Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലൻഡ്​: ഐ.സി.സി...

ന്യൂസിലൻഡ്​: ഐ.സി.സി ടൂർണമെന്‍റുകളി​ൽ എന്നും ഇന്ത്യയുടെ വഴിമുടക്കി, ചരിത്രം ഇങ്ങനെ

text_fields
bookmark_border
ന്യൂസിലൻഡ്​: ഐ.സി.സി ടൂർണമെന്‍റുകളി​ൽ എന്നും ഇന്ത്യയുടെ വഴിമുടക്കി, ചരിത്രം ഇങ്ങനെ
cancel

ദുബൈ: ഐ.സി.സി ടൂർണമെന്‍റുകളിൽ ന്യൂസിലൻഡിന്​ മുന്നിൽ വീഴുന്ന പതിവ്​ രീതി ട്വന്‍റി 20 ലോകകപ്പിലും ആവർത്തിച്ചു. രണ്ട്​ വർഷത്തിനിടെ പ്രധാനപ്പെട്ട മൂന്ന്​ ടൂർണമെന്‍റുകളിലാണ്​ ഇന്ത്യ നൂസിലൻഡിന്​ മുന്നിൽ വീണത്​. 2019ലെ ഐ.സി.സി ഏകദിന ലോകകപ്പിലെ സെമിഫൈനൽ തോൽവിയും 2021ലെ ടെസ്റ്റ്​ ചാമ്പ്യൻഷിപ്​ ഫൈനൽ തോൽവിയും ഇതിലുൾപ്പെടും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഐ.സി.സി ടൂർണമെന്‍റുകളിൽ ഒരേ ഒരു തവണ മാത്രമാണ്​ ഇന്ത്യ നൂസിലാൻഡിനെ വീഴ്​ത്തിയത്​. 2003 ലോകകപ്പിലായിരുന്നു അത്​. സൂപ്പർ സിക്​സ്​ മത്സരത്തിൽ കിവികളെ വെറും 146 റൺസിന്​ പുറത്താക്കിയ ഇന്ത്യ 40.4 ഓവറിൽ മൂന്നുവിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം കണ്ടു. നാലുവിക്കറ്റെടുത്ത സഹീർഖാനാണ്​ ഇന്ത്യയെ വിജയത്തിലെത്തിച്ചത്​.


2007ൽ ഇന്ത്യ ചാമ്പ്യൻമാരായ ട്വന്‍റി 20 ലോകകപ്പിലും ഇന്ത്യ ന്യൂസിലൻഡിനോട്​ പരാജയപ്പെട്ടിരുന്നു. ന്യൂസിലൻഡ്​ ഉയർത്തിയ 190 റൺസ്​ പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക്​ 180 റൺസെടുക്കാനോ സാധിച്ചുള്ളൂ. ഇന്ത്യ ചാമ്പ്യൻമാരായ 2011 ലോകകപ്പിലും 2013 ചാമ്പ്യൻസ്​ ട്രോഫിയിലും ഇന്ത്യക്ക്​ എതിരാളിയായി ന്യൂസിലൻഡ്​ വന്നിരുന്നില്ല. 2016 ട്വന്‍റി ലോകകപ്പിലും ഇന്ത്യ കിവികൾക്ക്​ മുന്നിൽ കവാത്ത്​ മറന്നിരുന്നു.

എന്നാൽ ഐ.സി.സി ടൂർണമെന്‍റുകളിലൊഴികെ ഇന്ത്യക്കാണ്​ ആധിപത്യം കൂടുതൽ. ഇന്ത്യ 21 ടെസ്റ്റിൽ വിജയിച്ച​പ്പോൾ ന്യൂസിലൻഡ്​ 13 എണ്ണത്തിലാണ്​ വിജയിച്ചത്​. പരസ്​പരം ഏറ്റുമുട്ടിയ 16 ട്വന്‍റി 20 മത്സരങ്ങളിൽ ഇന്ത്യയും ന്യൂസിലൻഡും എ​ട്ടെണ്ണത്തിൽ വീതം വിജയിച്ചു. കഴിഞ്ഞ വർഷം ന്യൂസിലൻഡിൽ നടന്ന ട്വന്‍റി 20 പരമ്പര 5-0ത്തിനാണ്​ ഇന്ത്യ വിജയിച്ചിരുന്നത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 World Cup 2021India vs New Zealan
News Summary - India vs New Zealand -head to head
Next Story