീം സൂപ്പർ എട്ടിൽ
cancel

കൊ​ളം​ബോ: ലോകപ്പിലെ ആവേശപ്പോരിൽ ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യയിന്ന് ഇറങ്ങുന്നത്. അ​സു​ഖം കാ​ര​ണം വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന ഓ​പ​ണ​ർ അ​ഭി​ഷേ​ക് ശ​ർ​മ തി​രി​ച്ചെ​ത്തിയതോടെ സ​ഞ്ജു സാം​സ​ൺ അന്തിമ ഇലവനിൽനിന്ന് പു​റ​ത്താ​യി. കുൽദീപ് യാദവും പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. പാകിസ്താൻ ടീം കഴിഞ്ഞ മത്സരത്തിലെ അതേ പ്ലേയിങ് ഇലവനെ നിലനിർത്തി. ഏഷ്യകപ്പിലേതിനു സമാനമായി നോ ഹാൻഡ്ഷേക് പോളിസിയാണ് ഇന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ സ്വീകരിച്ചത്. ഇന്ന് ജയിക്കുന്ന ടീം ഗ്രൂപ്പ് എയിൽനിന്ന് സൂപ്പർ എട്ട് റൗണ്ടിലേക്ക് പ്രവേശിക്കും.

പ്ലേയിങ് ഇലവൻ

  • ഇ​ന്ത്യ: സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ, തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ, അ​ക്ഷ​ർ പ​ട്ടേ​ൽ, ശി​വം ദു​ബെ, ജ​സ്പ്രീ​ത് ബും​റ, വ​രു​ൺ ച​ക്ര​വ​ർ​ത്തി, കു​ൽ​ദീ​പ് യാ​ദ​വ്, റി​ങ്കു സി​ങ്.
  • പാ​കി​സ്താ​ൻ: സ​ൽ​മാ​ൻ അ​ലി ആ​ഗ (ക്യാ​പ്റ്റ​ൻ), സാ​ഹി​ബ്സാ​ദ ഫ​ർ​ഹാ​ൻ, സാ​യിം അ​യൂ​ബ്, ബാ​ബ​ർ അ​അ്സം, ഉ​സ്മാ​ൻ ഖാ​ൻ, ഷ​ദാ​ബ് ഖാ​ൻ, മു​ഹ​മ്മ​ദ് ന​വാ​സ്, ഫ​ഹീം അ​ഷ്‌​റ​ഫ്, ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി, അ​ബ്രാ​ർ അ​ഹ​മ്മ​ദ്, ​ഉ​സ്മാ​ൻ താ​രി​ഖ്.

ഇന്നത്തെ ഇ​ന്ത്യ-​പാ​കി​സ്താ​ൻ മത്സരത്തി​ന് പ​തി​വി​ൽ​ക്ക​വി​ഞ്ഞ വീ​റും വാ​ശി‍യു​മു​ണ്ട്. മ​ത്സ​രം ബ​ഹി​ഷ്ക​രി​ക്കാ​ൻ പാ​കി​സ്താ​ൻ സ​ർ​ക്കാ​ർ ത​ന്നെ തീ​രു​മാ​നി​ച്ച​താ​യി​രു​ന്നു. എ​ന്നാ​ൽ, അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് കൗ​ൺ​സി​ലി​ന്റെ​യും ശ്രീ​ല​ങ്ക​ൻ സ​ർ​ക്കാ​റി​ന്റെ​യും ബം​ഗ്ലാ​ദേ​ശ്, യു.​എ.​ഇ ക്രി​ക്ക​റ്റ് ബോ​ർ​ഡു​ക​ളു​ടെ​യു​മെ​ല്ലാം സ​മ്മ​ർ​ദ​മു​ണ്ടാ​യ​പ്പോ​ൾ പാ​കി​സ്താ​ന് യു ​ടേ​ണ​ടി​ക്കേ​ണ്ടി​വ​ന്നു. സ്വാ​ഭാ​വി​ക​മാ​യും ഇ​ന്ന​ത്തെ മ​ത്സ​രം അ​വ​ർ​ക്ക് അ​ഭി​മാ​ന​പ്ര​ശ്ന​മാ​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച് എ​തി​രാ​ളി പാ​ക് ടീ​മെ​ങ്കി​ൽ ജ​യം വി​ട്ടൊ​രു ക​ളി​യി​ല്ല.

അ​ഞ്ച് മാ​സം മു​മ്പ് ന​ട​ന്ന ഏ​ഷ്യ ക​പ്പി​ലാ​ണ് ഇ​രു ടീ​മും അ​വ​സാ​ന​മാ​യി മു​ഖാ​മു​ഖം വ​ന്ന​ത്. തു​ട​ർ​ച്ച​യാ​യ മൂ​ന്ന് ഞാ​യ​റാ​ഴ്ച​ക​ളി​ലാ​യി ഗ്രൂ​പ്, സൂ​പ്പ​ർ ഫോ​ർ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​യും പാ​കി​സ്താ​നും ഏ​റ്റു​മു​ട്ടി. മൂ​ന്നി​ലും ജ​യം സൂ​ര്യ​കു​മാ​ർ യാ​ദ​വി​നും സം​ഘ​ത്തി​നു​മാ​യി​രു​ന്നു. പാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും അ​വ​രു​ടെ ക്രി​ക്ക​റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​നും ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​നു​മാ​യ മു​ഹ്സി​ൻ ന​ഖ്​​വി​യി​ൽ നി​ന്ന് കി​രീ​ടം സ്വീ​ക​രി​ക്കാ​ൻ ഇ​ന്ത്യ​ൻ ടീം ​ത​യാ​റാ​യി​ല്ല. ആ ​ട്രോ​ഫി ഇ​പ്പോ​ഴും എ.​സി.​സി ആ​സ്ഥാ​ന​ത്തെ ഷെ​ൽ​ഫി​ലാ​ണ്. പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ പ​ശ്ചാ​ത്ത​ല​ത്തി​ൽ താ​ര​ങ്ങ​ൾ ത​മ്മി​ൽ ഹ​സ്ത​ദാ​നം ചെ​യ്യേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഇ​ന്ത്യ.

ലോ​ക​ക​പ്പ് ഗ്രൂ​പ് എ-​യി​ലെ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഇ​ന്ത്യ​യും പാ​കി​സ്താ​നും. യു.​എ​സി​നെ​യും ന​മീ​ബി​യ​യെ​യു​മാ​ണ് മെ​ൻ ഇ​ൻ ബ്ലൂ ​തോ​ൽ​പി​ച്ച​ത്. നെ​ത​ർ​ല​ൻ​ഡ്സി​നെ​യും യു.​എ​സി​നെ​യും പ​ച്ച​ക്കു​പ്പാ​യ​ക്കാ​രും പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്പി​ന്ന​ർ​മാ​രാ​ണ് പാ​കി​സ്താ​ന്റെ പ്ര​ധാ​ന ആ​യു​ധം. ഉ​സ്മാ​ൻ താ​രി​ഖും അ​ബ്രാ​ർ അ​ഹ്മ​ദും ഷ​ദാ​ബ് ഖാ​നും മു​ഹ​മ്മ​ദ് ന​വാ​സും സാ​യിം അ​യ്യൂ​ബും ഈ ​ഡി​പാ​ർ​ട്ട്മെ​ന്റി​ലു​ണ്ട്. സാ​യി​മും ഷ​ദാ​ബും ന​വാ​സും ഓ​ൾറൗ​ണ്ട​ർ​മാ​രാ​ണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - India vs Pakistan | IND vs PAK | T20 World Cup 2026 | Suryakumar Yadav | Salman Agha
Next Story