Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രണ്ടാം ടെസ്റ്റിൽ 372 റൺസ്​ ജയം; കിവികളെ തകർത്ത്​ ഇന്ത്യക്ക്​ പരമ്പര
cancel
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം ടെസ്റ്റിൽ 372...

രണ്ടാം ടെസ്റ്റിൽ 372 റൺസ്​ ജയം; കിവികളെ തകർത്ത്​ ഇന്ത്യക്ക്​ പരമ്പര

text_fields
bookmark_border

മുംബൈ: ന്യൂസിലൻഡിനെതിരായ ടെസ്റ്റ്​ പരമ്പര ഇന്ത്യക്ക്​​. വാംഖഡെയില്‍ നടന്ന രണ്ടാം ടെസ്റ്റിൽ​ 372 റൺസിന്‍റെ മിന്നും ജയമാണ്​​ ഇന്ത്യ സ്വന്തമാക്കിയത്​. രണ്ട്​ മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം സമനിലയിൽ കലാശിച്ചിരുന്നു.

രണ്ടാം ഇന്നിങ്​സിൽ കിവികൾ 167 റൺസിനാണ്​​ പുറത്തായത്​. ആദ്യ ഇന്നിങ്​സിൽ അവർ 62 റൺസിനാണ്​ ഓൾഔട്ടായത്​. രണ്ട്​ ഇന്നിങ്​സുകളിലായി നാല്​ വീതം വിക്കറ്റുകൾ വീഴ്​ത്തിയ അശ്വിനും ജയന്ത്​ യാദവുമാണ്​ കിവികളെ തകർത്തത്​​. സ്​കോർ - ഇന്ത്യ: 325, 276 / ന്യൂസിലൻഡ്​: 62, 167

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്​ ഫൈനലില്‍ ന്യൂസിലാന്‍ഡിനോട്​ തോറ്റതിനുള്ള മധുരപ്രതികാരവുമായി ഇന്ത്യക്ക്​ ഇന്നത്തെ വിജയം. കൂടാതെ റൺസ്​ മാർജിനിൽ ടീം ഇന്ത്യ നേടുന്ന ഏറ്റവും വലിയ ടെസ്റ്റ്​ വിജയം കൂടിയാണ്​ ഇന്നത്തേത്​.

രണ്ടാം ഇന്നിങ്​സിൽ ഡാരില്‍ മിച്ചെല്‍ (60), ഹെന്‍ റി നിക്കോള്‍സ് (44) എന്നിവർക്കല്ലാതെ ന്യസിലൻഡ്​ നിരയിൽ ആർക്കും തിളങ്ങാനായില്ല. 140 - 5 എന്ന നിലയിലായിരുന്നു ന്യൂസിലാന്‍ഡ് നാലാം ദിനം കളി പുനരാരംഭിച്ചത്. എന്നാൽ, സ്‌കോർ ബോർഡിലേക്കു 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവശേഷിച്ച അഞ്ചു വിക്കറ്റുകളും കിവികൾക്ക്​ നഷ്​ടമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravichandran AshwinIndia vs New Zealand2nd TestJayant Yadav
News Summary - India vs New Zealand, 2nd Test INDIA WIN by 372 runs
Next Story