Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

99 ൽ ബ്രൂക്കും 465 ൽ ഇംഗ്ലണ്ടും വീണു; ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ആറ് റൺസ് ലീഡ്, ബുംറക്ക് അഞ്ച് വിക്കറ്റ്

text_fields
bookmark_border
99 ൽ ബ്രൂക്കും 465 ൽ ഇംഗ്ലണ്ടും വീണു; ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ആറ് റൺസ് ലീഡ്, ബുംറക്ക് അഞ്ച് വിക്കറ്റ്
cancel

ല​ണ്ട​ൻ: മാ​ര​ക ബൗ​ളി​ങ്ങു​മാ​യി ടെ​സ്റ്റി​ൽ ഒ​രി​ക്ക​ലൂ​ടെ അ​ഞ്ചു വി​ക്ക​റ്റ് നേ​ട്ടം ആ​ഘോ​ഷ​മാ​ക്കി​യ ജ​സ്പ്രീ​ത് ബും​റ​യു​ടെ ചി​റ​കേ​റി ഇം​ഗ്ല​ണ്ടി​നെ​തി​രെ ഒ​ന്നാം ഇ​ന്നി​ങ്സി​ൽ ആ​റു റ​ണ്ണി​ന്റെ നേ​രി​യ ലീ​ഡ് പി​ടി​ച്ച് ഇ​ന്ത്യ.

99 റ​ൺ​സി​ൽ ഹാ​രി ബ്രൂ​ക്കും 465ൽ ​ഇം​ഗ്ല​ണ്ടും വീ​ണ​തോ​ടെ​യാ​ണ് ഞാ​യ​റാ​ഴ്ച ഹെ​ഡി​ങ്‍ലി​യി​ൽ കൈ​വി​ട്ട ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ച് ഇ​ന്ത്യ പ്ര​തീ​ക്ഷ സ​ജീ​വ​മാ​ക്കി​യ​ത്. ര​ണ്ടാം ഇ​ന്നി​ങ്സ് ബാ​റ്റി​ങ് തു​ട​ങ്ങി​യ ഇ​ന്ത്യ നാ​ലോ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 20 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട്. ജ​യ്സ്വാ​ളി​ന്റെ വി​ക്ക​റ്റാ​ണ് ന​ഷ്ട​മാ​യ​ത്. സ്കോ​ർ ഇ​ന്ത്യ 471, ഇം​ഗ്ല​ണ്ട് 465. ഇ​ന്ത്യ

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 471നെ​തി​രെ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 209 റ​ൺ​സു​മാ​യി മൂ​ന്നാം ദി​നം ക​ളി തു​ട​ങ്ങി​യ ഇം​ഗ്ല​ണ്ടി​ന് തു​ട​ക്ക​ത്തി​ലേ അ​ടി​കി​ട്ടി. വ​ൺ ഡൗ​ണാ​യി എ​ത്തി ക​ഴി​ഞ്ഞ ദി​വ​സം സെ​ഞ്ച്വ​റി തി​ക​ച്ച ഓ​ലി പോ​പ് ആ​റു റ​ൺ​സ് മാ​ത്രം ചേ​ർ​ത്ത് 106 റ​ൺ​സു​മാ​യി പു​റ​ത്താ​യി.

പ്ര​സി​ദ്ധ് കൃ​ഷ്ണ​യു​ടെ പ​ന്തി​ൽ ഋ​ഷ​ഭ് പ​ന്തി​നാ​യി​രു​ന്നു ക്യാ​ച്ച്. അ​തോ​ടെ ആ​ടി​യു​ല​യു​മെ​ന്ന് തോ​ന്നി​ച്ച ക​പ്പ​ൽ ദി​ശ ന​ഷ്ട​പ്പെ​ടാ​തെ പി​ടി​ച്ചു​നി​ർ​ത്തി ഹാ​രി ബ്രൂ​ക്ക് ക​ളി കൈ​യി​ലെ​ടു​ത്തു. പൂ​ജ്യം റ​ൺ​സി​ൽ കൈ​വി​ട്ട ക്യാ​ച്ചി​ന്റെ ആ​നു​കൂ​ല്യ​ത്തി​ൽ ബാ​റ്റി​ങ് തു​ട​ർ​ന്ന താ​രം സെ​ഞ്ച്വ​റി​ക്ക് ഒ​റ്റ റ​ൺ അ​ക​ലെ പ്ര​സി​ദ്ധ് കൃ​ഷ്ണ​യു​ടെ പ​ന്തി​ൽ ഷാ​ർ​ദു​ൽ താ​ക്കൂ​റി​ന് ക്യാ​ച്ച് ന​ൽ​കി മ​ട​ങ്ങി. 112 പ​ന്തി​ൽ 11 ഫോ​റും ര​ണ്ട് സി​ക്സ​റു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു താ​ര​ത്തി​ന്റെ 99 റ​ൺ​സ്. ക​രി​യ​റി​ൽ 12ാം അ​ർ​ധ സെ​ഞ്ച്വ​റി പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന നേ​ട്ട​വും ബ്രൂ​ക്ക് അ​തി​നി​ടെ സ്വ​ന്ത​മാ​ക്കി. വ്യ​ക്തി​ഗ​ത സ്കോ​ർ 82ലും ​താ​ര​ത്തി​ന്റെ ക്യാ​ച്ച് ഇ​ന്ത്യ​ൻ ഫീ​ൽ​ഡ​ർ​മാ​ർ കൈ​വി​ട്ടി​രു​ന്നു.

പ​ഴ​യ പ​ന്ത് ബൗ​ള​ർ​മാ​രെ തു​ണ​ക്കാ​തെ​യാ​യ​തോ​ടെ ഇം​ഗ്ലീ​ഷ് ബാ​റ്റ​ർ​മാ​ർ അ​വ​സ​രം മു​ത​ലെ​ടു​ത്ത് സ്കോ​ർ അ​തി​വേ​ഗം ഉ​യ​ർ​ത്തി. അം​പ​യ​ർ പോ​ൾ റീ​ഫ​ലു​ടെ മു​മ്പി​ൽ പ​രാ​തി​യു​മാ​യെ​ത്തി​യ ഋ​ഷ​ഭ് പ​ന്ത് പ്ര​തി​ക​ര​ണ​മി​ല്ലാ​തെ വ​ന്ന​തോ​ടെ പ​ന്ത് നി​ല​ത്തെ​റി​യു​ന്ന​തും ക​ണ്ടു. മു​ഹ​മ്മ​ദ് സി​റാ​ജ​ട​ക്കം ഈ ​ഘ​ട്ട​ത്തി​ൽ ന​ന്നാ​യി ത​ല്ലു​കൊ​ണ്ടു. എ​ന്നാ​ൽ, ക്യാ​പ്റ്റ​ൻ സ്റ്റോ​ക്സ് 20 റ​ൺ​സു​മാ​യി സി​റാ​ജി​ന്റെ പ​ന്തി​ൽ വി​ക്ക​റ്റ് കീ​പ​ർ​ക്ക് ക്യാ​ച്ച് ന​ൽ​കി മ​ട​ങ്ങി​യ​ത് സ​ന്ദ​ർ​ശ​ക നി​ര​യി​ൽ പ്ര​തീ​ക്ഷ പ​ക​രു​ന്ന​താ​യി.

പി​റ​കെ, ജാ​മി സ്മി​ത്തും ക്രി​സ് വോ​ക്സും പി​ടി​ച്ചു​നി​ന്ന് ക​ളി​ച്ച​ത് ഇം​ഗ്ല​ണ്ട് ലീ​ഡ് പി​ടി​ക്കു​മെ​ന്നി​ട​ത്തെ​ത്തി​ച്ചു കാ​ര്യ​ങ്ങ​ൾ. 52 പ​ന്തി​ൽ അ​ഞ്ച് ഫോ​റും ഒ​രു സി​ക്സ​റു​മ​ട​ക്കം 40 അ​ടി​ച്ച സ്മി​ത്തി​നെ പ്ര​സി​ദ്ധ് കൃ​ഷ്ണ മ​ട​ക്കി​യ​പ്പോ​ൾ വോ​ക്സി​ന്റെ കു​റ്റി തെ​റി​പ്പി​ച്ച് ബും​റ ഒ​രി​ക്ക​ലൂ​ടെ ടീം ​ഇ​ന്ത്യ​യു​ടെ വ​ജ്രാ​യു​ധ​മാ​യി. ബ്രൈ​ഡ​ൻ കാ​ഴ്സ് മാ​ത്ര​മാ​യി​രു​ന്നു വാ​ല​റ്റ​ത്ത് അ​ൽ​പ​മെ​ങ്കി​ലും പി​ടി​ച്ചു​നി​ന്ന​ത്. 23 പ​ന്തി​ൽ 22 റ​ൺ​സ് അ​ടി​ച്ച കാ​ഴ്സി​നെ സി​റാ​ജ് ബൗ​ൾ​ഡാ​ക്കി​യ​പ്പോ​ൾ ഇ​ന്ത്യ​ക്ക് ആ​റു റ​ൺ ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് ന​ൽ​കി ജോ​ഷ് ടോം​ഗി​നെ ബും​റ​യും മ​ട​ക്കി. 100.4 ഓ​വ​ർ ബാ​റ്റു ചെ​യ്ത ആ​തി​ഥേ​യ​ർ​ക്ക് 465 റ​ൺ​സാ​യി​രു​ന്നു സ​മ്പാ​ദ്യം. മോ​ശം ഫീ​ൽ​ഡി​ങ്ങാ​ണ് ഇം​ഗ്ല​ണ്ടി​ന്റെ സ്കോ​ർ ഇ​ന്ത്യ​ക്കൊ​പ്പ​മെ​ത്താ​ൻ സ​ഹാ​യി​ച്ച​ത്. ബും​റ അ​ർ​ഹി​ച്ച ക്യാ​ച്ച് പ​ല​പ്പോ​ഴും ഫീ​ൽ​ഡ​ർ​മാ​ർ വെ​റു​തെ ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് സ​ങ്ക​ട​ക്കാ​ഴ്ച​യാ​യി.

ര​ണ്ടാം ഇ​ന്നി​ങ്സ് ബാ​റ്റി​ങ് തു​ട​ങ്ങി​യ ഇ​ന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 90 റൺസെടുത്തിട്ടുണ്ട്. 96 റൺസിന്റെ ലീഡാണുള്ളത്. നാല് റൺസെടുത്ത യശസ്വി ജയ്സ്വാളും 30 റൺസെടുത്ത സായ് സുദർശനുമാണ് പുറത്തായത്. 47 റൺസുമായി കെ.എൽ.രാഹുലും ആറു റൺസുമായി നായകൻ ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - india vs england test series
Next Story