Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്ജു പ്ലേയിങ് ഇലവനിൽ;...

സഞ്ജു പ്ലേയിങ് ഇലവനിൽ; ഇന്ത്യയെ ബാറ്റിങ്ങിന് വിട്ട് നമീബിയ

text_fields
bookmark_border
സഞ്ജു പ്ലേയിങ് ഇലവനിൽ; ഇന്ത്യയെ ബാറ്റിങ്ങിന് വിട്ട് നമീബിയ
cancel
camera_alt

നമീബിയ, ഇന്ത്യ മത്സരത്തിലെ ടോസിൽനിന്ന്

Listen to this Article

ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ നമീബിയ ഫീൽഡിങ് തെരഞ്ഞെടുത്തു. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തി. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഭിഷേക് ശർമ ഇറങ്ങുന്നില്ലെന്ന് തീരുമാനിച്ചതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. മുഹമ്മദ് സിറാജിന് പകരം സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും അന്തിമ ഇലവനിലേക്ക് തിരിച്ചെത്തി.

പ്ലേയിങ് ഇലവൻ

  • ഇന്ത്യ: സഞ്ജു സാംസൺ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്സർ പട്ടേൽ, അർഷ്ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
  • നമീബിയ: ലോറൻ സ്റ്റീൻകാമ്പ്, ജാൻ ഫ്രൈലിങ്ക്, ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ, ഗെർഹാർഡ് ഇറാസ്മസ് (ക്യാപ്റ്റൻ), ജെ.ജെ സ്മിത്ത്, സെയ്ൻ ഗ്രീൻ (വിക്കറ്റ് കീപ്പർ), റൂബൻ ട്രമ്പൽമാൻ, മലാൻ ക്രൂഗർ, ബെർണാഡ് ഷോൾട്സ്, ബെൻ ഷികോംഗോ, മാക്സ് ഹെയ്ംഗോ.

15ന് ​പാ​കി​സ്താ​നെ നേ​രി​ടാ​ൻ കൊ​ളം​ബോ​യി​ലേ​ക്ക് പ​റ​ക്കാ​നി​രി​ക്കു​ന്ന മെ​ൻ ഇ​ൻ ബ്ലൂ​വി​ന് ന​മീ​ബി​യ​ക്കെ​തി​രാ​യ ക​ളി മി​ക​ച്ചൊ​രു വാം​അ​പ്പാ​യി​രി​ക്കും. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ യു.​എ​സി​നെ​തി​രെ ബാ​റ്റി​ങ്ങി​ന്റെ തു​ട​ക്ക​ത്തി​ൽ പ​ത​റി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്റെ ത​ക​ർ​പ്പ​ൻ പ്ര​ക​ട​ന​ത്തോ​ടെ ത​ര​ക്കേ​ടി​ല്ലാ​ത്ത സ്കോ​റി​ലെ​ത്തി​യി​രു​ന്നു. മു​ഹ​മ്മ​ദ് സി​റാ​ജി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബൗ​ള​ർ​മാ​രും റോ​ൾ ഭം​ഗി​യാ​ക്കി​യ​തോ​ടെ അ​ധി​കം വി​യ​ർ​ക്കാ​തെ​ത്ത​ന്നെ വി​ജ​യം നേ​ടാ​നു​മാ​യി. ഇന്ന് ഇ​ഷാ​ൻ കി​ഷ​നൊ​പ്പം സ​ഞ്ജു ഓ​പ​ണ​റാ​കും. അഭിഷേക് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ അ​ഞ്ച് ക​ളി​ക​ളി​ലും പ്ലേ​യി​ങ് ഇ​ല​വ​നി​ലു​ണ്ടാ​യി​ട്ടും ദ​യ​നീ​യ ഫോം ​തു​ട​ർ​ന്ന ബാ​റ്റ​റാ​ണ് സ​ഞ്ജു. അ​ങ്ങ​നെ​യൊ​രാ​ൾ​ക്ക് വീ​ണു​കി​ട്ടു​ന്ന അ​വ​സ​ര​മാ​യി​രി​ക്കും ഇ​ത്. ക​ഴി​ഞ്ഞ ദി​വ​സം ദീ​ർ​ഘ​നേ​രം നെ​റ്റ്സി​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു സ​ഞ്ജു.അ​സു​ഖ​ബാ​ധി​ത​നാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന പേ​സ​ർ ജ​സ്പ്രീ​ത് ബും​റ പൂ​ർ​ണാ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ന​മീ​ബി​യ ആ​ദ്യ ക​ളി​യി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നോ​ട് തോ​റ്റി​രു​ന്നു. ഇ​ന്ത്യ എ ​ടീ​മി​നെ​തി​രാ​യ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ വെ​റും 67 റ​ൺ​സി​ന് പു​റ​ത്താ‍യും ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Cricket TeamAbhishek SharmaT20 World Cupsuryakumar yadavNamibia
News Summary - India vs Namibia | T20 World Cup 2026 | Suryakumar Yadav | Abhishek Sharma | Sanju Samson
Next Story