Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightതിരിച്ചടിക്കാൻ ഇന്ത്യ,...

തിരിച്ചടിക്കാൻ ഇന്ത്യ, പരമ്പര നേടാൻ കിവീസ്

text_fields
bookmark_border
തിരിച്ചടിക്കാൻ ഇന്ത്യ, പരമ്പര നേടാൻ കിവീസ്
cancel
camera_alt

ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ റാ​ഞ്ചി​യി​ൽ നി​ന്ന് ല​ഖ്നോ​വി​ലേ​ക്ക് വി​മാ​നം ക​യ​റാ​​​നെ​ത്തു​ന്നു

ല​ഖ്നോ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് ഇ​ന്ന് ജ​യം അ​നി​വാ​ര്യം. ആ​ദ്യ ക​ളി​യി​ൽ 21 റ​ൺ​സി​ന് ഇ​ന്ത്യ​യെ കീ​ഴ​ട​ക്കി​യ കി​വീ​സി​ന് ഇ​ന്നും ജ​യി​ച്ചാ​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കാം.

റാ​ഞ്ചി​യി​ലെ ഝാ​ർ​ഖ​ണ്ഡ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ന്മാ​രെ ന്യൂ​സി​ല​ൻ​ഡി​ന്റെ സ്പി​ൻ ബൗ​ള​ർ​മാ​ർ കു​രു​ക്കി​ലാ​ക്കി​യി​രു​ന്നു. ഇ​ഷാ​ൻ കി​ഷ​നും ശു​ഭ്മ​ൻ ഗി​ല്ലും എ​ളു​പ്പ​ത്തി​ൽ പു​റ​ത്താ​യ​താ​ണ് 177 റ​ൺ​സ് പി​ന്തു​ട​രു​ന്ന​തി​ൽ തു​ട​ക്ക​ത്തി​ൽ തി​രി​ച്ച​ടി​യാ​യ​ത്. ഡി​സം​ബ​റി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഏ​ക​ദി​ന ഡ​ബ്ൾ ​​​സെ​ഞ്ച്വ​റി നേ​ടി​യ​ശേ​ഷം ഏ​ക​ദി​ന​ത്തി​ലും ട്വ​ന്റി20​യി​ലും ഇ​ഷാ​ൻ കി​ഷ​ന് തി​ള​ങ്ങാ​നാ​യി​ട്ടി​ല്ല. പേ​സ​ർ​മാ​രാ​യ അ​ർ​ഷ​ദീ​പ് സി​ങ്ങും ഉ​മ്രാ​ൻ മാ​ലി​കും റ​ൺ​സു​ക​ൾ ഏ​റെ വി​ട്ടു​​​കൊ​ടു​ത്തി​രു​ന്നു.

16 റ​ൺ​സാ​ണ് ഒ​രു ഓ​വ​ർ മാ​ത്രം എ​റി​ഞ്ഞ ഉ​മ്രാ​ൻ വി​ട്ടു​​കൊ​ടു​ത്ത​ത്. അ​ർ​ഷ​ദീ​പി​ന് അ​വ​സാ​ന ഓ​വ​റി​ൽ 27 റ​ൺ​സാ​ണ് കി​വി​ക​ൾ സ​മ്മാ​നി​ച്ച​ത്. വാ​ഷി​ങ്ട​ൺ സു​ന്ദ​റി​ന്റെ ആ​ൾ​റൗ​ണ്ട് മി​ക​വ് ഇ​ന്ത്യ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​താ​ണ്. 28 പ​ന്തി​ൽ 50 റ​ൺ​സ​ടി​ച്ച സു​ന്ദ​ർ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി​യി​രു​ന്നു. സൂ​ര്യ​കു​മാ​ർ യാ​ദ​വും ക്യാ​പ്റ്റ​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യു​മാ​ണ് ബാ​റ്റി​ങ്ങി​ലെ മ​റ്റു പ്ര​തീ​ക്ഷ​ക​ൾ. വൈ​കീ​ട്ട് ഏ​ഴു​മ​ണി​ക്ക് ല​ഖ്നോ​വി​ലെ ഇ​കാ​ന സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs New Zealand2nd Twenty20
News Summary - India vs New Zealand 2nd Twenty20 Today
Next Story