Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആഞ്ഞടിച്ച്​ ഗപ്​ടിലും...

ആഞ്ഞടിച്ച്​ ഗപ്​ടിലും ഷാപ്​മാനും; ഇന്ത്യക്കെതിരെ കിവികൾക്ക്​ മികച്ച സ്​കോർ

text_fields
bookmark_border
ആഞ്ഞടിച്ച്​ ഗപ്​ടിലും ഷാപ്​മാനും; ഇന്ത്യക്കെതിരെ കിവികൾക്ക്​ മികച്ച സ്​കോർ
cancel

ജയ്​പുർ: ലോകകപ്പിൽ അഡ്രസുണ്ടാക്കാനാവാതെ മടങ്ങിയതിനു പിന്നാലെ മാനം കാക്കാനായി സ്വന്തം മണ്ണിൽ ട്വന്‍റി20 ​േപാരാട്ടത്തിനിറങ്ങിയ ഇന്ത്യക്കെതിരെ കിവികൾക്ക്​ മികച്ച സ്​കോർ.

ജയ്​പുർ ട്വന്‍റി20 ​മത്സരത്തിൽ ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്​ നിശ്ചിത ഓവറിൽ ആറു വിക്കറ്റ്​ നഷ്​ടത്തിൽ 164 റൺസെടുത്തു.

ഒാപണർ മാർട്ടിൻ ഗപ്​ടിലിന്‍റെയും(42 പന്തിൽ 70), മാർക്ക്​ ഷാപ്​മാന്‍റെയും (50 പന്തിൽ 63) മികവിലാണ്​ കിവികൾ പൊരുതാവുന്ന സ്​കോറിലെത്തിയത്​. ഇരുവരുമല്ലാതെ കിവി നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. ഡാരിൽ മിച്ചൽ(0), ഗ്ലൻ ഫിലിപ്​(0), റാചിൻ രവീ​ന്ദ്ര(7) എന്നിവരെല്ലാം രണ്ടക്കം കാണാതെ പുറത്തായപ്പോൾ, മിച്ചൽ സാറ്റ്​നറും(4), ടീം സൗത്തിയും(0) പുറത്താകാതെ നിന്നു. കെയിൻ വില്ല്യംസണ്​ വിശ്രമം അനുവദിച്ചപ്പോൾ ടീം സൗത്തിയാണ്​ കിവികളെ നയിക്കുന്നത്​.

ഇന്ത്യക്കായി ഭുവനേശ്വർ കുമാറും ആർ അശ്വിനും രണ്ടു വിക്കറ്റും​ മുഹമ്മദ്​ സിറാജ്​ ദീപക്​ ചഹർ എന്നിവർ ഓരോ വിക്കറ്റ്​ വീതവും വീഴ്​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20India vs New Zealand
News Summary - India vs New Zealand, 1st T20I -
Next Story