വനിത ട്വന്റി20: ഇന്ത്യക്ക് വീണ്ടും തോൽവി; പരമ്പര നഷ്ടം
text_fieldsമുംബൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം വനിത ട്വന്റി20 മത്സരവും തോറ്റ ഇന്ത്യക്ക് പരമ്പരയും (0-2) നഷ്ടമായി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയരെ 80 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ടിന് പക്ഷേ അനായാസ ജയം സ്വന്തമാക്കാനായില്ല. 11.2 ഓവറിൽ ആറു വിക്കറ്റിനാണ് ഇവർ ലക്ഷ്യത്തിലെത്തിയത്. 30 റൺസെടുത്ത ജെമീമ റോഡ്രിഗസാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
ജെമീമക്കു പുറമെ 10 റൺസെടുത്ത ഓപണർ സ്മൃതി മന്ദാനയൊഴിച്ച് ആർക്കും രണ്ടക്കം കടക്കാനായില്ല. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടും പതറിയെങ്കിലും നാലു വിക്കറ്റിന്റെ ജയം നേടി. 25 റൺസെടുത്ത ആലിസ് കാപ്സെയാണ് ടോപ് സ്കോറർ. മലയാളി താരം മിന്നുമണിക്ക് രണ്ടാം മത്സരത്തിലും അവസരം ലഭിച്ചില്ല. മൂന്നാമത്തെയും അവസാനത്തെയും കളി ഞായറാഴ്ച നടക്കും.

