Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightന്യൂസിലൻഡിനെതിരെ ആദ്യ...

ന്യൂസിലൻഡിനെതിരെ ആദ്യ ടെസ്​റ്റ്​ ഇന്ന്​; 'രണ്ടാംനിര'യുമായി ഇന്ത്യ

text_fields
bookmark_border
ന്യൂസിലൻഡിനെതിരെ ആദ്യ ടെസ്​റ്റ്​ ഇന്ന്​; രണ്ടാംനിരയുമായി ഇന്ത്യ
cancel

മും​ബൈ: ടീ​മി​ൽ ഇ​നി​യെ​ത്ര കാ​ല​മെ​ന്ന​റി​യാ​തെ നാ​ളു​ക​ളെ​ണ്ണി​ക്ക​ഴി​യു​ന്ന നാ​യ​ക​ൻ, പു​റ​ത്തേ​ക്കു​ വ​ഴി തു​റ​ന്ന്​ കാ​ത്തി​രി​ക്കു​ന്ന വെ​റ്റ​റ​ൻ പേ​സ​ർ, 10 ടെ​സ്​​റ്റ്​ തി​ക​ച്ച്​ ക​ളി​ച്ച​വ​ർ മൂ​ന്നി​ൽ കൂ​ടു​ത​ലി​ല്ലാ​ത്ത ടീം.... ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ടെ​സ്​​റ്റ്​ പ​ര​മ്പ​ര​ക്ക്​ കാ​ൺ​പൂ​ര​ി​ലെ ഗ്രീ​ൻ പാ​ർ​ക്​ മൈ​താ​ന​ത്ത്​ തു​ട​ക്ക​മാ​കു​േ​മ്പാ​ൾ ഇ​ന്ത്യ​ൻ ഇ​ല​വ​നെ തു​റി​ച്ചു​നോ​ക്കി ആ​ധി​ക​ളേ​റെ.

ഓ​പ​ണി​ങ്​ ജോ​ഡി​ക​ളാ​യ രോ​ഹി​തും കെ.​എ​ൽ. രാ​ഹു​ലും മാ​ത്ര​മ​ല്ല, വി​രാ​ട്​ കോ​ഹ്​​ലി, ഋ​ഷ​ഭ്​ പ​ന്ത്​ എ​ന്നി​ങ്ങ​നെ മു​ൻ​നി​ര​യി​ൽ പ​ല​രും പു​റ​ത്തി​രി​ക്കു​ന്ന ടീ​മാ​ണ്​ ക​രു​ത്ത​രാ​യ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ജ​യം തേ​ടി ഇ​റ​ങ്ങു​ന്ന​ത്. ശ്രേ​യ​സ്​ അ​യ്യ​ർ ടെ​സ്​​റ്റി​ൽ അ​ര​ങ്ങേ​റു​ന്നു​വെ​ന്ന​താ​ണ്​ പ്ര​ധാ​ന സ​വി​ശേ​ഷ​ത. കോ​ഹ്​​ലി​യും രോ​ഹി​ത്തും വി​ശ്ര​മ​ത്തി​ലു​ള്ള ടീ​മി​നെ ന​യി​ക്കു​ന്ന​ത്​ അ​ജി​ങ്ക്യ ര​ഹാ​നെ.

താ​രം പോ​ലും ഫോം ​ക​ണ്ടെ​ത്താ​നാ​വാ​തെ പു​റ​​ത്താ​ക​ലി​െൻറ വ​ക്കി​ലാ​ണ്. ബൗ​ളി​ങ്​ നി​ര​യെ ന​യി​ച്ച്​ ഇ​ട​മു​റ​പ്പി​ച്ച ഇ​ശാ​ന്ത്​ ശ​ർ​മ​യും സ​മാ​ന പ്ര​തി​സ​ന്ധി​ക്കു ന​ടു​വി​ൽ. നൂ​റി​ലേ​റെ ടെ​സ്​​റ്റു​ക​ളി​ൽ 300 ലേ​റെ വി​ക്ക​റ്റു​മാ​യി ഇ​ശാ​ന്ത്​ ഒ​രു​കാ​ല​ത്ത്​ ഇ​ന്ത്യ​യു​ടെ വ​ജ്രാ​യു​ധ​മാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​പ്പോ​ൾ എ​ല്ലാം നേ​രെ മ​റി​ച്ചാ​ണ്.

ഇ​ത്ത​വ​ണ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ജ​യി​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ ഇ​രു​വ​രും അ​തി​വേ​ഗം പു​റ​ത്താ​കു​മെ​ന്നു​റ​പ്പ്. ഇ​ന്ത്യ​ൻ ബൗ​ളി​ങ്ങി​ന്​ മൂ​ർ​ച്ച ന​ൽ​കാ​ൻ ഉ​മേ​ഷ്​ യാ​ദ​വ്, ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, അ​ക്​​സ​ർ പ​​ട്ടേ​ൽ, മു​ഹ​മ്മ​ദ്​ സി​റാ​ജ്​ തു​ട​ങ്ങി​യ​വ​രി​ലാ​ണ്​ ക്യാ​പ്​​റ്റ​െൻറ പ്ര​തീ​ക്ഷ​ക​ള​ത്ര​യും. ബാ​റ്റി​ങ്ങി​ൽ ര​ഹാ​നെ, മാ​യ​ങ്ക്​ അ​ഗ​ർ​വാ​ൾ, ചേ​തേ​ശ്വ​ർ പു​ജാ​ര, ശ്രേ​യ​സ്​ അ​യ്യ​ർ എ​ന്നി​വ​രും മി​ക​വു കാ​ട്ട​ണം.

മ​റു​വ​ശ​ത്ത്​ ഏ​റ്റ​വും മി​ക​ച്ച ടീ​മു​മാ​യി ട്വ​ൻ​റി20 പ​രാ​ജ​യം മാ​യ്​​ച്ചു​ക​ള​യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ നി​ല​വി​ലെ ടെ​സ്​​റ്റ്​ ​ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ കി​വി​ക​ൾ. കെ​യി​ൻ വി​ല്യം​സ​ൺ ന​യി​ക്കു​ന്ന ടീ​മി​ന്​ ഏ​തു​നി​ര​യി​ലും മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി മു​ന്നി​ൽ​നി​ൽ​ക്കാ​ൻ പ്ര​ഗ​ല്​​ഭ​രു​ണ്ടെ​ന്ന​താ​ണ്​ മി​ക​വ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian teamkanpur testIndia vs New Zealand
News Summary - India vs New Zealand first Test today from kanpur
Next Story